സംഘടന പരാതിക്കാരിക്കൊപ്പം, എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം നടപടിയെന്ന് ജോയ് മാത്യു

സംഘടന പരാതിക്കാരിക്കൊപ്പം, എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം നടപടിയെന്ന് ജോയ് മാത്യു
Apr 17, 2025 04:18 PM | By VIPIN P V

ടി വിൻസി അലോഷ്യസിന്റെ പരാതി വളരെ ഗൗരവമായി എടുക്കുന്നുവെന്നും ഷൈൻ ടോം ചാക്കോയുടെഭാഗം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്നും അമ്മ അഡ് ഹോക്ക് കമ്മറ്റി അംഗം ജോയ് മാത്യു പ്രതികരിച്ചു. വിൻസിയുടെ രേഖാ മൂലമുള്ള പരാതി കിട്ടിയിരുന്നു.

ഇന്നലെ യോഗം ചേർന്ന് മൂന്നാംഗ സമിതിയെ പരാതി പരിശോധിക്കാൻ നിയോഗിച്ചു. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം നടപടിയെന്നും പരാതിക്കാരിയുടെ കൂടെയാണ് സംഘടനയെന്നും നടന്ന കാര്യങ്ങളെ കുറിച്ച് ഷൈൻ ടോം ചാക്കോയോട് വിശദീകരണം തേടുമെന്നും ജോയ് മാത്യു വിശദമാക്കി.

ലഹരി സിനിമയിൽ മാത്രമല്ല എല്ലായിടതുമുണ്ട്. എല്ലാ മേഖലയിലും ലഹരി കേസുകൾ വർധിച്ചിട്ടുണ്ട്. ലഹരിയുടെ കാര്യത്തിൽ തടയിടാൻ ഒരു സംഘടനക്കും കഴിയില്ല. അത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്.

തൊഴിലിടങ്ങളിൽ എത്ര അച്ചടക്കം വേണമെന്ന് തൊഴിൽ ചെയ്യുന്നവർ തീരുമാനിക്കണം. നിയമം കൊണ്ട് നിരോധിക്കാൻ പറ്റുന്നില്ല. ഒരാളെ സിനിമയിൽ നിന്നും നിരോധിക്കുന്ന കീഴ് വഴക്കംഇപ്പോൾ ഇല്ല.

ലഹരി ആരോപണങ്ങൾ ഉയരുന്ന ആളുകൾക്ക് എതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്നും ജോയ് മാത്യു വിശദമാക്കി.

പുറത്തിറങ്ങാനിരിക്കുന്ന സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ ദുരനുഭവത്തെ പറ്റി ഇന്നലെ രാത്രിയോടെയാണ് വിന്‍സി ഫിലിം ചേംബറിനും സിനിമയുടെ ഇന്‍റേണല്‍ കമ്മിറ്റിക്കും രേഖാമൂലം പരാതി നല്‍കിയത്.

എന്നാല്‍ ഈ പരാതികള്‍ക്കപ്പുറം പൊലീസിനെ സമീപിക്കാനില്ലെന്ന നിലപാടിലാണ് വിന്‍സിയുള്ളത്.

#JoyMathew #says #organization #complainant #action #examining #matters

Next TV

Related Stories
പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്ത, ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി

Apr 19, 2025 10:19 AM

പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്ത, ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത് ....

Read More >>
ഇനി ഒളിച്ചിരിക്കില്ല; ഷൈൻ ടോം ചാക്കോ ഇന്ന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകും

Apr 19, 2025 10:01 AM

ഇനി ഒളിച്ചിരിക്കില്ല; ഷൈൻ ടോം ചാക്കോ ഇന്ന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകും

ഷൈന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നുമാണ് പിതാവ്...

Read More >>
'പാട്ടു പഠിച്ചാല്‍ ഗര്‍ഭിണിയാകും'; വീണ്ടും എയറിലായി വിജയ് മാധവും ദേവികയും; അന്ധവിശ്വാസത്തിനും പരിധിയില്ലേ?

Apr 18, 2025 08:19 PM

'പാട്ടു പഠിച്ചാല്‍ ഗര്‍ഭിണിയാകും'; വീണ്ടും എയറിലായി വിജയ് മാധവും ദേവികയും; അന്ധവിശ്വാസത്തിനും പരിധിയില്ലേ?

വിജയ് മാധവിന്റേയും ദേവികയുടേയും വീഡിയോയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഖെയ്‌സ് റിയാക്ഷന്‍ വീഡിയോയില്‍...

Read More >>
'ഒരു ഉമ്മ തരുമോ?'; താടി ഗ്രില്ലില്‍ വച്ച് അയാള്‍ ചോദിച്ചു, പേടിച്ച് മരവിച്ചിരുന്നുപോയി; ദുരനുഭവം പറഞ്ഞ് മാളവിക മോഹനൻ

Apr 18, 2025 07:42 PM

'ഒരു ഉമ്മ തരുമോ?'; താടി ഗ്രില്ലില്‍ വച്ച് അയാള്‍ ചോദിച്ചു, പേടിച്ച് മരവിച്ചിരുന്നുപോയി; ദുരനുഭവം പറഞ്ഞ് മാളവിക മോഹനൻ

പണ്ട് ഞാനും രണ്ട് സുഹൃത്തുക്കളും കൂടി ലോക്കൽ ട്രെയിനിൽ തിരികെ വരിക ആയിരുന്നു. സമയം ഒരു ഒൻപതര...

Read More >>
'ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ...അവൻ നാളെ വരുമെന്ന് അച്ഛൻ'; ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ നോട്ടീസ് നൽകി പൊലീസ്

Apr 18, 2025 07:26 PM

'ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ...അവൻ നാളെ വരുമെന്ന് അച്ഛൻ'; ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ നോട്ടീസ് നൽകി പൊലീസ്

മകൻ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് ഷൈൻ്റെ പിതാവ് നോട്ടീസ് കൈപ്പറ്റിയ ശേഷം മറുപടി നൽകിയതെന്ന് പൊലീസ് പിന്നീട്...

Read More >>
Top Stories

News Roundup