'അവന് ആ മൂഡ് കിട്ടണമെങ്കിൽ സാധനംവേണം, രാത്രി മൂന്ന് മണിക്ക് അത് കിട്ടിയേ തീരുവെന്ന്....’; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാവ്

'അവന് ആ മൂഡ് കിട്ടണമെങ്കിൽ സാധനംവേണം, രാത്രി മൂന്ന് മണിക്ക് അത് കിട്ടിയേ തീരുവെന്ന്....’; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാവ്
Apr 17, 2025 02:51 PM | By Athira V

( moviemax.in) സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി നിര്‍മാതാവ് രംഗത്ത്. 'നമുക്ക് കോടതിയില്‍ കാണാം', എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്നാണ് നിര്‍മാതാവ് ഹസീബ് മലബാറിന്റെ ആരോപണം. സിനിമ മുടങ്ങുമോയെന്ന ഭയത്താലാണ് പരാതി നല്‍കാതിരുന്നതെന്നും ഹസീബ് പറഞ്ഞു.

ഒരു ദിവസം രാത്രി, എന്നോട് നേരിട്ടല്ല, ഞാന്‍ ഏല്‍പിച്ചിരുന്ന എന്റെ പയ്യന്റെ അടുത്ത് രണ്ടേമുക്കാല്‍- മൂന്നുമണി ആയപ്പോള്‍ കോള്‍ വന്നു. വലിക്കാന്‍ സാധനംവേണം. എവിടെന്നെങ്കിലും ഒപ്പിച്ചു താ, എനിക്കിപ്പോള്‍ കിട്ടാന്‍ മാര്‍ഗമില്ല എന്നൊക്കെ പറഞ്ഞു. ഞാന്‍ തൊടുപുഴ ആയിരുന്നു. കോഴിക്കോട് ആയിരുന്നു ലൊക്കേഷന്‍. രാത്രി മൂന്നുമണി ആയപ്പോള്‍ എനിക്ക് കോള്‍ വന്നു. ഭാസി ഇങ്ങനെയൊരു പ്രശ്‌നത്തിലാണ്, കഞ്ചാവ് വേണമെന്ന രീതിയിലാണ് നില്‍ക്കുന്നെ എന്ന് പറഞ്ഞു. പ്രശ്‌നം എന്താണെന്നുവെച്ചാല്‍, രാവിലെ ഇവന്‍ ലൊക്കേഷനില്‍ വരില്ല. ഇവന് ആ മൂഡ് കിട്ടണമെങ്കില്‍ ഈ സാധനംവേണം', നിര്‍മാതാവ് പറഞ്ഞു.

'പിന്നെ, ഈ സാധനം ലൊക്കേഷനിലുണ്ട്. കാരവന്റെ അകത്ത് ഇതുതന്നെയായിരുന്നു പണി. കാരവനില്‍ കയറിയാല്‍ ആശാന് ഒരു പുകയെടുക്കണം എന്ന രീതിയില്‍ തന്നെയാണ് നില്‍ക്കുന്നത്. അതിനകത്ത് ആരേയും അടുപ്പിക്കുകയുമില്ല, കയറ്റുകയുമില്ല. പോലീസ് നടപടിയിലേക്ക് പോയാല്‍, അവര്‍ വന്നാല്‍ ആ സ്‌പോട്ടില്‍വെച്ച് കണ്ടാല്‍ അല്ലേ നടക്കുകയുള്ളൂ.

ഇത്രയും രൂപ മുടക്കി ഈ സാധനം എങ്ങനെയങ്കിലും തീര്‍ത്ത് സിനിമ ഇറക്കുക എന്നാണ് നമ്മുക്ക് നോക്കേണ്ടത്. അല്ലാതെ നമ്മള്‍ അതിന്റെ പിന്നാലെ പോയാല്‍ കാശ് വെള്ളത്തില്‍ ആയിപ്പോവില്ലേ. അവന്റെ സ്വഭാവം അറിയാത്ത പ്രൊഡ്യൂസര്‍മാര്‍ ഇപ്പോഴും അവന്റെ പുറകേ പോയി നില്‍ക്കുന്നുണ്ട്, ഡേറ്റും ചോദിച്ച് അഡ്വാന്‍സും കൊടുക്കാന്‍', ഹസീബ് കൂട്ടിച്ചേര്‍ത്തു.

#sreenathbhasi #cannabis #allegation

Next TV

Related Stories
 'തുടരും' ചോർന്നു, ടൂറിസ്റ്റ് ബസില്‍ വ്യാജ പതിപ്പ് പ്രദർശനം; നിർമാതാക്കൾ പൊലീസിനെ സമീപിക്കും

May 5, 2025 10:39 AM

'തുടരും' ചോർന്നു, ടൂറിസ്റ്റ് ബസില്‍ വ്യാജ പതിപ്പ് പ്രദർശനം; നിർമാതാക്കൾ പൊലീസിനെ സമീപിക്കും

‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി...

Read More >>
പ്രവേശനം 8000 പേർക്ക്, പൊലീസ് വലയത്തിൽ വേടന്റെ പരിപാടി; ആൾ കനത്താൽ റദ്ദാക്കാനും സാധ്യത

May 5, 2025 10:30 AM

പ്രവേശനം 8000 പേർക്ക്, പൊലീസ് വലയത്തിൽ വേടന്റെ പരിപാടി; ആൾ കനത്താൽ റദ്ദാക്കാനും സാധ്യത

റാപ്പർ വേടന്റെ ഇടുക്കിയിലെ സർക്കാർ വാർഷിക ആഘോഷ പരിപാടിയിൽ കർശന നിർദ്ദേശങ്ങളുമായി...

Read More >>
അപ്പൊ എങ്ങനെയാ...തുടങ്ങുവല്ലേ...! വിവാദങ്ങൾക്കിടെ വേടൻ ഇന്ന് ഇടുക്കിയിൽ പാടും

May 5, 2025 06:46 AM

അപ്പൊ എങ്ങനെയാ...തുടങ്ങുവല്ലേ...! വിവാദങ്ങൾക്കിടെ വേടൻ ഇന്ന് ഇടുക്കിയിൽ പാടും

റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന്...

Read More >>
'കമ്മികള്‍ ഉണ്ടാക്കിയ കുത്തിത്തിരിപ്പ്, അങ്ങനെ പഴയാന്‍ പറ്റില്ല മാരാരേ...'; പരസ്യമായി മാപ്പ് പറഞ്ഞ് അഖില്‍ മാരാര്‍

May 4, 2025 07:25 PM

'കമ്മികള്‍ ഉണ്ടാക്കിയ കുത്തിത്തിരിപ്പ്, അങ്ങനെ പഴയാന്‍ പറ്റില്ല മാരാരേ...'; പരസ്യമായി മാപ്പ് പറഞ്ഞ് അഖില്‍ മാരാര്‍

ആശാരിയെക്കുറിച്ചുള്ള പ്രസ്താവന വിമർശിക്കപ്പെട്ടതിനെത്തുടർന്ന് അഖില്‍ മാരാർ തുറന്ന ക്ഷമാപണം...

Read More >>
Top Stories

News Roundup

News from Regional Network