(moviemax.in) വിന്‍സി അലോഷ്യസ് പറഞ്ഞതു പോലെ തങ്ങളല്ല നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തുവിട്ടതെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ആയിരുന്നു ഫിലിം ചേംബര്‍ പരാതിയില്‍ പറഞ്ഞ നടന്റെ പേര് പുറത്തുവിട്ട ഫിലിം ചേംബറിനെതിരെ പ്രതികരിച്ചത്.
നടന്റെ പേര് പുറത്തുവിടില്ലെന്ന് പറഞ്ഞതു കൊണ്ടാണ് താന്‍ ഫിലിം ചേംബറില്‍ പരാതി നല്‍കിയത്. എന്നാല്‍ ഫിലിം ചേംബര്‍ പേര് പുറത്തുവിട്ടു എന്നാണ് വിന്‍സിയുടെ ആരോപണം.
എന്നാല്‍ തങ്ങള്‍ ഷൈന്‍ ടോമിന്റെ പേര് പുറത്തുവിട്ടിട്ടില്ല എന്നാണ് സജി നന്ത്യാട്ട് വ്യക്തമാക്കി. ‘അമ്മ’ സംഘടനയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ ഒരു യൂട്യൂബ് ചാനലിലാണ് പേര് പ്രചരിച്ചത് എന്നാണ് സജി നന്ത്യാട്ട് പറയുന്നത്.
”ഫിലിം ചേംബര്‍ ഒരിക്കലും നടന്റെ പേര് പുറത്തുവിട്ടിട്ടില്ല, ആ സിനിമയുടെ പേരും പുറത്തുവിട്ടിട്ടില്ല. ഇത് എന്തോ തെറ്റിദ്ധാരണയുടെ പുറത്ത് സംസാരിക്കുന്നതാണ്. കാരണം ഇന്നലെ വൈകിട്ട് തന്നെ ഒരു യൂട്യൂബ് ചാനല്‍ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പുറത്തുവിട്ടിരുന്നു. ആ യൂട്യൂബ് ചാനലിന് ആരാണ് ആ വാര്‍ത്ത നല്‍കിയതെന്ന് അന്വേഷിക്കണം.”
”ഫിലിം ചേംബര്‍ ഒരിക്കലും പേര് പുറത്തുവിടില്ല. പിന്നെ കോമണ്‍ ആയിട്ടുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. നടന്റെ പേര് പറഞ്ഞത് ഫിലിം ചേംബര്‍ അല്ല, പത്രക്കാരാണ്. ഞങ്ങള്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. വിന്‍സി തെറ്റിദ്ധരിച്ചിരിക്കുകയാണ്. കാരണം ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിക്ക് പരാതി കിട്ടുന്നതിന് മുമ്പ് തന്നെ ‘അമ്മ’യ്ക്ക് പരാതി കൊടുത്തിട്ടുണ്ട്.”
#Vincy #misunderstanding #actor's #name #released #Film #Chamber #not #him #SajiNanthiyat