'ഏതു നായയ്ക്കും ഒരു ദിവസമുണ്ട്' , ‘കുവി’ കേന്ദ്രകഥാപത്രമായി എത്തുന്ന ’നജസ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'ഏതു നായയ്ക്കും ഒരു ദിവസമുണ്ട്' , ‘കുവി’ കേന്ദ്രകഥാപത്രമായി എത്തുന്ന ’നജസ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Apr 17, 2025 01:15 PM | By Athira V

( moviemax.in) “നജസ്സ്‌” സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ.’Canine Star ‘കുവി’ കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രമാണ് “നജസ്സ്”. പലപ്പോഴും നമ്മൾ കളിയായോ കാര്യമായോ പറയുന്ന വാചകമാണ് ‘എവരി ഡോഗ് ഹാസ് എ ഡേ’ എന്നത്. അതേ, ഏതു നായയ്ക്കും ഒരു ദിവസമുണ്ട്. അത് ശരി വെയ്ക്കുന്നതാണ് ഈ സിനിമ.പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്.

തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി വാർത്തകളിൽ നിറഞ്ഞ കുവി, നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. 

ശ്രീജിത്ത് പൊയിൽക്കാവ് രചനയും, സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കൈലാഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,സജിത മഠത്തിൽ,ടിറ്റോ വിൽസൺ,അമ്പിളി ഔസേപ്പ്,കേസിയ തുടങ്ങിയവരും അഭിനയിക്കുന്നു.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിൽ നീലാംബരി പ്രൊഡക്ഷൻസിന്റെ സാരഥികളായ മുരളി നീലാംബരി,പ്രകാശ് സി. നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.ഛായാഗ്രഹണം- വിപിൻ ചന്ദ്രൻ,എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം-വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം- അരവിന്ദൻ.നിരവധി ദേശീയ അന്തർ ദേശീയ അംഗീകാരങ്ങൾ നേടിയ ‘നജസ്സ്‌’ കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സിന്റ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡും ഇതിനോടകം കരസ്ഥമാക്കി.മെയ് ഒന്നിന് വള്ളുവനാടൻ സിനിമാ കമ്പനി ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

#najass #firstlookposterout #filmposter #kuvi

Next TV

Related Stories
ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

Sep 16, 2025 06:29 PM

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

Read More >>
വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

Sep 16, 2025 05:26 PM

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ...

Read More >>
സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

Sep 16, 2025 12:28 PM

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി...

Read More >>
'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

Sep 16, 2025 11:56 AM

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall