വിൻസി അലോഷ്യസ് പരാതി പറഞ്ഞ നടൻ ഷൈൻ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നൽകി നടി

വിൻസി അലോഷ്യസ് പരാതി പറഞ്ഞ നടൻ ഷൈൻ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നൽകി നടി
Apr 17, 2025 09:32 AM | By Jain Rosviya

(moviemax.in) സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി നടി.

പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മോശം പെരുമാറ്റം. പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് സൂത്രവാക്യം.

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു.

ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. തുടര്‍ന്നാണ് ആ നടന്‍‌ ആരെന്നതിനെ കുറിച്ച് വിന്‍സി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

#Actress #VinciAloysius #filed #complaint #actor #Shinetomchacko #Film #Chamber

Next TV

Related Stories
'പാട്ടു പഠിച്ചാല്‍ ഗര്‍ഭിണിയാകും'; വീണ്ടും എയറിലായി വിജയ് മാധവും ദേവികയും; അന്ധവിശ്വാസത്തിനും പരിധിയില്ലേ?

Apr 18, 2025 08:19 PM

'പാട്ടു പഠിച്ചാല്‍ ഗര്‍ഭിണിയാകും'; വീണ്ടും എയറിലായി വിജയ് മാധവും ദേവികയും; അന്ധവിശ്വാസത്തിനും പരിധിയില്ലേ?

വിജയ് മാധവിന്റേയും ദേവികയുടേയും വീഡിയോയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഖെയ്‌സ് റിയാക്ഷന്‍ വീഡിയോയില്‍...

Read More >>
'ഒരു ഉമ്മ തരുമോ?'; താടി ഗ്രില്ലില്‍ വച്ച് അയാള്‍ ചോദിച്ചു, പേടിച്ച് മരവിച്ചിരുന്നുപോയി; ദുരനുഭവം പറഞ്ഞ് മാളവിക മോഹനൻ

Apr 18, 2025 07:42 PM

'ഒരു ഉമ്മ തരുമോ?'; താടി ഗ്രില്ലില്‍ വച്ച് അയാള്‍ ചോദിച്ചു, പേടിച്ച് മരവിച്ചിരുന്നുപോയി; ദുരനുഭവം പറഞ്ഞ് മാളവിക മോഹനൻ

പണ്ട് ഞാനും രണ്ട് സുഹൃത്തുക്കളും കൂടി ലോക്കൽ ട്രെയിനിൽ തിരികെ വരിക ആയിരുന്നു. സമയം ഒരു ഒൻപതര...

Read More >>
'ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ...അവൻ നാളെ വരുമെന്ന് അച്ഛൻ'; ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ നോട്ടീസ് നൽകി പൊലീസ്

Apr 18, 2025 07:26 PM

'ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ...അവൻ നാളെ വരുമെന്ന് അച്ഛൻ'; ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ നോട്ടീസ് നൽകി പൊലീസ്

മകൻ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് ഷൈൻ്റെ പിതാവ് നോട്ടീസ് കൈപ്പറ്റിയ ശേഷം മറുപടി നൽകിയതെന്ന് പൊലീസ് പിന്നീട്...

Read More >>
'അമ്മ'ക്ക് മുന്നിൽ ഷൈൻ ഹാജരാകും; തിങ്കളാഴ്ച എത്താൻ മെയിൽ കിട്ടിയെന്ന് കുടുംബം

Apr 18, 2025 05:44 PM

'അമ്മ'ക്ക് മുന്നിൽ ഷൈൻ ഹാജരാകും; തിങ്കളാഴ്ച എത്താൻ മെയിൽ കിട്ടിയെന്ന് കുടുംബം

ലഹരി പരിശോധനക്കിടെ ഡാൻസാഫ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞതിന് ഷൈനിനെതിരെ നോട്ടീസ് അയക്കുമെന്ന് പൊലീസ്...

Read More >>
 അന്ന് 'പറയുവാൻ ഇതാദ്യമായ്...' ഇന്ന് 'മിന്നൽവള കൈയിലിട്ട..'; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

Apr 18, 2025 04:27 PM

അന്ന് 'പറയുവാൻ ഇതാദ്യമായ്...' ഇന്ന് 'മിന്നൽവള കൈയിലിട്ട..'; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

വരികളുടെ മികവുകൊണ്ടും ഈണത്തിന്റെ മനോഹാരിത കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും നരിവേട്ടയിലെ ഈ ഗാനവും ആസ്വാദക മനസിൽ ഏറെ ഇടം തേടുമെന്നതിൽ സംശയമില്ല....

Read More >>
മധുരമൂറുന്നൊരു കഥയുമായി 'കേക്ക് സ്‌റ്റോറി' ശനിയാഴ്ച മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

Apr 18, 2025 03:41 PM

മധുരമൂറുന്നൊരു കഥയുമായി 'കേക്ക് സ്‌റ്റോറി' ശനിയാഴ്ച മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകൾ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ...

Read More >>
Top Stories

News Roundup