'പോട്ടെ സാരമില്ല, ട്രോളന്മാര്‍ കഷ്ടപ്പെടുന്നു, ക്യാമറ വര്‍ക്കാവുന്നില്ല'! ഡാന്‍സിനെ കളിയാക്കിയവരെ തിരിച്ച് പരിഹസിച്ച് നടി മിയ

'പോട്ടെ സാരമില്ല, ട്രോളന്മാര്‍ കഷ്ടപ്പെടുന്നു, ക്യാമറ വര്‍ക്കാവുന്നില്ല'! ഡാന്‍സിനെ കളിയാക്കിയവരെ തിരിച്ച് പരിഹസിച്ച് നടി മിയ
Apr 15, 2025 01:21 PM | By Athira V

(moviemax.in) മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. നടി എന്ന നിലയില്‍ പല ഭാഷകളിലും മികവുറ്റ പ്രകടനം കാഴ്ചവെക്കാന്‍ മിയയ്ക്ക് സാധിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് മിയയെ ഫോളോ ചെയ്യുന്നതും. എന്നാല്‍ അടുത്തിടെ ചില പൊതുവേദികളില്‍ നടി ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിച്ചിരുന്നു. ഇതില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ പുറത്ത് വരികയും വ്യാപകമായ രീതിയില്‍ പരിഹസിക്കപ്പെടുകയും ചെയ്തു.

ഡാന്‍സ് കളിക്കാന്‍ അറിയാതെ കാണിച്ച് കൂട്ടുന്ന തോന്ന്യാസം എന്ന രീതിയിലാണ് മിയയെ ട്രോളന്മാര്‍ ഏറ്റെടുത്തത്. അങ്ങനെ ആഴ്ചകളോളം നീണ്ട സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന ഡാന്‍സിന്റെ കുറച്ച് ഭാഗം മാത്രം പകര്‍ത്തി അതൊക്കെ ട്രോളുകളാക്കിയവര്‍ക്ക് ചുട്ടമറുപടിയാണ് മിയ കൊടുത്തിരിക്കുന്നത്.


'2 മണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം കവര്‍ ചെയ്യാന്‍ വന്ന മീഡിയക്കാരുടെ ഒക്കെ ക്യാമറകള്‍ കേട് വന്നതിനാല്‍ അവര്‍ക്ക് അവസാന 5 മിനുട്ട് മാത്രമേ ക്യാമറയില്‍ കിട്ടിയുള്ളൂ എന്ന് തോന്നുന്നു. ഒരു പരിപാടി കവര്‍ ചെയ്യാന്‍ വരുമ്പോള്‍ മിനിമം റെക്കോര്‍ഡിങ് വര്‍ക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാര്‍ കഷ്ടപ്പെടുക ആണ് ഒരേ വീഡിയോയില്‍ നിന്നും വ്യത്യസ്തമായ കണ്‍ടെന്റ് ഉണ്ടാക്കുവാന്‍.

പോട്ടെ സാരമില്ല. കുറച്ച് കഷ്ടപ്പെട്ടു ഞാന്‍ പരിപാടിയിലെ കുറച്ച് ഭാഗങ്ങള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതല്‍ കൂടുതല്‍ ഊര്‍ജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു ട്രോളുകള്‍ ഉണ്ടാക്കുക വില്‍ക്കുക.. റോയല്‍റ്റി ഒന്നും ഞാന്‍ ചോദിക്കുന്നില്ല.. കയ്യില്‍ വച്ചോളൂ ട്ടാ...' എന്നുമാണ് മിയ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്. മാത്രമല്ല താന്‍ അവതരിപ്പിച്ച ഡാന്‍സ് പരിപാടിയുടെ വീഡിയോ കൂടി ഇതിനൊപ്പം പങ്കുവെച്ചാണ് മിയ എത്തിയിരിക്കുന്നത്.

അതേ സമയം മിയയുടെ പോസ്റ്റിന് താഴെ നടിയെ അനുകൂലിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. 'എന്തിന്റെയും നല്ല വശങ്ങള്‍ കാണാന്‍ ആരും ശ്രമിക്കില്ല. ഇന്നത്തെ സമൂഹത്തിന് ആളുകളെ പരിഹസിക്കുന്നതും കുറ്റങ്ങള്‍ കണ്ടെത്തുന്നതും ആണ് ലഹരി. അവനവന് നേരെ വരുമ്പോള്‍ മാത്രമേ അതിന്റെ വിഷമം മനസ്സിലാവൂ.

ചേച്ചിയെ കിടു ആയി കേട്ടോ എന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ വരും ഒരു ലോഡ് സ്പോര്‍ട്ടുമായിട്ട്. നല്ലതാണേല്‍ സാക്ഷാല്‍ മമ്മൂക്ക അഭിനയിച്ച പടം വരെ നല്ലതാണെന്ന് പറയും. മോശം ആണേല്‍ മോശം ആണെന്നും. അതൊക്കെ ഉള്‍കൊള്ളാന്‍ ആവില്ലേല്‍ ഈ പരിപാടിക്ക് നില്‍ക്കുന്നത് എന്തിനാണെന്നാണ് ചിലരുടെ ചോദ്യം.' മാത്രമല്ല ഇനി മിയ സ്വന്തം വീഡിയോയിലൂടെ ട്രോളിയതാണോ എന്നൊരു സംശയം കൂടിയുണ്ടെന്നും ആരാധകര്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് കോട്ടയം തിരുന്നക്കര ഉത്സവത്തോട് അനുബന്ധിച്ച് കിടിലന്‍ ഡാന്‍സ് പ്രോഗ്രാമുമായി മിയ എത്തിയത്. രണ്ട് ദിവസമായി നടിയുടെ പ്രോഗ്രാം നടന്നിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പരിപാടിയില്‍ നിന്നും കട്ട് ചെയ്ത ചെറിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മിയയ്ക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്നും അറിയുന്ന പരിപാടിയ്ക്ക് പോയാല്‍ പോരെ എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായിട്ടും ആരാധകര്‍ എത്തി.

ചിലര്‍ വളരെ മോശമായ രീതിയിലാണ് നടിയ്‌ക്കെതിരെ സംസാരിച്ചത്. എന്നാല്‍ രണ്ട് മണിക്കൂറോളം നീളമുണ്ടായിരുന്ന പരിപാടിയില്‍ നിന്നും കുറച്ച് ഭാഗങ്ങള്‍ മാത്രം ഇത്തരത്തില്‍ കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും അതിലൂടെ തന്നെ പരിഹസിക്കാന്‍ വേണ്ടിയാണ് ആളുകള്‍ ശ്രമിച്ചതെന്നുമാണ് പുതിയ പോസ്റ്റിലൂടെ നടി വ്യക്തമാക്കുന്നത്.

ചെറിയ പ്രായത്തിലെ അഭിനയ രംഗത്ത് എത്തിയ നടിയാണ് മിയ ജോര്‍ജ്. ടെലിവിഷന്‍ പരമ്പരയിലാണ് നടി ആദ്യം അഭിനയിച്ചത്. പിന്നീട് സിനിമകളില്‍ നായികയായി. സൂപ്പര്‍താരങ്ങളുടെയും നായിക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇതിനിടെ വിവാഹിതയാവുകയും ഒരു ആണ്‍കുട്ടിയുടെ അമ്മയാവുകയുമൊക്കെ ചെയ്തു. അതിന് ശേഷം അഭിനയ രംഗത്തും നൃത്ത വേദികളിലുമൊക്കെ മിയ സജീവമാവുകയായിരുന്നു.

#miyageorges #cryptic #post #about #negatives #her #dance #video #goes #viral

Next TV

Related Stories
മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു!  പല്ലിശ്ശേരി

Apr 29, 2025 09:07 PM

മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു! പല്ലിശ്ശേരി

മീര ജാസ്മിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ പല്ലിശ്ശേരി...

Read More >>
നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

Apr 29, 2025 07:27 PM

നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

നാളെ തന്റെ പുതിയ ആല്‍ബം റിലീസ് പ്രഖ്യാപനവുമായി റാപ്പര്‍...

Read More >>
Top Stories










News Roundup