(moviemax.in) വിഷു ദിനം ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പ്രിയപ്പെട്ടവർക്കൊപ്പം വിഷു ദിനം ആഘോഷിക്കുകയാണ് നടി മഞ്ജു വാര്യരും. താരം ഫോട്ടോകൾ പങ്കുവെച്ച് മിനുട്ടുകൾക്കുള്ളിൽ നിരവധി പേരാണ് കമന്റ് ബോക്സിൽ ആശംസകളുമായെത്തിയത്. അമ്മയ്ക്കും സഹോദരനും കുടുംബത്തിനുമാെപ്പമാണ് മഞ്ജുവിന്റെ വിഷു ആഘോഷം. തവിട്ട് നിറത്തിലുള്ള സാരി ധരിച്ച് സിംപിൾ ലുക്കിലാണ് മഞ്ജുവിനെ ഫോട്ടോകളിൽ കാണുന്നത്. അമ്മയും സഹോദരൻ മധു വാര്യരുടെ ഭാര്യയും മകളും വളർത്ത് നായയും ഒപ്പമുണ്ട്.
നിരവധി പേർ മഞ്ജുവിനും കുടുംബത്തിനും വിഷു ആശംസകൾ അറിയിച്ചു. അടുത്ത കാലത്തായി മഞ്ജുവിന്റെ ഭംഗി കൂടിയിട്ടുണ്ടെന്ന് ആരാധകർ പറയുന്നുണ്ട്. പൊതുവേദികളിലെത്തുന്ന മഞ്ജുവിന്റെ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വെെറലാണ്. എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് മഞ്ജു വാര്യർ.
ആഘോഷങ്ങളിലൊന്നും മഞ്ജുവിനൊപ്പം മകൾ മീനാക്ഷിയെ കാണാറില്ല. എന്നാൽ ഇക്കാരണത്താൽ നടി ദുഖിച്ചിരിക്കുന്നില്ല. തന്റേതായ സന്തോഷങ്ങൾ കണ്ടെത്തുന്നു. സന്തോഷം നിങ്ങളുടെ ചോയ്സ് ആണെന്നാണ് കഴിഞ്ഞ ദിവസം നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഓണവും വിഷവും പിറന്നാളുമെല്ലാം അച്ഛൻ ദിലീപിനൊപ്പമാണ് മീനാക്ഷി ആഘോഷിക്കാറുള്ളത്. ഒരിക്കൽ മഞ്ജു വാര്യരെക്കുറിച്ച് നടൻ മണിയൻ പിള്ള രാജു സംസാരിച്ചിട്ടുണ്ട്. താൻ ഓണക്കോടി നൽകിയപ്പോൾ മഞ്ജു വാര്യർ വിതുമ്പലോടെ സംസാരിച്ചു എന്നാണ് മണിയൻ പിള്ള രാജു അന്ന് പറഞ്ഞത്.
മഞ്ജു എന്റെ പാവാട എന്ന സിനിമയിൽ അഭിനയിച്ചു. തമിഴ്നാട്ടിലെ ഏതോ ലൊക്കേഷനിൽ നിന്നും രാത്രി വണ്ടിയോടിച്ചാണ് മഞ്ജു പാവാടയുടെ ലൊക്കേഷനിൽ എത്തിയത്. ആ സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയില്ല. ആ വർഷം ഓണത്തിന് ഞാൻ ഡ്രസ് എടുത്ത് കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു. എനിക്ക് ആരും ഓണക്കോടി വാങ്ങി തരാറില്ല എന്ന് പറഞ്ഞു. എന്റെയും കണ്ണ് നിറഞ്ഞു. അന്ന് തൊട്ട് മുടങ്ങാതെ താൻ ഓണക്കോടി മഞ്ജുവിന് നൽകാറുണ്ടെന്നും മണിയൻ പിള്ള രാജു വ്യക്തമാക്കി.
എമ്പുരാൻ സൂപ്പർഹിറ്റായ സന്തോഷത്തിലാണ് മഞ്ജു വാര്യർ. പ്രിയദർശിനി എന്ന കഥാപാത്രം വൻ ജനശ്രദ്ധ നേടി. സിനിമയിലെ ഏറ്റവും മികച്ച പ്രകടനം മഞ്ജുവിന്റേതാണെന്ന് ആരാധകർ പറയുന്നു. മലയാളത്തിൽ ഏറെക്കാലത്തിന് ശേഷം നടിക്ക് ലഭിക്കുന്ന ഹിറ്റ് സിനിമയാണ് എമ്പുരാൻ. തുടരെ ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു അടുത്ത കാലത്ത് മോളിവുഡിൽ മഞ്ജുവിന്. ഈ പരാതി എമ്പുരാന്റെ വിജയത്തോടെ അവസാനിച്ചു. മലയാളത്തിൽ പരാജയം വന്നെങ്കിലും തമിഴിൽ നടിക്ക് തുടരെ ഹിറ്റ് സിനിമകൾ ലഭിച്ചു. വേട്ടയാൻ ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ തമിഴ് സിനിമ. രജിനികാന്തിനൊപ്പമാണ് ചിത്രത്തിൽ നടി അഭിനയിച്ചത്.
ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണിത്. മിസ്റ്റർ എക്സ് ആണ് ഇനി റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രം. ആര്യ, ഗൗതം കാർത്തിക്, ശരത് കുമാർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. മഞ്ജുവിന് ചിത്രത്തിൽ നിർണായക റോളാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. എമ്പുരാന് ശേഷം മലയാളത്തിൽ മഞ്ജുവിന്റെ പുതിയ സിനിമകൾ പ്രഖ്യാപിച്ചിട്ടില്ല. തുടരെ ഫ്ലോപ്പുകൾ വന്നതിനാൽ മലയാളത്തിൽ സിനിമ തെരഞ്ഞെടുക്കുന്നതിൽ നടി ശ്രദ്ധാലുമാണ്. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
45 കാരിയായ മഞ്ജുവിന് ഇന്ന് കെെ നിറയെ സിനിമകളാണ്. ഈ പ്രായത്തിൽ മുൻനിര താരമായി നിലനിൽക്കുന്ന മറ്റൊരു നടിയും തെന്നിന്ത്യൻ സിനിമാ രംഗത്തില്ല. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു മഞ്ജു വാര്യരുടെ വിവാഹം. വിവാഹത്തോടെ നടി അഭിനയ രംഗം വിട്ടു. ഇതിന് ശേഷം വർഷങ്ങൾക്കിപ്പുറമാണ് മഞ്ജു വാര്യർ തിരിച്ചെത്തിയത്.
#vishu #2025 #manjuwarrier #spends #day #with #family #radiates #elegance #simple #look