(moviemax.in) വ്യക്തി ജീവിതത്തിലെന്നത് പോലെ കരിയറിലും പ്രതിസന്ധിയിലൂടെയാണ് ദിലീപ് കടന്നു പോകുന്നത്. തുടര്‍ പരാജയങ്ങള്‍ താരത്തെ അലട്ടുകയാണ്. ഇതിനിടെയാണ് പുതിയ സിനിമയായ പ്രിന്‍സ് ആന്റ് ദ ഫാമിലി റിലീസിനെത്തുന്നത്. ഈ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ദിലീപ് ഇപ്പോള്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗര്‍ സീസണ്‍ 10 ലും ദിലീപ് എത്തി.
എന്നാല്‍ ദിലീപിനെ അതിഥിയായി കൊണ്ടു വന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ പ്രതിഷേധവും എതിര്‍പ്പും അറിയിച്ച് എത്തിക്കൊണ്ടിരിക്കുന്നത്. 'ഇയാളെ തന്നെ ഇങ്ങനെ വിളിച്ചിരുത്തി പൊക്കണം. ആ പെണ്‍കുട്ടിയെ അപമാനിക്കാനാണോ ഇവനെ മാനിച്ചത്'' എന്നാണ് ചിലര്‍ പറയുന്നത്.
ഇനി ഈ പരിപാടി കാണില്ല എന്നും ചിലര്‍ പറയുന്നുണ്ട്. ''ഇവനെയൊക്കെ ഈ പരിപാടിയ്ക്ക് എന്ത് കണ്ടിട്ടാ വിളിക്കുന്നത്. കഷ്ടം, ചിത്രയൊക്കെ ഇവനെ ഇങ്ങനെ സപ്പോട്ട് ചെയ്യുന്നത് കാണുമ്പോള്‍, ചിത്ര യൊക്കെ നല്ല വ്യക്തിയായി അഭിനയിക്കുകയാണോ എന്ന് എനിക്ക് തോന്നിപോകുന്നു, കലയെ ബഹുമാനിക്കുന്ന ഒരാളുപോലും ഇവന്‍ അഭിനയിച്ച സിനിമ കാണുമെന്ന് തോന്നുന്നില്ല'' എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
''ആ വിശ്വാസം സ്‌നേഹം ഒക്കെ എന്നേ അവസാനിച്ചു ആലുവ കോവാല കൃഷ്ണാ. അന്നേ നിന്റെ പടങ്ങളൊക്കെ കാണുന്നത് നിര്‍ത്തി. മുടങ്ങാതെ സീസണ്‍ 10 എല്ലാ എപ്പീസോഡും കാണുന്നതാ. ഏതായാലും ഇനി കാണുന്നില്ല കാണാന്‍ തോന്നണില്ല'' എന്നായിരുന്നു മറ്റൊരു കമന്റ്. വേട്ടക്കാരന് ആദരം. ഇരയെ വീണ്ടും വീണ്ടും അപമാനിക്കുന്നുവെന്നും ഒരാള്‍ കമന്റ് ചെയ്യുന്നുണ്ട്.
''ഭയങ്കര കഷ്ടമാണ്. ഏഷ്യാനെറ്റേ നിങ്ങള്‍ എന്തിന് വേണ്ടി ആണ് ഇത്രയും മഹത്തായ ഈ പരിപാടിക്ക് ഇവനെ വിളിച്ചത്? അത് കൊണ്ട് നിങ്ങള്‍ കണ്ട ഗുണം എന്താ? ഈ നാട്ടിലുള്ള ചിലര്‍ ഒഴിച്ചുള്ള സകലര്‍ക്കും അറിയാം സിനിമാ അഭിനയത്തിന് അപ്പുറം ഇവന്‍ ആരാണ് എന്ന്. കുടുംബത്തോടെ കാണാന്‍ പറ്റുന്ന സിനിമയില്‍ മാത്രം കോമാളി അയാള്‍ പോര. നല്ല മനുഷ്യത്വം കൂടി വേണം, എത്ര കോടി കിട്ടി ഐഡിയ സ്റ്റാര്‍ സിങ്ങറിനു. എങ്ങനെ സാധിക്കുന്നു'' എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
''ഇവനെയൊക്കെ വെളുപ്പിക്കാന്‍ എത്ര കോടി കിട്ടിയോ ആവോ. ഒരു എപ്പോസോഡില്‍ ഇരയും മറ്റേതില്‍ അതിന്റെ സൂത്രധാരനും. അതില്‍ ഇരിക്കുന്ന ആള്‍ക്കാരുടെ അവസ്ഥ ഇവനെയൊക്കെ പുളിവാറു കൊണ്ട് അടിയ്ക്കണം. അവന്റെ മോന്ത കണ്ടാല്‍ അറിയാം അവന്‍ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന്. എല്ലാവര്‍ക്കും പണമാണ് വലുത്, അത് കിട്ടിയാല്‍ എന്തിനും മാധ്യമങ്ങളും തയ്യാര്‍ എന്ന് ഇതില്‍ നിന്നും വ്യക്തം'' എന്നായിരുന്നു മറ്റൊരു കമന്റ്.
അതേസമയം ദിലീപിനെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. ''ദിലീപിനെക്കുറിച്ച് മോശം കമന്റ് ഇടുകയും ഒരുപാട് കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇനി ഞാന്‍ അത് നിര്‍ത്തുന്ന.ു ആള്‍ ചെയ്ത കുറ്റം കോടതി തീരുമാനിക്കട്ടെ. എന്താ സത്യം എന്ന് അറിയാത്ത സ്ഥിതിക്ക് ഇനിയും കുറ്റപ്പെടുത്താന്‍ ഞാനില്ല. എല്ലാവിധ ആശംസകളും പുതിയ സിനിമക്ക് നേരുന്നു, നെഗറ്റീവ് കമന്റ്‌സ് ഇടുന്നവര്‍ ആദ്യം പോയി കാണും ദിലീപ് സിനിമകള്‍. എന്നിട്ട് കമന്റ്‌സില്‍ വന്നിട്ട് ഛര്‍ദിക്കും. അവരുടെ വ്യക്തി ജീവിതം നോക്കാതെ. അവരുടെ നല്ല സിനികള്‍ കാണൂ'' എന്നായിരുന്നു അനുകൂലിച്ചെത്തിയവരുടെ കമന്റുകള്‍.
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ലായിരുന്നു നടിയെ ആക്രമിച്ചത്. മലയാള സിനിമാ മേഖലയെ മാത്രമല്ല കേരളക്കരയെയാകെ ഇളക്കി മറിച്ച സംഭവമായിരുന്നു അത്. കേസില്‍ അകത്തായ ദിലീപ് 85 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.
#socialmedia #furious #with #star #singer #inviting #dileep #guest #show #asks #boycott