ബാലതാരമായി വന്ന് പിന്നീട് നായികയായി മാറിയ നിരവധി നടിമാരുണ്ട്. കുഞ്ഞായിരിക്കെ തന്നെ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് അനിഖ. ഇന്ന് അനിഖ നായികയാണ്. പക്ഷെ ആരാധകര്‍ ഇപ്പോഴും അനിഖയെ കാണുന്നത് ബേബി അനിഖയായിട്ടാണ്.
ബാലതാരമായി മമ്മൂട്ടി, മോഹന്‍ലാല്‍, അജിത്ത്, നയന്‍താര തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് അനിഖ. മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അനിഖയെ തേടിയെത്തിയിട്ടുണ്ട്. അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജിയിലെ സേതുലക്ഷ്മിയെന്ന ചിത്രത്തിലെ പ്രകടനമാണ് അനിഖയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
ഇപ്പോഴിതാ സേതുലക്ഷ്മിയില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മ പങ്കുവെക്കുകയാണ് അനിഖ. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനിഖ മനസ് തുറന്നത്.
''അഞ്ച് സുന്ദരികളുടെ ഭാഗമാകുമ്പോള്‍ എനിക്ക് ഒന്‍പതു വയസേയുള്ളൂ. അഭിനയിക്കുമ്പോള്‍ എന്താണ് കഥയെന്നൊന്നും അറിയില്ല. ത്രെഡ് ചെറുതായി അറിയാമെന്ന് മാത്രം. ഇത്രയും വലിയൊരു പ്രമേയമാണെന്ന് തിരിച്ചറിഞ്ഞത് ഒരുപാട് കാലത്തിന് ശേഷമാണ്. അതില്‍ സേതുലക്ഷ്മിയുടെ പേടി അഭിനയിച്ചു ഫലിപ്പിക്കേണ്ട ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതിന് എന്നെ തയ്യാറാക്കിയത് ഇപ്പോഴും ഓര്‍മയുണ്ട്.'' അനിഖ പറയുന്നു.
'ഒരു പാമ്പ് മോളെ കടിക്കാന്‍ വരുന്നു. അപ്പോള്‍ എങ്ങനെയാകും മോളുടെ പേടി. അത് അഭിനയിച്ചു കാണിക്ക്' എന്നു പറഞ്ഞാണ് ഒരു പ്രത്യേക സീനില്‍ എന്നെ സീനില്‍ അഭിനയിപ്പിച്ചത് എന്നാണ് അനിഖ പറയുന്നത്. തന്റേയും ചേതന്റേയും നിഷ്‌കളങ്കമായ ഭാവങ്ങളൊക്കെ നന്നായി എടുത്തു. ഇപ്പോള്‍ സേതുലക്ഷ്മി തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണെന്നും അനിഖ പറയുന്നുണ്ട്.
#anikhasurendran #recalls #playing #sethulakshmi #5 #sundarikal #that #got #her #state #award