കേരളത്തിലെ യുവാക്കളുടെ സ്വപ്ന സുന്ദരിയായിരുന്നു നടി കാവ്യ മാധവന്‍. ഇടതൂര്‍ന്ന മുടിയും ഉണ്ടക്കണ്ണുകളുമൊക്കെയായി അന്നത്തെ സൗന്ദര്യ സങ്കല്പം കാവ്യയായിരുന്നു. ഇന്ന് സിനിമ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് നടി. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തോടുകൂടിയാണ് അഭിനയ ജീവിതം അവസാനിപ്പിച്ച് കുടുംബിനി ആവാമെന്ന തീരുമാനത്തിലേക്ക് കാവ്യയെ എത്തിച്ചത്. ഇപ്പോള്‍ മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും അമ്മയായി ജീവിക്കുകയാണ് നടി.
ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ നിന്ന് പോലും മാറി നിന്ന കാവ്യ ഇപ്പോള്‍ തന്റെ ബിസിനസുമായി മുന്നോട്ടു പോവുകയാണ്. ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മോഡലായിട്ടും നടി പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇതിനിടെ കാവ്യയുടെ പഴയ ഒരു വീഡിയോ വൈറല്‍ ആവുകയാണ്. സിനിമ ചിത്രീകരണത്തിനിടെ അപകടത്തില്‍ പെടാതെ തലനാരിഴയ്ക്ക് കാവ്യ രക്ഷപ്പെടുന്നതാണ് പുറത്തുവന്ന വീഡിയോയില്‍ ഉള്ളത്.
മോഹന്‍ലാലിനും മമ്മൂട്ടിക്കും തുടങ്ങി സിനിമയില്‍ അഭിനയിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലൊക്കേഷനില്‍ നിന്ന് പരിക്കുകള്‍ പറ്റാറുണ്ട്. ചിലര്‍ വലിയ അപകടങ്ങളില്‍ നിന്നുമാണ് രക്ഷപെടാറുള്ളത്. അത്തരത്തില്‍ കാവ്യ നായികയായ അഭിനയിച്ച ഷീ ടാക്സി എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ പെട്ടെന്ന് ഒരു സംഭവം ഉണ്ടായി. തുറസ്സായ സ്ഥലത്തുനിന്ന് നടന്ന് ക്യാമറയുടെ അടുത്തേക്ക് വന്നിട്ട് ഡയലോഗ് പറയുകയാണ് കാവ്യ. പെട്ടെന്ന് ബാഗ്രൗണ്ടില്‍ വെച്ച് വൈറ്റ് ബോര്‍ഡ് നടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴാന്‍ പോയി.
തന്റെ ദേഹത്തേക്ക് ബോര്‍ഡ് വരുന്നത് അടുത്ത് നിന്നാണെങ്കിലും കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ നടിയ്ക്ക് സാധിച്ചു. അങ്ങനെ ചിന്തിക്കാന്‍ പോലും നേരം കിട്ടുന്നതിന് മുന്‍പ് കാര്യ തിരിഞ്ഞു പുറകിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. നടി ഓടി ദൂരെ എത്തിയതിനൊപ്പം തന്നെ ഈ ബോര്‍ഡ് നിലത്തേക്ക് വീഴുകയായിരുന്നു. ഇത് പിടിച്ച് നിന്നിരുന്നവര്‍ മറിയാതിരിക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റിന്റെ ശക്തിയില്‍ ബോര്‍ഡ് നിലംപതിക്കുകയായിരുന്നു.
കാവ്യ പിന്നിലേക്ക് ഓടി മാറിയത് കൊണ്ടാണ് അന്നത് നടിയുടെ ദേഹത്ത് വീഴാതെ രക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെങ്കിലും ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്. ചിലര്‍ കാവ്യയുടെ രക്ഷപ്പെടലിനെ അഭിനന്ദിക്കുമ്പോള്‍ മറ്റ് ചിലര്‍ പരിഹാസങ്ങളുമായിട്ടാണ് എത്തിയിരിക്കുന്നത്. കണ്ടം വഴി ഓടിയെന്ന് പറയുന്നത് ഇതാണോ, ചിന്തിക്കാതെ ഓടിയത് കൊണ്ട് ഒന്നും പറ്റിയില്ല... എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.
കാവ്യ മാധവന്‍ ദേവയാനി എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലെത്തിയ സിനിമയാണ് ഷീ ടാക്‌സി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയില്‍ അനൂപ് മേനോന്‍, ഷീലു എബ്രഹാം, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, നോബി മാര്‍ക്കോസ്, ഇടവേള ബാബു, അന്‍സിബ ഹസന്‍, ജാഫര്‍ ഇടുക്കി എന്നിങ്ങനെ വലിയ താരനിര അണിനിരന്നു. 2015 ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
ഷീ ടാക്‌സിയ്ക്ക് ശേഷം ആകാശവാണി, പിന്നെയും എന്നിങ്ങനെ രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചതിന് ശേഷമാണ് കാവ്യ സിനിമാ ജീവിതം പാടെ ഉപേക്ഷിക്കുന്നത്. 2016 ലായിരുന്നു നടന്‍ ദിലീപുമായിട്ടുള്ള കാവ്യയുടെ വിവാഹം. ഇരുവരുടേതും രണ്ടാം വിവാഹമാണെന്നതും നേരത്തെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നതിനാലും കല്യാണ വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കുടുംബജീവിതത്തിന് പ്രധാന്യം കൊടുക്കണമെന്ന തീരുമാനത്തെ തുടര്‍ന്ന് വിവാഹത്തിന് ശേഷം കാവ്യ അഭിനയിക്കാതെ മാറി നില്‍ക്കുകയാണ്.
#kavyamadhavan #just #escaped #accident #shetaxi #movie #location