ഇഷ്ടനമ്പര്‍ ലേലത്തില്‍ നേടിയെടുത്ത് കുഞ്ചാക്കോ ബോബന്‍; പാതിവഴിയില്‍ പിന്‍മാറി നിവിന്‍ പോളി

ഇഷ്ടനമ്പര്‍ ലേലത്തില്‍ നേടിയെടുത്ത് കുഞ്ചാക്കോ ബോബന്‍; പാതിവഴിയില്‍ പിന്‍മാറി നിവിന്‍ പോളി
Apr 11, 2025 08:58 AM | By VIPIN P V

ന്നലെ എറണാകുളം ആര്‍ടി ഓഫീസില്‍ നടന്നത് സിനിമാ താരങ്ങളുള്‍പ്പെട്ട വാശിയേറിയ മത്സരമാണ്. നടന്‍മാരായ കുഞ്ചാക്കോ ബോബനും തങ്ങളുടെ പുതിയ ആഢംബര കാറുകള്‍ക്ക് ഇഷ്ടനമ്പര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞ ദിവസം ആര്‍ടി ഓഫീസിനെ സമീപിച്ചത്.

കെഎല്‍ 07 ഡിജി 0459 നമ്പറിന് വേണ്ടിയാണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്. അതേ സമയം നിവിന്‍ പോളിക്ക് വേണ്ടിയിരുന്നത് കെഎല്‍ 07 ഡിജി 0011 നമ്പറിനായി നിവിനും അപേക്ഷിച്ചു.

കുഞ്ചാക്കോ ബോബന് ഇഷ്ടപ്പെട്ട 0459 ഫാന്‍സി നമ്പറല്ലാത്തതിനാല്‍ മറ്റാവശ്യക്കാര്‍ ഉണ്ടാവില്ലെന്നാണ് ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥര്‍ കരുതിയിരുന്നത്. എന്നാല്‍ ഈ നമ്പറിനും വേറെ അപേക്ഷകര്‍ എത്തിയതോടെ നമ്പര്‍ ലേലത്തില്‍ വയ്ക്കുകയായിരുന്നു.

ഓണ്‍ലൈനായി നടന്ന ലേലത്തില്‍ 20,000രൂപക്ക് വിളിച്ച് കുഞ്ചാക്കോ ബോബന്‍ തന്നെ നമ്പര്‍ സ്വന്തമാക്കി. നിവിന്‍ പോളിക്ക് ഇഷ്ടപ്പെട്ട നമ്പര്‍ ഫാന്‍സി നമ്പറായതിനാല്‍ വാശിയേറിയ ലേലം വിളിയാണ് നടന്നത്.

ഒടുവില്‍ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപക്ക് നമ്പര്‍ സ്വന്തമാക്കി. നിവിന്‍ 2.34 ലക്ഷം രൂപ വരെ വിളിച്ച് പിന്‍മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎല്‍ 07 ഡിജി 0007 46.24 ലക്ഷം രൂപയ്ക്കും കെഎല്‍ 07 ഡിജി 0001 25.52 ലക്ഷം രൂപയ്ക്കും ലേലത്തില്‍ പോയിരുന്നു.

#KunchackoBoban #wins #Favorite #number #auction #NivinPauly #withdraws #halfway

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories










News Roundup