( moviemax.in ) ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ട നടിയാണ് ചാർമിള. രണ്ട് വിവാഹ ബന്ധങ്ങൾ തകർന്ന ചാർമിള പ്രതിസന്ധികളെ ഓരോന്നായി അതിജീവിച്ചു. സ്വയം മറന്ന് പ്രണയിച്ചതാണ് തനിക്ക് ജീവിതത്തിൽ പ്രശ്നമായതെന്ന് ചാർമിള പലപ്പോഴും തുറന്ന് പറഞ്ഞട്ടുണ്ട്. നടൻ കിഷോർ സത്യയായിരുന്നു ചാർമിളയുടെ ആദ്യ ഭർത്താവ്. 1995 ൽ വിവാഹിതരായ ഇരുവരും 1999 ൽ പിരിഞ്ഞു. പിന്നീട് രാജേഷ് എന്നയാളെ നടി വിവാഹം ചെയ്തു. 2006 ൽ വിവാഹം ചെയ്ത ഇരുവരും 2016 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. വിവാഹ ജീവിതങ്ങളിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ചാർമിള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അച്ഛനും അമ്മയും എന്നെ കല്യാണം കഴിപ്പിക്കാൻ നോക്കി. ഒരു പ്രൊപ്പോസൽ വന്നു. ഞാൻ ഓക്കെ പറഞ്ഞു. പക്ഷെ ഞാൻ തെരെഞ്ഞെടുത്തയാൾ ശരിയായിരുന്നില്ല. കല്യാണക്കത്ത് വരെ കൊടുത്തു. എന്നാൽ വിവാഹത്തിന് വരൻ വന്നില്ല. സിനിമാ രംഗത്ത് എല്ലാവർക്കും ക്ഷണക്കത്ത് കൊടുത്തിരുന്നു. ആ ടെൻഷനിലാണ് ഞാൻ ഞരമ്പ് മുറിച്ചത്. അയാളുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. കുട്ടികളും കുടുംബവുമായി നന്നായി ജീവിക്കുകയാണ്.
അയാൾ നശിച്ച് പോകണമെന്ന് ഞാൻ വിചാരിച്ചിട്ടില്ല. എന്റെ ആദ്യ ഭർത്താവിന് സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു. പണത്തിന് വേണ്ടി ഞാനും ജോളിക്ക് അവളും എന്നത് പോലെ. അത് കൊണ്ട് പിരിയേണ്ടി വന്നു. അവസാനം പിരിഞ്ഞ വിവാഹ ബന്ധത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. അവർ ഗ്രാമീണരാണ്. ഒരു നടിക്ക് അവരുമായി ചേർന്ന് പോകാനാകില്ല. അവരുടെ പ്രതീക്ഷയ്ക്കൊത്തുള്ള മരുമകളായിരുന്നില്ല ഞാൻ. പരമാവധി ശ്രമിച്ചു. തനിക്ക് വേണ്ടി സംസാരിക്കേണ്ട ഭർത്താവ് സംസാരിച്ചില്ലെന്നും ചാർമിള ഓർത്തു.
ഒരു നടിയുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് അദ്ദേഹത്തിനറിയാം. പ്രണയിച്ച് വിവാഹം ചെയ്തതാണ്. രാവിലെ എഴുന്നേറ്റ് വീട്ട് മുറ്റത്ത് കോലം വരയ്ക്കുക എനിക്ക് സാധ്യമല്ല. ഷൂട്ടിംഗിന് പോകുകയും വരികയും ചെയ്യുന്ന സമയവും. എത്ര മണിക്ക് പോകും എത്ര മണിക്ക് വരും എന്ന് അറിയില്ല. ഔട്ട് ഡോർ ഷൂട്ടിന് പോയാൽ മഴ വന്നാൽ ഷൂട്ട് നീണ്ട് പോകും. ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഓഫീസ് ജോലിക്ക് പോകുന്നത് പോലെ ഷൂട്ടിന് പോകണമായിരുന്നു.
രണ്ട് നാൾ ഷൂട്ടെന്ന് പറഞ്ഞ് പോയാൽ വരാൻ നാല് ദിവസമെടുക്കും. എന്തുെകാണ്ട് ഇത്ര വെെകുന്നു എന്നെല്ലാം ചിന്തിക്കുന്നു. കാരണം സിനിമയുടെ എബിസിഡി അവർക്ക് അറിയില്ല. അവർ ആഗ്രഹിച്ചത് പോലെയുള്ള മരുമകളെയായിരുന്നു വേണ്ടതെങ്കിൽ എന്നോട് സിനിമ വിടാൻ പറയണമായിരുന്നു. വീട്ടമ്മയാകാൻ എനിക്ക് സമ്മതമായിരുന്നു. പക്ഷെ അവർക്കത് പറ്റില്ല. രണ്ടും വേണമായിരുന്നു. ഒരു നടിയായ എനിക്ക് ബസിൽ പോകാൻ പറ്റുമോ. അവർ എന്നോട് ബസിൽ വരാൻ പറയും.
കുഞ്ഞിനെയും കൊണ്ട് പെട്ടിയും തൂക്കി ബസിൽ വരാൻ പറ്റുമോ. ഇതിനെല്ലാം പുറമെ രണ്ട് മതസ്ഥരായതും പ്രശ്നമായെന്ന് ചാർമിള പറയുന്നു. ജീവിതത്തിലെ പ്രശ്നങ്ങൾക്കിടെ കരിയറിലും ചാർമിളയ്ക്ക് തകർച്ച നേരിട്ടിരുന്നു. അവസരങ്ങൾ കുറഞ്ഞ നടി സാമ്പത്തികമായി ഇതിനിടെ തകർന്നു. തനിക്ക് ജീവിതത്തിൽ പറ്റിയ പിഴവുകളൊന്നും മടി കൂടാതെ ചാർമിള തുറന്ന് സംസാരിക്കാറുണ്ട്.
#actress #charmila #opens #up #about #her #broken #marriages #shares #what #went #wrong