ഒരു ഭയത്തില്‍ ചെയ്യുന്ന വീഡിയോയാണ്! ചുറ്റം നടക്കുന്നത് പേടിപ്പിക്കുന്നു, ഞാന്‍ ഫൈറ്റ് ചെയ്യുകയാണ്; എലിസബത്ത്

ഒരു ഭയത്തില്‍ ചെയ്യുന്ന വീഡിയോയാണ്! ചുറ്റം നടക്കുന്നത് പേടിപ്പിക്കുന്നു, ഞാന്‍ ഫൈറ്റ് ചെയ്യുകയാണ്; എലിസബത്ത്
Apr 10, 2025 02:23 PM | By Athira V

( moviemax.in ) മുന്‍ഭര്‍ത്താവും നടനുമായ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് ഡോ. എലിസബത്ത് ഉദയന്‍ വന്നത്. മാസങ്ങളോളം ഇരുവരും തമ്മില്‍ പരസ്യമായ വാക്കുതര്‍ക്കങ്ങളും നടന്നു. ബാലയുടെ ഭാര്യയായതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റിയാണ് എലിസബത്ത് സംസാരിച്ചത്. യൂട്യൂബിലൂടെയും മറ്റുമായി മുഖം കാണിക്കാതെയാണ് എലിസബത്ത് തുറന്ന് പറച്ചില്‍ നടത്തിയത്. ഇത് വലിയ വാര്‍ത്തയാവുകയും നടന്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു.

ഇതോടെ മുന്‍ഭാര്യയ്‌ക്കെതിരെ പരാതിയുമായി നടന്‍ രംഗത്ത് വരികയും ചെയ്തു. കുറച്ച് നാളുകളായി വീഡിയോകളൊന്നും കാര്യമായി ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു എലിസബത്ത്. ഇപ്പോള്‍ താന്‍ സേഫ് ആണെന്നും പക്ഷേ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പേടിയാവുന്നുണ്ടെന്നുമൊക്കെ പറയുകയാണ് താരമിപ്പോള്‍.

'ഞാന്‍ സേഫ് ആണെന്നൊക്കെ പറഞ്ഞ് സാധാരണ പോലെ വീഡിയോ ചെയ്യണമെന്ന് വിചാരിക്കാറുണ്ട്. പക്ഷേ ഇപ്പോള്‍ അതിന് പറ്റുന്നില്ല. കുറേ കാര്യങ്ങളും ചതികളും പിന്നില്‍ നടക്കുന്നുണ്ട്. അതൊന്നും എനിക്ക് പറയാന്‍ പറ്റില്ല. ശരിക്കും എന്താണ് ചെയ്യേണ്ടതെന്നും അറിയില്ല. എനിക്ക് വേണ്ടി ആത്മാര്‍ഥമായി ചിലരെഴുതുന്ന കമന്റുകള്‍ ഇപ്പോഴും കാണാറുണ്ട്. അതിന് ഒത്തിരി നന്ദിയുണ്ട്. പിന്നെ പല ആളുകളും അന്ന് ഇതിനെ പറ്റി പറഞ്ഞിട്ട് പിന്നെ മറന്നു. എല്ലാവരും അങ്ങനെയാണ്. ഏതെങ്കിലും ഒരാളുടെ ജീവിതത്തിലൊരു പ്രശ്‌നം ഉണ്ടായി.


അതിനെ കുറിച്ച് കുറേ സംസാരിച്ച ശേഷം വേറെ പല കാര്യങ്ങളും വന്നതോടെ ഇത് മറക്കും. എന്നെ ബാധിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. കുറേ പ്രശ്‌നങ്ങളുണ്ട്. വീണ്ടും വീണ്ടും പുതിയ ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് പേടിയാവുകയാണ്. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ഇനിയെന്താ ഉണ്ടാവകുയെന്നും അറിയില്ല. നമ്മള്‍ ചോദ്യങ്ങള്‍ ചോദ്യക്കുമ്പോള്‍ ഉത്തരം മുട്ടിയാല്‍ വായടപ്പിക്കുന്ന പരിപാടിയാണ്. എന്നിട്ടും ചോദിച്ചാല്‍ നമ്മളെ ഉണ്ടാവില്ലെന്ന രീതിയിലാണ് പല സംഭവങ്ങളും.

കുറേ കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ വീഡിയോ ഇട്ട് പറയണമെന്ന് തോന്നി. ഞാന്‍ ഇത്രയും കാലം വിചാരിച്ചതിനെക്കാളും കൂടുതല്‍ കണക്ഷന്‍സും ഇടപെടലുകളും വരുന്നുണ്ട്. ചെറിയ കാര്യമായി എനിക്ക് തോന്നുന്നില്ല. എല്ലാവരും അറിഞ്ഞ് നടക്കുന്ന സംഭവങ്ങളാണെന്ന് തോന്നുന്നു. അതോണ്ട് പ്രധാനമായിട്ടും എന്റെ വായ പൊത്തുകയാണ് ലക്ഷ്യം. ഇനി ആരെങ്കിലും വന്നാല്‍ അവരുടെ വായും പൊത്തും. ഇതുവരെ സേഫ് ആണ്. എനിക്കെന്താ ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്.

നിങ്ങളൊക്കെ എനിക്ക് പറഞ്ഞ് തന്നതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും വെളിപ്പെടുത്താന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. കൂടുതല്‍ ഇതിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ പേടിക്കുന്ന കാര്യങ്ങളാണ് കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും. അതിനൊന്നും തെളിവുകളില്ല. എനിക്ക് സംഭവിച്ചത് പറായം. ബാക്കിയുള്ളവര്‍ അനുഭവിച്ചതൊന്നും പറയാന്‍ സാധിക്കില്ല.


പക്ഷേ കുറച്ച് ദിവസങ്ങളായി അത്തരം കാര്യങ്ങളാണ് കേട്ട് കൊണ്ടിരിക്കുന്നത്. ഈ വീഡിയോ ചെയ്തതിന് ശേഷമുണ്ടാവുന്ന പ്രത്യാഘാതം എന്താണെന്ന് ഒന്നും അറിയില്ല. ഈ കാര്യങ്ങളൊന്നും ആരും മറക്കരുത്. ഞാന്‍ ഫൈറ്റ് ചെയ്യുന്നുണ്ട്. ഈ വിഷയത്തില്‍ ഞാന്‍ ചെയ്തതിനെക്കാളും കൂടുതല്‍ ചെയ്യാന്‍ സാധിക്കുമോ എന്നറിയില്ല. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ അല്ല.

എന്തൊക്കെ പറയാന്‍ പറ്റും, പറ്റില്ല എന്നൊന്നും അറിയില്ല. ഒരു ഭയത്തില്‍ ചെയ്യുന്ന വീഡിയോ ആണെന്ന് പറയാം. കുറേ വിഷയങ്ങള്‍ നടക്കുന്നുണ്ട്. നിയന്ത്രണം ഉള്ളത് കൊണ്ട് ഒന്നും പറയാനും സാധിക്കുന്നില്ല. എല്ല്ാം ഒരു പുതപ്പിന്റെ മറവില്‍ പറയുന്നതില്‍ എനിക്കും വിഷമമുണ്ട്. ഇത്രയും കാലം ഞാന്‍ പറഞ്ഞതൊക്കെ കേട്ടതിന് നന്ദിയുണ്ട്. ഞാനിപ്പോള്‍ സേഫ് ആണെന്നും' പറഞ്ഞാണ് എലിസബത്ത് വീഡിയോ അവസാനിപ്പിക്കുന്നത്.

#bala #exwife #elizabathudayan #again #spoke #about #her #fight #justice #goes #viral

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories










News Roundup