ഡൊമിനിക് റിലീസായത് പോലും പലരും അറിഞ്ഞില്ല, ആ സിനിമയ്ക്ക് കുറച്ച് കൂടി പ്രൊമോഷന്‍ കൊടുക്കാമായിരുന്നു -ഗൗതം മേനോൻ

ഡൊമിനിക് റിലീസായത് പോലും പലരും അറിഞ്ഞില്ല, ആ സിനിമയ്ക്ക് കുറച്ച് കൂടി പ്രൊമോഷന്‍ കൊടുക്കാമായിരുന്നു -ഗൗതം മേനോൻ
Apr 10, 2025 09:23 AM | By Jain Rosviya

സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രമായിരുന്നു 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി നായകനായ സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. മികച്ച പ്രതികരണമാണ് നേടിയതെങ്കിലും തിയേറ്ററുകളിൽ ഡൊമിനിക്കിന് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.

ഇപ്പോൾ ആ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. ചിത്രത്തിന് കുറച്ചുകൂടി പ്രൊമോഷന്‍ കൊടുക്കാമായിരുന്നു എന്നാണ് ഗൗതം മേനോൻ പറയുന്നത്. ആ ചിത്രം റിലീസായത് പലർക്കും അറിയില്ല.

ഈ അടുത്ത് ഒരു മാധ്യമപ്രവർത്തക ഡൊമിനിക്കിന്റെ റിലീസ് എന്നാണ് എന്ന് ചോദിച്ചുവെന്നും ഗൗതം മേനോൻ പറഞ്ഞു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.

'ആ സിനിമയ്ക്ക് കുറച്ച് കൂടി പ്രൊമോഷൻ നൽകാമായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ സിനിമയെപ്പറ്റി ഇപ്പോഴും പലര്‍ക്കും അറിയില്ല. മമ്മൂക്കയെ വെച്ച് സംവിധാനം ചെയ്ത സിനിമ എന്നാണ് റിലീസ് ചെയ്യുന്നത് എന്ന് ഇപ്പോഴും പലരും ചോദിക്കുന്നുണ്ട്.

ബസൂക്കയുടെ പ്രൊമോഷന്റെ ഭാഗമായി ആദ്യം ഒരു അഭിമുഖത്തിലും ഇതേ ചോദ്യം ചോദിച്ചു. കേരളത്തിൽ ഒരു ഹോട്ടലില്‍ ലഞ്ച് കഴിക്കാന്‍ കയറിയപ്പോഴും ഇതേ ചോദ്യമുണ്ടായി,' എന്ന് ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

ഈ വർഷത്തെ മമ്മൂട്ടിയുടെ ആദ്യ റിലീസായിരുന്നു 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

#Many #people #didnt #know #Dominic #released #film #promoted #little #more #GauthamMenon

Next TV

Related Stories
ഷൈനിൻ്റെ പിന്നാലെ പോവാനില്ലെന്ന് പൊലീസ്; ഹോട്ടലിൽ നിന്ന് തെളിവ് ലഭിച്ചിട്ടില്ലെന്നും എസിപി

Apr 18, 2025 10:39 AM

ഷൈനിൻ്റെ പിന്നാലെ പോവാനില്ലെന്ന് പൊലീസ്; ഹോട്ടലിൽ നിന്ന് തെളിവ് ലഭിച്ചിട്ടില്ലെന്നും എസിപി

ഷൈനിന് നോട്ടീസ് നൽകുന്ന കാര്യം മേലുദ്യോ​ഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു....

Read More >>
'കൂടെ കിടക്കുമോ? ബ്ലൗസ് ഒന്ന് ശരിയാക്കണമെന്ന് പറഞ്ഞപ്പോൾ ഞാനും കൂടി വരട്ടേയെന്ന്... ', നടിയെ  വിമർശിച്ച് മാലാ പാർവതി

Apr 18, 2025 10:37 AM

'കൂടെ കിടക്കുമോ? ബ്ലൗസ് ഒന്ന് ശരിയാക്കണമെന്ന് പറഞ്ഞപ്പോൾ ഞാനും കൂടി വരട്ടേയെന്ന്... ', നടിയെ വിമർശിച്ച് മാലാ പാർവതി

ഇത് മാനേജ് ചെയ്യാൻ പഠിക്കണം. അതൊരു സ്കില്ലാണ്. പ്രതികരിക്കണം... പക്ഷെ വഴക്ക് അല്ലാതെ കളി തമാശയായിട്ടൊക്കെ...

Read More >>
ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; മൂന്നം​ഗസമിതി റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും

Apr 18, 2025 08:48 AM

ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; മൂന്നം​ഗസമിതി റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും

റിപ്പോർട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ തുടർനടപടികൾ...

Read More >>
'എന്നെ ട്രോളാൻ എനിക്ക് വേറൊരു പട്ടീടെ ആവശ്യോഇല്ല', ട്വന്റി 20യിലെ രംഗം സ്റ്റോറി വച്ച്  പരിഹാസം തുടർന്ന് ഷൈൻ

Apr 18, 2025 06:59 AM

'എന്നെ ട്രോളാൻ എനിക്ക് വേറൊരു പട്ടീടെ ആവശ്യോഇല്ല', ട്വന്റി 20യിലെ രംഗം സ്റ്റോറി വച്ച് പരിഹാസം തുടർന്ന് ഷൈൻ

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ദേവരാജപ്രതാപ വർമ എന്ന കഥാപാത്രം ഹോട്ടല്‍ മുറിയില്‍നിന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന രംഗമാണ്...

Read More >>
കാണാമറയത്തിരുന്ന്  'സൂത്രവാക്യം' പോസ്റ്റര്‍ പുറത്തുവിട്ട് സൂത്രധാരൻ ഷൈന്‍ ടോം ചാക്കോ

Apr 17, 2025 09:19 PM

കാണാമറയത്തിരുന്ന് 'സൂത്രവാക്യം' പോസ്റ്റര്‍ പുറത്തുവിട്ട് സൂത്രധാരൻ ഷൈന്‍ ടോം ചാക്കോ

സൂത്രവാക്യം സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയതിന്ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി...

Read More >>
Top Stories

News Roundup