ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലെ നായിക വേഷം മനോഹരമാക്കിയ അഭിരാമിയെ അറിയാത്ത മലയാളികൾ ചുരുക്കമാകും. നീണ്ട ഇടവേളകൾക്ക് ശേഷം അഭിരാമി വീണ്ടും സിനിമകളിൽ സജീവമായി തുടങ്ങിയിട്ട് വളരെ കുറച്ച് വർഷങ്ങളെ ആയുള്ളു. സുരേഷ് ഗോപിക്കൊപ്പം ഗരുഡൻ എന്ന ചിത്രത്തിൽ അടുത്തിടെ അഭിരാമി അഭിനയിച്ചിരുന്നു.
ഭർത്താവിനൊപ്പം അമേരിക്കയിൽ സെറ്റിൽഡായിരുന്നതിനാലാണ് വിവാഹശേഷം സജീവമായി സിനിമയിൽ നിൽക്കാൻ നടിക്ക് കഴിയാതെ പോയത്. നാല് വർഷങ്ങൾക്ക് മുമ്പാണ് അമേരിക്കൻ ജീവിതം അവസാനിപ്പിച്ച് അഭിരാമി ഇന്ത്യയിലേക്ക് തിരികെ വന്നത്.
പഠനത്തിന്റെ ഭാഗമായി കൂടിയാണ് അഭിരാമി അമേരിക്കയിൽ പോയത്. പതിനാറ് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം അടുത്തിടെയാണ് നടിയും ഭർത്താവും ഒരു കുഞ്ഞിനെ ദത്തെടുത്തത്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളോട് അതേ കുറിച്ച് നിരന്തരമായി ചോദിക്കരുതെന്ന് പറയുകയാണിപ്പോൾ നടി.
പൊതുവെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ കാണുമ്പോൾ അതിന് പിന്നിലെ കാരണം അറിയാനുള്ള ശ്രമം നമുക്കിടയിലെ ആളുകൾ നടത്താറുണ്ട്. കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വിശേഷം ഒന്നുമായില്ലേയെന്ന ചോദ്യം നവദമ്പതികൾ നേരിടാറുണ്ട്.
പൊതു ചടങ്ങുകളിൽ നിന്ന് പോലും വിവാഹം, കുഞ്ഞുങ്ങൾ ജോലി എന്നിവയുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ കാരണം വിട്ടുനിൽക്കുന്നവരുമുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്നും നിരന്തരമായി ഇത്തരം ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കുന്നതിന് പകരം മറ്റുള്ളവരുടെ മനസ് മനസിലാക്കി പെരുമാറുന്നതാകും നല്ലതെന്നും അഭിരാമി പറഞ്ഞു.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ഗർഭം ധരിക്കാത്തതിന്റെ പേരിൽ അത്തരം ചോദ്യങ്ങൾ അഭിരാമിയും ഒരു കാലത്ത് നേരിട്ടിട്ടുണ്ടായിരുന്നിരിക്കണം.
കല്യാണം അടക്കമുള്ള വിഷയങ്ങളെല്ലാം ഓരോരുത്തരുടേയും പേഴ്സണൽ ചോയ്സാണ്. അതിന് ഒരു സമയ പരിധിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇന്ന പ്രായമാണ് വിവാഹത്തിന് നല്ലതെന്നും പറയാൻ കഴിയില്ല. താൽപര്യമുണ്ടെങ്കിൽ വിവാഹം കഴിക്കാം. അല്ലാത്ത പക്ഷം അതേ കുറിച്ച് ആരും ചോദ്യം ചെയ്യേണ്ടതില്ല.
ആളുകളെ അതിന്റെ പേരിൽ പ്രഷർ ചെയ്യരുത്. അതുപോലെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണോ വേണ്ടയോ എന്നതും ഓരോ ദമ്പതികളുടേയും പേഴ്സണൽ ചോയിസാണ്.
പ്രസവിക്കണോ, എത്ര കുട്ടികൾ വേണം, എപ്പോൾ പ്രസവിക്കണം, അതോ മറ്റെന്തിലും രീതിയിലും കുഞ്ഞുങ്ങളെ സ്വീകരിച്ചാൽ മതിയോ എന്നതൊക്കെ ഏത് കപ്പിളാണോ അവരുടെ മാത്രം ചോയ്സാണ്. അതുകൊണ്ട് തന്നെ ഒന്നിന്റെ പേരിലും അവരെ നിർബന്ധിക്കാൻ മറ്റുള്ളവർക്ക് സ്വാതന്ത്ര്യമില്ല.
കുട്ടികൾ വേണ്ടെന്ന് ദമ്പതികൾ തീരുമാനിച്ചാലും അത് നിരന്തരമായി ചോദിച്ച് വിഷമിപ്പിക്കരുത്. അവർ എന്തൊക്കെ പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാകാം ചിലപ്പോൾ കുട്ടികൾ ജനിക്കാത്തത്.
കുഞ്ഞിന് വേണ്ടി ശ്രമിച്ചിട്ടും നടക്കാതെ പോയതാകാം. അതുകൊണ്ട് തന്നെ നിരന്തരമായി ഇത്തരം ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കരുത്. നമ്മൾ ചോദിക്കുന്ന ചില ചോദ്യങ്ങൾ അവരെ അത്ര ആഴത്തിൽ ബാധിക്കുമെന്ന് പറയാൻ കഴിയില്ലെന്നും അഭിരാമി പറയുന്നു.
അഭിരാമിയും ഭർത്താവും കുഞ്ഞിനെ ദത്തെടുത്ത വിവരം ഒരു വർഷം മുമ്പ് ഒരു മാതൃദിനത്തിലാണ് ആരാധകരെ അറിയിച്ചത്. മകളുടെ പേര് കല്‍ക്കി എന്നാണെന്നും അമ്മയെന്ന നിലയില്‍ ആദ്യമായി എല്ലാവര്‍ക്കും മാതൃദിന ആശംസകള്‍ നേരുന്നുവെന്നുമാണ് അന്ന് അഭിരാമി സോഷ്യൽമീഡിയയിൽ കുറിച്ചത്. 2009ലാണ് അഭിരാമിയും ഹെല്‍ത്ത് കെയര്‍ ബിസിനസ് കണ്‍സള്‍ട്ടന്റായ രാഹുല്‍ പവനനും വിവാഹിതരായത്.
തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം അഭിനയിച്ച നടിയാണ് അഭിരാമി. ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് എന്നീ സിനിമകളില്‍ നായികയായി എത്തിയ താരം പിന്നീട് തമിഴില്‍ സജീവമാകുകയായിരുന്നു.
Read more at: https://malayalam.filmibeat.com/features/malayalam-actress-abhirami-reacted-to-peoples-questions-about-others-personal-life-128179.html

#fertility #issues #upset #repeated #questions #about #children #Abhirami