ഒരു കാലത്ത് നടി ഷക്കീലയും അവരുടെ സിനിമകളുമൊക്കെ കാണാന്‍ ആളുകള്‍ ഇടിച്ച് കയറുമായിരുന്നു. ബിഗ്രേഡ് സിനിമകളില്‍ അഭിനയിച്ചാണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്. സിനിമാക്കാരില്‍ പലരും അവരെ ചൂഷണം ചെയ്തു. സ്വന്തം സഹോദരങ്ങളുടെയും കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഷക്കീല എല്ലാം സഹിച്ചത്.
തന്റെ ജീവിതത്തിലെന്താണ് സംഭവിച്ചതെന്ന് നടി തുറന്ന് പറഞ്ഞതോടെ അവരെ സ്‌നേഹിക്കാൻ ആരാധകരുണ്ടായി. സ്ത്രീകള്‍ പോലും ഷക്കീലയോട് ഇഷ്ടം കാണിച്ച് തുടങ്ങിയത് അവരുടെ ജീവിതകഥ കേട്ടത് കൊണ്ടാണ്. അങ്ങനെ തുറന്ന് പറച്ചിലിനിടയില്‍ സ്വന്തം സഹോദരിയുടെ മകന്റെ വിവാഹത്തില്‍ നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ചും ഷക്കീല സംസാരിച്ചിരുന്നു.
കഷ്ടപ്പാട് അനുഭവിക്കുന്ന കുടുംബത്തെ നോക്കുന്നതിന് വേണ്ടിയാണ് താന്‍ സിനിമയില്‍ ഗ്ലാമറായി അഭിനയിച്ച് തുടങ്ങിയതെന്ന് പലപ്പോഴും ഷക്കീല പറഞ്ഞിട്ടുണ്ട്. അങ്ങനെ ഉണ്ടാക്കിയ സ്വത്തുക്കളില്‍ മുഴുവനും തട്ടിയെടുത്ത് പോയ സഹോദരിയാണ് നടിയ്ക്കുള്ളത്. അതിലൊന്നും യാതൊരു കുഴപ്പവും ഉള്ളതായി ഷക്കീല പറഞ്ഞിട്ടില്ല. എന്നാല്‍ പ്രിയപ്പെട്ടവരുടെ മനസില്‍ താനില്ലെന്ന് മനസിലായ സംഭവത്തെ കുറിച്ച് നടി പറയുകയാണിപ്പോള്‍.
'ഒരിക്കല്‍ ഞാന്‍ എന്റെ സഹോദരിയുടെ മകന്റെ കല്യാണത്തിന് പോയിരുന്നു. ഞാന്‍ സ്റ്റേജിലേക്ക് വന്നാല്‍ അവിടെ ഉണ്ടാവില്ലെന്ന് വധു പറഞ്ഞിരുന്നു. ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങനെ വിവാഹദേവിയിലെത്തിയ ഞാന്‍ സ്റ്റേജിലേക്ക് കയറിയപ്പോള്‍ വധു സ്റ്റേജില്‍ നിന്നും ഇറങ്ങി പോയി.
മണവാട്ടി ബാത്‌റൂമിലേക്കോ മറ്റോ പോയെന്ന് കരുതി കുറച്ചു നേരം അവിടെ കാത്തിരിക്കാമെന്ന് കരുതി, സ്റ്റേജില്‍ നിന്നും മാറി സദ്ദസില്‍ പോയി ഞാന്‍ ഇരുന്നു. അപ്പോഴുണ്ട് വധു വീണ്ടും അങ്ങോട്ടേക്ക് വരുന്നു.
ഇതൊക്കെ സംഭവിക്കുമ്പോള്‍ എന്തോ കുഴപ്പം ഉണ്ടല്ലോ എന്ന് എന്റെ മനസ്സിലൊരു തോന്നല്‍ വന്നിരുന്നു. വധു വന്നതോടെ ഞാന്‍ വീണ്ടും കല്യാണ മണ്ഡപത്തിലേക്ക് കയറി ചെന്നു. എന്റെ മുഖത്ത് പോലും നോക്കാതെയാണ് ചേച്ചിയുടെ മകന്‍ ഞാന്‍ കൊടുത്ത സമ്മാനം ഇടതു കൈ കൊണ്ട് വാങ്ങുന്നത്.
ഉടന്‍ തന്നെ അത് തിരിച്ചു തന്നു. അവന് ഉന്നത വിദ്യാഭ്യാസമൊക്കെ കൊടുത്ത് വലിയ നിലയിലേക്ക് എത്തിച്ചത് പോലും ഞാനാണ്. അവന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. പക്ഷേ, തന്റെ പ്രണയിനിയെ അവന്‍ എന്നെ പരിചയപ്പെടുത്തി പോലും തന്നില്ല. ഇത്രയും സംഭവിച്ചതോടെ എനിക്ക് കരയാനാണ് തോന്നിയത്.
കല്യാണം നടക്കുന്ന സ്ഥലത്ത് നിന്നും ഞാന്‍ കരഞ്ഞു. അങ്ങനെ കരഞ്ഞുകൊണ്ടാണ് അവിടെ നിന്ന് താന്‍ തിരികെ പോരുന്നതെന്നും' ഷക്കീല വെളിപ്പെടുത്തുന്നു.
ആര്‍ക്ക് വേണ്ടിയാണോ ഇങ്ങനെയൊക്കെ ആയത് അവരില്‍ നിന്നുമാണ് താന്‍ ഏറെ വേദനിക്കേണ്ടി വന്നതെന്ന് മുന്‍പ് പലപ്പോഴും ഷക്കീല തുറന്ന് പറഞ്ഞിരുന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റാനാണ് സിനിമയില്‍ അഭിനയിക്കാന്‍ പോയത്. എന്നാല്‍ വിവിധ ആംഗിളുകളില്‍ ക്യാമറ തിരിച്ച് വെച്ച് നടിയുടെ ദൃശ്യങ്ങള്‍ വളരെ മോശമായി ചിത്രീകരിക്കപ്പെട്ടതോടെയാണ് ആദ്യം ഗ്ലാമറായി അഭിനയിക്കുന്നത്.
അന്ന് ഇതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തതിനാല്‍ സംഭവിക്കുന്നത് എന്താണെന്ന് പോലും ഷക്കീലയ്ക്ക് മനസിലായില്ല. അത്തരത്തില്‍ ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ താനൊരു ഗ്ലാമര്‍ നായികയായി മാറി. പതിയെ അറിഞ്ഞ് കൊണ്ടും ഇത്തരം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളില്‍ നൂറുക്കണക്കിന് സിനിമകളില്‍ ഷക്കീല നിറഞ്ഞ് നിന്നു.
#bride #left #actress #Shakeela #humiliated #wedding #venue