ടെലിവിഷനിലും ബിഗ് സ്ക്രീനിലും സാന്നിധ്യം അറിയിച്ച മഞ്ജു പത്രോസ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ടെലിവിഷനിലൂടെയാണ് മഞ്ജു പത്രോസ് കൂടുതൽ ജനപ്രീതി നേടിയത്. വെറുതെ അല്ല ഭാര്യ എന്ന ഷോയിലാണ് ആദ്യം മഞ്ജുവിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്.
പിന്നാലെ അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചു. ബിഗ് ബോസിലും പങ്കെടുത്തു. ഇക്കാലയളവിനിടെ മഞ്ജു പത്രോസിന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ പ്രേക്ഷകർ കണ്ടതാണ്. തന്റെ സന്തോഷങ്ങളെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും മഞ്ജു പത്രോസ് തുറന്ന് സംസാരിച്ചിട്ടുണ്ട്.
മകൻ ബെർണാഡ് ആണ് മഞ്ജു പത്രോസിന്റെ എല്ലാം. മകനെക്കുറിച്ച് മിക്കപ്പോഴും വെെകാരികമായാണ് മഞ്ജു പത്രോസ് സംസാരിക്കാറുള്ളത്. ഇപ്പോഴിതാ മകനെക്കുറിച്ച് മഞ്ജു പത്രോസ് പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
മകൻ സ്കൂൾ കാലഘട്ടം പൂർത്തിയാക്കിയതിന്റെ സന്തോഷമാണ് മഞ്ജു പത്രോസ് പങ്കുവെച്ചത്. '14 വർഷത്തെ സ്കൂൾ ജീവിതം അവസാനിപ്പിച്ച് എന്റെ ബെർണാച്ചൻ പുറത്തേക്ക്. ഒരു അമ്മ എന്ന നിലയിൽ സന്തോഷവും അഭിമാനവും.
ഓപ്പറേഷന്റെ മരവിപ്പിൽ കണ്ട നനഞ്ഞ കുഞ്ഞുമുഖം.... ലവ് യു ബെർണാച്ചു' എന്നാണ് മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മകനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
മകനെക്കുറിച്ച് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലും മഞ്ജു പത്രോസ് സംസാരിച്ചിരുന്നു. മകനോട് തുറന്ന് സംസാരിക്കുന്ന ആളാണ് താനെന്നും പ്രായത്തിന്റെ മാറ്റങ്ങളും ഹോർമോൺ മാറ്റങ്ങളും പറഞ്ഞ് മനസിലാക്കാറുണ്ടെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.
താമരശ്ശേരിയിലെ വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ പ്രതികരിച്ചപ്പോഴും മകനെക്കുറിച്ച് മഞ്ജു പത്രോസ് പരാമർശിച്ചു. മകന്റെ കാൽ വളരുന്നോ കെെ വളരുന്നോ എന്ന് നോക്കി ജീവിക്കുന്ന രക്ഷിതാവാണ്.
എൽകെജി ക്ലാസ്സിന്റെ മുന്നിൽ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അത്ഭുതം ഇല്ല. കാരണം അവൻ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞു വിരൽ മുറിഞ്ഞാൽ തന്റെ ഉറക്കം നഷ്ടപ്പെടുമെന്ന് മഞ്ജു പത്രോസ് വ്യക്തമാക്കി. എന്നെ പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്.. അങ്ങനെ ഉള്ള ഒരമ്മക്കും അച്ഛനുമാണ് അവരുടെ പറക്കമുറ്റാത്ത മകനെ നഷ്ടപെട്ടതെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.
മകനോട് സെക്ഷ്വാലിറ്റിയെക്കുറിച്ച് തുറന്ന് സംസാരിച്ചതിനെക്കുറിച്ചും കഴിഞ്ഞ ദിവസം മഞ്ജു പത്രോസ് പങ്കുവെച്ചു. അങ്ങനെയെന്തെങ്കിലും മാറ്റമുണ്ടെങ്കിൽ മക്കളെ പറഞ്ഞ് മനസിലാക്കണം.
#Seeing #wet #baby #face #numbness #operation #Happiness #pride #mother #Manjupathrose