(moviemax.in) മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.
മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇപ്പോള്‍ ഏറെ കാത്തിരിപ്പിന് ശേഷം ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ഏപ്രില്‍ 24ന് റിലീസാകും. എമ്പുരാന് ശേഷം മോഹന്‍ലാലിന്‍റെ റിലീസ് ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ നേരത്തെ ഇറങ്ങിയ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു.
#Mohanlal's #film '#Thudarum' #release #announced