---
title: "ഏറ്റവും കൂടുതല്‍ അമ്മേ എന്ന് വിളിച്ചത് ലളിത ചേച്ചിയെയാണ്; ജയകുമാര്‍"
english_title: "Actor Jayakumar shares his memories with kpac Lalitha "
publisher: "moviemax.in"
canonical_url: "https://moviemax.in/news/28180/actor-jayakumar-shares-his-memories-with-kpac-lalitha"
published_at: "2022-02-24T15:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62175a5573196_kpac.jpg"
keywords: []
---

# ഏറ്റവും കൂടുതല്‍ അമ്മേ എന്ന് വിളിച്ചത് ലളിത ചേച്ചിയെയാണ്; ജയകുമാര്‍

> **Lead Summary:** ജീവിതത്തിന്റെ അവസാനം വരെ അഭിനയരംഗത്ത് തിളങ്ങി നില്‍ക്കാന്‍ നടി കെപിഎസി ലളിതയ്ക്ക് സാധിച്ചു. ഒരു അഭിനേത്രിയെ സംബന്ധിച്ച് ഇത് വലിയൊരു ഭാഗ്യമാണ്. മിനിസ്‌ക്രീനില്‍ തട്ടീ മുട്ടീ എന്ന ഹാസ്യ പരമ്പരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കെപിഎസി ലളിത ആയിരുന്നു.

## Article Content

ജീവിതത്തിന്റെ അവസാനം വരെ അഭിനയരംഗത്ത് തിളങ്ങി നില്‍ക്കാന്‍ നടി കെപിഎസി ലളിതയ്ക്ക് സാധിച്ചു. ഒരു അഭിനേത്രിയെ സംബന്ധിച്ച് ഇത് വലിയൊരു ഭാഗ്യമാണ്. മിനിസ്‌ക്രീനില്‍ തട്ടീ മുട്ടീ എന്ന ഹാസ്യ പരമ്പരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കെപിഎസി ലളിത ആയിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി തട്ടീ മുട്ടീ എന്ന സീരിയല്‍ പ്രേക്ഷകര്‍ അകമഴിഞ്ഞ് സ്വീകരിച്ചതാണ്. കഴിഞ്ഞ നാല് മാസത്തോളമായി സീരിയല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

നിരവധി സിനിമ-സീരിയല്‍ താരങ്ങളാണ് ഈ പരമ്പരയില്‍ ഒന്നിക്കുന്നത്. ഇതില്‍ കെപിഎസി ലളിതയുടെ മകനായി അഭിനയിച്ചിരുന്നത് ജയകുമാര്‍ ആയിരുന്നു. ചിരിപ്പിക്കുന്ന കഥാപാത്രമായിരുന്നു നടന്റെത്.

കഴിഞ്ഞ 10 വര്‍ഷമായി മാസത്തിലൊരു 10 ദിവസം ഒക്കെ ഞങ്ങള്‍ ഒരുമിച്ചുണ്ടാകുമെന്ന് ജയകുമാര്‍ പറയുന്നു. ഒരു സിനിമയിലോ മറ്റോ അഭിനയിക്കുകയാണെങ്കില്‍ കൂടിപ്പോയാല്‍ 10, 15 ദിവസം മാത്രമേ ഒന്നിച്ച് ഉണ്ടാവു. ഇവിടെ അങ്ങനെയായിരുന്നില്ല.

ഏറ്റവുമധികം അമ്മേ എന്ന് വിളിച്ചത് ലളിത ചേച്ചിയെയാണ്. ഈ പരമ്പരയിലേക്ക് ഞാന്‍ വരുന്ന സമയത്ത് അത്ര ശ്രദ്ധിക്കപ്പെടുന്ന ഒരാളായിരുന്നില്ല . എന്നാല്‍ ലളിത ചേച്ചിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു.

ലൊക്കേഷനില്‍ വെച്ചുള്ള ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്. ലളിത ചേച്ചി എന്റെ വീട്ടില്‍ വന്നിട്ടുണ്ട്, ഞാനും കുടുംബവും ലളിത ചേച്ചിയുടെ വീട്ടിലും പോയി താമസിച്ചിട്ടുണ്ട്. കോവിഡ് കാലമായപ്പോള്‍ പല അസുഖങ്ങള്‍ വന്നു ചേച്ചിക്ക്.

രണ്ട് കാല്‍മുട്ട് മാറ്റി വെച്ചതാണ്. എന്നിട്ടും തുള്ളിച്ചാടി അവസാനകാലം വരെ അഭിനയത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ നാലു മാസം ആയിട്ടാണ് ഓര്‍മ്മകളെല്ലാം നഷ്ടപ്പെട്ടത് ജയകുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28180/actor-jayakumar-shares-his-memories-with-kpac-lalitha)