എല്ലാം ഓകെയാക്കി, എന്നും എപ്പോഴും, സ്നേഹപൂര്‍വ്വം: എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ആന്‍റണി

എല്ലാം ഓകെയാക്കി, എന്നും എപ്പോഴും, സ്നേഹപൂര്‍വ്വം: എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ആന്‍റണി
Apr 7, 2025 08:46 AM | By Vishnu K

(moviemax.in) കഴിഞ്ഞ ദിവസം ആന്‍റണി പെരുമ്പാവൂര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുകയാണ്. എമ്പുരാന്‍ ചിത്രം 250 കോടി ഗ്രോസ് നേടിയെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ചിത്രത്തിന് പിന്നിലെ മൂന്ന് പ്രധാനപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്ന ഫോട്ടോകള്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പങ്കുവച്ചത്.

ആദ്യം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച ആന്‍റണി പെരുമ്പാവൂര്‍ മുന്‍പ് ഒരു സന്ദര്‍ഭത്തില്‍ പൃഥ്വിരാജ് പറഞ്ഞ വരികളാണ് ക്യാപ്ഷനായി കുറിച്ചത് 'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്ന്. ഇരുപതിനായിരത്തോളം ലൈക്കാണ് ഇതിന് ലഭിച്ചിരിക്കുന്നത്. പിന്നാലെ മോഹന്‍ലാല്‍ ആന്‍റണിയുടെ ചുമലില്‍ കൈവച്ച് നടന്ന് പോകുന്ന ഒരു ചിത്രവും ആന്‍റണി പങ്കുവച്ചു 'എന്നും എപ്പോഴും' എന്നായിരുന്നു ക്യാപ്ഷന്‍.

ഇത് പങ്കുവച്ച് ഒരു മണിക്കൂറിനുള്ളിലാണ് മുരളി ഗോപിക്കൊപ്പമുള്ള 'സ്നേഹപൂർവ്വം' എന്ന ക്യാപ്ഷനോടെയുള്ള ചിത്രവും ആന്‍റണി പങ്കുവച്ചത്. ആദ്യം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം ആന്‍റണി പങ്കുവച്ചപ്പോള്‍ ഇരുവര്‍ക്കും ഇന്‍കം ടാക്സ് നോട്ടീസ് ലഭിച്ചതുമായാണ് ആളുകള്‍ അത് ബന്ധിപ്പിച്ച് സംസാരിച്ചത്.

എന്നാല്‍ പടം 250 കോടി കളക്ഷന്‍ ചിത്രം നേടിയതിന്‍റെ സന്തോഷമാണ് അണിയറക്കാര്‍ക്കൊപ്പമുള്ള ചിത്രം ആന്‍റണി പങ്കിട്ടതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്.

#Everything #okay #always #with #love #Antony #bringing #everyone #together

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories










News Roundup