വളരെ ചെറിയ പ്രായത്തിൽ സിനിമലെത്തി പിന്നീട് സൂപ്പർ നായികയായി മാറിയ താരസുന്ദരിയാണ് കാവ്യ മാധവൻ. ഒരുകാലത്തു യുവാക്കളുടെ ആരാധന പാത്രമായ നടി ഇപ്പോൾ സിനിമയിൽ നിന്ന് മാറി ജീവിക്കുകയാണ്. ദിലീപുമായിട്ടുള്ള വിവാഹത്തോടെയാണ് കാവ്യ അഭിനയ ജീവിതത്തിനോട് വിട പറയുന്നത്.
സിനിമയിൽ സജീവമായിരുന്ന കാലത്തെ കാവ്യയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. നടി രോഹിണി അവതാരകയായിട്ട് എത്തിയ ഷോയിൽ തനിക്ക് ആദ്യം ക്രഷ് ഉണ്ടായിരുന്ന നടനെ കുറിച്ചാണ് കാവ്യ സംസാരിച്ചത്. അത് കുഞ്ചാക്കോ ബോബൻ ആണെന്ന് നടി സമ്മതിക്കുകയും ചെയ്തു.
തന്റെ ആദ്യത്തെ ക്രഷ് കുഞ്ചാക്കോ ബോബന്‍ ആയിരുന്നെന്നാണ് കാവ്യ മാധവന്‍ പറയുന്നത്. അന്ന് കൂടെ പഠിച്ച കൂട്ടുകാരികളും ചാക്കോച്ചന്റെ ആരാധികമാരായിരുന്നു. അഭിനയിക്കുകയാണെങ്കില്‍ ചാക്കോച്ചന്റെ കൂടെ മതി, നിന്റെ നോട്ട്‌സ് ഒക്കെ ഞങ്ങളെഴുതി തരാമെന്ന് പറഞ്ഞ കൂട്ടുകാരികള്‍ ഉണ്ടെന്നുമാണ് കാവ്യ പറയുന്നത്.
ഇതിനിടെ കാവ്യയെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് കുഞ്ചാക്കോ ബോബനും എത്തിയിരുന്നു. ഒരു വീഡിയോയിലൂടെയാണ് കാവ്യയുമായിട്ടുള്ള സൗഹൃദത്തെ പറ്റി നടന്‍ സംസാരിച്ചത്. സഹയാത്രികര്‍ക്ക് സ്‌നേഹപൂര്‍വ്വം, ദോസ്ത് എന്നിങ്ങനെ രണ്ട് സിനിമകളിലാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.
സിനിമയുടെ എണ്ണത്തില്‍ കാര്യമില്ലെന്ന് തെളിയിക്കുന്നത് പോലെയാണ് ഞാനും കാവ്യയും തമ്മിലുള്ള സൗഹൃദം. അതിനെക്കാളും ഉപരി കാവ്യയും എന്റെ ഭാര്യയും തമ്മില്‍ വലിയ സൗഹൃദമുണ്ട്. പിന്നെ തുടക്ക സമയത്ത് കാവ്യ എന്റെ വലിയൊരു ആരാധികയായിരുന്നെന്ന് പറഞ്ഞ് പലരും തന്നെ കളിയാക്കുന്നതായിട്ട് കാവ്യ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളിപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.
അന്നൊക്കെ ഞാന്‍ എനിക്ക് വേറെ പ്രണയിനി ഉണ്ട്, പ്രണയിനിയുടെ പേര് ഇതാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കുകയും കാവ്യയെ വട്ട് പിടിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇടയ്ക്ക് എന്നെ ഫോണിൽ വിളിക്കുകയും ചെയ്യും. ഇതോടെ കാവ്യ എന്തിനാണ് നിങ്ങളെ വിളിക്കുന്നതെന്ന് ഭാര്യ പ്രിയ ചോദിക്കുമായിരുന്നു.
ഇപ്പോൾ അവർ രണ്ടുപേരും നല്ല കൂട്ടുകാരികളായി. അവർ തമ്മിൽ 24 മണിക്കൂറും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാറുണ്ട്. അങ്ങനത്തെ സുഹൃത്ത് ബന്ധം ഞങ്ങൾക്കിടയിൽ ഇന്നുമുണ്ട്.
കാവ്യക്കൊപ്പമുള്ള ചില അനുഭവങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു. വർഷങ്ങൾക്ക് മുൻപ് ഒരുമിച്ച് അമേരിക്കയിൽ പോയപ്പോഴുള്ള കാര്യമാണ് താരം പറഞ്ഞത്. അന്ന് എല്ലാവരും കാവ്യയെ കുറിച്ച് ഓരോ കഥകൾ ഇറക്കി അവരെ കളിയാക്കുമായിരുന്നു. അങ്ങനൊരു കഥ താനും പറയാമെന്നു ചാക്കോച്ചൻ പറഞ്ഞു.
പ്രോഗ്രാമിന്റെ ആവശ്യത്തിന് പോയ ഞങ്ങൾ വിസ പുതുക്കാനോ മറ്റോ എംബസിയുടെ ഓഫീസിലേക്ക് പോയി. അവിടെ ഉള്ള ഉദ്യോഗസ്ഥൻ കാവ്യയോട് ഫസ്റ്റ് നെയിം എന്താണെന്ന് ചോദിച്ചു. കാവ്യ എന്ന് നടി പറഞ്ഞു. അടുത്തതായി മാധവൻ സർ നെയിം അല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.
അയ്യോ മാധവൻ എന്റെ അച്ഛന്റെ പേരാണ്, സാറിന്റെ പേര് വേറെയാണെന്ന് കാവ്യ പറഞ്ഞതായിട്ടാണ് കഥകൾ. ഇത് ഉണ്ടാക്കി കഥകളാണ്... അതായത് സർ നെയിം എന്ന് പറഞ്ഞത് സാറിന്റെ പേരാണെന്ന് തെറ്റിദ്ധരിച്ചു. ഇതുപോലെ കാവ്യയെ കളിയാക്കാനായി നിരവധി കഥകൾ കെട്ടിച്ചമച്ചിട്ടുണ്ടെന്നാണ് ചാക്കോച്ചൻ വ്യക്തമാക്കുന്നത്.
ഇതൊന്നും ആരും വിശ്വസിക്കരുത് തന്നെക്കുറിച്ചുള്ള വെറും കഥകൾ മാത്രമാണ്. തെങ്കാശിപ്പട്ടണം ഒക്കെ കഴിഞ്ഞതിനു ശേഷം ഇത്തരം കഥകൾ കൂട്ടിയിണക്കി ഒരു പുസ്തകം തന്നെ ഇറക്കിയാലോ എന്ന ആലോചന ഉണ്ടായിരുന്നു. അത്രയും കാര്യങ്ങളാണ് തന്റെ പേരിൽ വന്നതെന്നാണ് കാവ്യ വ്യക്തമാക്കുന്നത്.
#Kavyamadhavan #love #KunchackoBoban #another #girlfriend