ജീവിതത്തിലുണ്ടായ പരാജയങ്ങളില്‍ നിന്നും ചിറകടിച്ച് ഉയിര്‍ത്തെഴുന്നേറ്റ് വന്ന താരമാണ് ആര്യ ബഡായ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയതോടെയാണ് ആര്യയുടെ ജീവിതത്തില്‍ ചി്‌ല പ്രശ്‌നങ്ങളുണ്ടായത്.
അതുവരെ പങ്കാളിയായി കൂടെയുണ്ടായിരുന്ന ആള്‍ ഉപേക്ഷിച്ച് പോവുകയും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ബുള്ളിയിംഗിന് ആര്യ ഇരയാവുകയുമൊക്കെ ചെയ്തു. അതില്‍ നിന്നും പുറത്ത് വന്നതിന് ശേഷം കാഞ്ചീവരം എന്ന പേരില്‍ ആര്യ ഒരു ബിസിനസ് സ്ഥാനമുണ്ടാക്കി.
കല്യാണത്തിനും മറ്റുമായിട്ടുള്ള കിടിലന്‍ സാരികളുടെ കളക്ഷനായിരുന്നു ആര്യയുടെ ബ്രാന്‍ഡായി പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം തന്റെ ബിസിനസിന്റെ രണ്ടാമത്തെ ഷോറൂമിന്റെ ഉദ്ഘാടനവും ആര്യ നടത്തി. നടന്‍ രമേഷ് പിഷാരടിയും ബിഗ് ബോസിലെ താരങ്ങളുമടക്കം ആര്യയുടെ സുഹൃത്തുക്കളെല്ലാം ഈ ചടങ്ങിലെത്തിയിരുന്നു.
എന്നാല്‍ തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചല്ലെന്ന് പറഞ്ഞ് ആര്യയ്‌ക്കെതിരെ ബിഗ് ബോസ് താരം റിയാസ് സലീം രംഗത്ത് വന്നു. മാത്രമല്ല നടിയ്‌ക്കെതിരെ ഗുരുതരമായ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായി റിയാസ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യയിപ്പോള്‍. 'എന്റെ പുതിയ സ്‌റ്റോറിന്റെ ഉദ്ദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് മുന്‍ ബിഗ് ബോസ് താരവും ഇന്‍ഫ്‌ളുവന്‍സറുമായ ഒരാള്‍ അദ്ദേഹത്തിന്റെ ഫ്രസ്‌ട്രേഷന്‍ എന്നോട് തീര്‍ത്തു. അതിനുള്ള മറുപടിയാണിത്.
സഹോദരാ (നിങ്ങളെ അങ്ങനെ വിളിക്കുന്നതില്‍ തെറ്റുണ്ടോ എന്ന് എനിക്കറിയില്ല... പക്ഷേ നിങ്ങള്‍ ആരായാലും അതിനോടുള്ള എല്ലാ ബഹുമാനത്തോടെയും)... എല്ലാത്തരം ജീവജാലങ്ങളോടും എനിക്ക് അനുകമ്പയുണ്ട്, അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളോട് മാത്രമല്ല. എനിക്ക് നല്ലവരായ ആളുകളോട് ഞാന്‍ നല്ലവള്‍ തന്നെയാണ്, അവര്‍ എനിക്ക് നല്ലതല്ലെങ്കില്‍ പോലും അവരോട് നല്ല രീതിയില്‍ നില്‍ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നിങ്ങളെപ്പോലെ!
കാരണം നിങ്ങള്‍ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയിലൂടെ എന്നെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു, ഞാന്‍ ഇത്രയും നാള്‍ ഞാന്‍ നിങ്ങളെ അവഗണിക്കുകയായിരുന്നു, ഭാവിയിലും അത് തന്നെ ചെയ്യും! പക്ഷേ ഇപ്പോള്‍ ഞാന്‍ നിങ്ങളെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്.
'ഫോബിയ' എന്നാല്‍ ഭയം എന്നാണ്! ആരും നിങ്ങളെ ഭയപ്പെടുന്നില്ല. നിങ്ങളുടെ മനോഭാവവും കാഴ്ചപ്പാടുകളും കണക്കിലെടുക്കുമ്പോള്‍, നിങ്ങള്‍ എന്നെക്കാള്‍ വളരെ അപകടകാരിയാണെന്ന് തോന്നുന്നു!
പ്രിയപ്പെട്ട റിയാസ് സലിം, ജീവിതത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കല്‍ നിങ്ങളെ പിന്തുണക്കാന്‍ ഒരുപാട് ആളുകളെ ഞാന്‍ എതിര്‍ത്തതില്‍ എനിക്ക് ഖേദമുണ്ട്.' എന്നുമാണ് ആര്യയുടെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
അതേ സമയം റിയാസ് ആര്യ ഷോറൂം ഉദ്ദ്ഘാടനത്തിനായി വിളിച്ച ആളുകളോടുള്ള അതൃപ്തിയായിരുന്നു റിയാസ് പങ്കുവെച്ചത്. തന്നെ വിളിക്കാത്തത് മാത്രമല്ല മറ്റുള്ളവരോടുള്ള ആര്യയുടെ സമീപനവും റിയാസ് ചോദ്യം ചെയ്തിരിക്കുകയാണ്.
'പൊതുപ്രവര്‍ത്തകരായ സ്ത്രീകളുടെ പ്രകടനപരമായ സഖ്യം! ഒരു മുന്‍ ടിവി അവതാരക, LGBTQIയുടെ സഖ്യകക്ഷി എന്ന് സ്വയം വിശേഷിപ്പിക്കാന്‍ കിട്ടുന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്താറില്ല. എന്നാല്‍, പ്രവൃത്തിയിലേക്ക് വരുമ്പോള്‍, ഹോമോഫോബിയയ്ക്കും ട്രാന്‍സ്‌ഫോബിയയ്ക്കും പേരുകേട്ട പുരുഷന്മാരുമായി അവര്‍ മനസ്സോടെ സഹവസിക്കുന്നു.
സ്വവര്‍ഗാനുരാഗികളെ ഭീഷണിപ്പെടുത്താന്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്ന, ദൈനംദിന ജീവിതത്തില്‍ നിലനില്‍ക്കാന്‍ പാടുപെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ക്കെതിരെ സജീവമായി അക്രമം പ്രേരിപ്പിക്കുന്ന പുരുഷന്മാരാണ് അവര്‍!
അവരെപ്പോലുള്ള സ്ത്രീകള്‍ സഹാനുഭൂതിയെ ഒരു വേഷമായി ധരിക്കുന്നതും, അഭിമുഖങ്ങളില്‍ പുരുഷാധിപത്യത്തിന്റെ ഇരകളായി സ്വയം ചിത്രീകരിക്കുന്നതും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളോട് ഏറ്റവും അടിസ്ഥാനപരമായ അനുകമ്പ പോലും കാണിക്കാന്‍ കഴിയാത്തതും കാണുന്നത് അരോചകമാണ്.
ഇത് നിരാശാജനകമല്ല. അത് അപകടകരമാണ്. സഖ്യകക്ഷിത്വം വിളിച്ചുപറയുന്ന ഒരു ബഡായി എപ്പോഴും ഉണ്ടായിരിക്കും, പക്ഷേ അയാള്‍ മതഭ്രാന്തന്മാരോട് മയങ്ങി അവരെ എങ്ങനെയെങ്കിലും ഉയരത്തിലെത്തിക്കും.' എന്നുമാണ് റിയാസ് പറഞ്ഞത്.
#not #invited #inauguration #Aryabadai #against #Riyazsalim #allegations