(moviemax.in) ചെറിയ കഥാപാത്രങ്ങളിലൂടെയാണെങ്കിലും സിനിമയില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ സാധിച്ച താരസുന്ദരിയാണ് മഞ്ജുഷ. രസതന്ത്രം എന്ന സിനിമയിലൊരു ചെറിയ വേഷത്തില്‍ അഭിനയിച്ചാണ് മഞ്ജുഷ സിനിമയില്‍ ആദ്യം മുഖം കാണിക്കുന്നത്. കൂടുതലും അനിയത്തി റോളുകളാണെങ്കിലും പ്രേക്ഷകരുടെ മനസില്‍ കയറി കൂടാന്‍ നടിയ്ക്ക് സാധിച്ചു.
സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ മാത്രമേ മഞ്ജുഷയെ കണ്ടിട്ടുള്ളു എന്നതാണ് മറ്റൊരു കാര്യം. സിനിമയിലൂടെ എങ്ങനെ പോകണമെന്ന് അറിയില്ലാത്തത് കൊണ്ട് സംഭവിച്ചതാണ് അതെന്നാണ് നടിയിപ്പോള്‍ പറയുന്നത്. അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ സിനിമാ ജീവിതത്തെ പറ്റിയും ചെറിയപ്രായം മുതലേ അനുഭവിച്ച വേദനകളെ പറ്റിയും മഞ്ജുഷ സംസാരിച്ചത്.
എന്റെ ബാല്യകാലം അത്ര കളര്‍ഫുള്‍ ആയിരുന്നില്ല. അമ്മ സിംഗിള്‍ പാരന്റ് ആയിരുന്നു. അതിന്റേതായ കുറേ പ്രശ്‌നങ്ങളുണ്ടായിരുന്നു. സാമ്പത്തികമായിട്ടും ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അന്ന് വിഷമം ഉണ്ടെങ്കിലും ഇന്ന് എനിക്കൊത്തിരി അഭിമാനമുണ്ട്.
കാരണം നമ്മള്‍ കഷ്ടപ്പെട്ട് വേണം വരാന്‍. കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് അവസാനം നമ്മളൊരു സ്റ്റേജില്‍ എത്തും. ആ നിമിഷത്തിലാണ് ഞാന്‍. അപ്പോഴാണ് വന്ന വഴി മറക്കില്ലെന്ന് ഒക്കെ പറയുക. ഞാനും ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ളത് കൊണ്ട് അപ്പുറത്ത് നിന്ന് മറ്റൊരാള്‍ പറയുന്നത് മനസിലാക്കാനും അത് ഫീല്‍ ചെയ്യാനും സാധിക്കും.
മറ്റൊരാള്‍ നമ്മളോട് പറയുന്ന വേദന ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുകയല്ല വേണ്ടത്. അത് ഫീല്‍ ചെയ്യാന്‍ കേള്‍ക്കുന്നവര്‍ക്ക് സാധിക്കണം. എനിക്കിപ്പോള്‍ പറയാന്‍ നാണക്കേട് ഒന്നുമില്ല. നല്ലൊരു ഡ്രസ്സ് പോലുമില്ലാത്ത അവസ്ഥ എനിക്കുണ്ടായിരുന്നു. ഒരു ഡ്രസ്സ് കിട്ടാന്‍ വേണ്ടി കൊതിച്ച കാലമുണ്ട്.
കഴിഞ്ഞ ദിവസം എന്റെ ബെസ്റ്റ് ഫ്രണ്ട് വിളിച്ച് സംസാരിച്ചപ്പോള്‍ എന്റെ വസ്ത്രത്തെ കുറിച്ചും അവള്‍ പറഞ്ഞിരുന്നു. അന്നൊക്കെ ആകെ രണ്ട് ഡ്രസ്സെ ഉണ്ടായിരുന്നുള്ളു. അതാണെങ്കില്‍ സേഫ്റ്റി പിന്‍ ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്തായിരിക്കും ഇട്ടോണ്ട് പോവുക.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ യൂണിഫോമിന്റെ കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ വന്നതോടെ കുറച്ച് കാലം കളര്‍ ഡ്രസ്സ് ഇട്ടോണ്ട് പോകേണ്ടി വന്നു. അന്ന് എന്റെ കൂടെയുള്ള കൂട്ടുകാരൊക്കെ നല്ല നല്ല വേഷമിടുകയും എനിക്കാണെങ്കില്‍ ഒന്നുമില്ലാത്ത അവസ്ഥയുമായിരുന്നു.
ആ പ്രായത്തില്‍ ഈഗോ അടിക്കുന്നത് പോലെ തോന്നിയത് കൊണ്ട് ഞാന്‍ അവരുടെ കൂടെ നടക്കാതെ മാറി നടക്കും. പക്ഷേ എനിക്കെന്റെ അമ്മയോട് ദേഷ്യമോ വിഷമമോ ഒന്നും തോന്നിയില്ല. കാരണം അമ്മ എത്രത്തോളം കഷ്ടപ്പെടുന്ന ആളാണെന്ന് എനിക്കറിയാം. ഞാന്‍ അത് അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. അതൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അഭിമാനമാണ് തോന്നുന്നതെന്നും മഞ്ജുഷ വ്യക്തമാക്കുന്നു.
സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഫഹദ് ഫാസിലിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചും അഭിമുഖത്തില്‍ മഞ്ജുഷ പറഞ്ഞു. അന്ന് തന്നെയൊന്ന് ഫഹദിനെ പരിചയപ്പെടുത്തി കൊടുക്കുമോന്ന് ചോദിച്ചു.
അങ്ങനെ പരിചയപ്പെടാനായി അദ്ദേഹത്തിന് അടുത്ത് എത്തിയപ്പോള്‍ ഇരുന്നിടത്ത് നിന്നുമെഴുന്നേറ്റ് ഇങ്ങോട്ട് സംസാരിച്ചു. ആ ഒളിച്ചോട്ടക്കാരി അല്ലേ എന്നായിരുന്നു ഫഹദ് ഇങ്ങോട്ട് ചോദിച്ചത്. കഥതുടരുന്നു എന്ന സിനിമയില്‍ ലളിത ചേച്ചിയുടെ മകളായിട്ടാണ് അഭിനയിച്ചത്.
ആ കഥാപാത്രം പൂജാരിയുടെ കൂടെ ഒളിച്ചോടി പോകുന്നൊരു സീനുണ്ട്. ആ റോള്‍ പറഞ്ഞാണ് അധിക പേരും എന്നെ തിരിച്ചറിയുന്നത്. അങ്ങനെ ഫഹദും ഒളിച്ചോട്ടക്കാരിയെന്നാണ് വിശേഷിപ്പിച്ചതെന്ന് തമാശരുപേണ മഞ്ജുഷ പറയുന്നു.
#longing #dress #adjust #safety #pin #actress #Manjusha