(moviemax.in) ഭര്‍ത്താവിനും മകനുമൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ് നടി അമല പോള്‍. എന്നാല്‍ സിനിമയുടെ തുടക്കകാലത്ത് തനിക്ക് സംഭവിച്ച തെറ്റുകളെ പറ്റി നടി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണിപ്പോള്‍.
നീലത്താമരയില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ച അമല തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പതിനേഴാമത്തെ വയസിലായിരുന്നു നടി തമിഴില്‍ അഭിനയിക്കുന്നത്. ആദ്യ ചിത്രം വീരശേഖരന്‍ എന്നത് ആണെങ്കിലും തമിഴിലെ രണ്ടാമത്തെ ചിത്രം മോശമായി പോയി.
ആ പ്രായത്തില്‍ എടുത്ത വലിയൊരു തെറ്റ് മാത്രമായിരുന്നു ആ സിനിമ എന്നും അതിലെ ചില രംഗങ്ങള്‍ തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നും പറയുന്ന നടിയുടെ അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്.
വീരശേഖരന്‍ എന്ന സിനിമയ്ക്ക് ശേഷം അമല പോള്‍ അഭിനയിച്ച തമിഴ് ചിത്രമാണ് സിന്ധു സമവലി. ചിത്രത്തില്‍ അമലയുടെ കഥാപാത്രം വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരും. ആ വീട്ടില്‍ അമ്മായിപ്പന്‍ മാത്രമേ ഉണ്ടാവുകയുള്ളു.
ഭര്‍ത്താവ് ജോലിയ്ക്ക് പോകുന്ന സാഹചര്യത്തില്‍ അമ്മായിയപ്പനും മരുമകളും തമ്മില്‍ പ്രണയത്തിലാവുന്നതും ഇരുവരും തമ്മില്‍ വഴിവിട്ട ജീവിതത്തിലേക്ക് കടക്കുന്നതുമാണ് കാണിച്ചിരിക്കുന്നത്. ബെഡ്‌റൂം സീനുകളും മറ്റുമൊക്കെ അമലയ്ക്ക് അഭിനയിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഈ ചിത്രം നടിയെ വലിയ വിവാദത്തില്‍ എത്തിച്ചു.
അമലയ്‌ക്കൊപ്പം ഹരീഷ് കല്യാണാണ് ചിത്രത്തിലെ നായകനായി അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ അമലയുടെ കഥാപാത്രത്തെ തെറ്റായി ചിത്രീകരിച്ചും വാര്‍ത്തകള്‍ പ്രചരിച്ചു. ഈ സാഹചര്യത്തിലാണ് ആ സിനിമ കാരണം താന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും കുടുംബത്തിന്റെ ഹൃദയം തകര്‍ക്കുന്ന അനുഭവം ഉണ്ടായത് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നും അമല പോള്‍ പറഞ്ഞത്.
'ആ സിനിമയില്‍ അഭിനയിച്ച എന്നെക്കാള്‍ വിഷമിച്ചത് എന്റെ അച്ഛനായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ തനിക്കുണ്ടായ ദുരന്തം എന്ന് വേണമെങ്കില്‍ പറയാം. സിനിമയ്ക്കെതിരായ വിമര്‍ശനം എനിക്ക് ഭീഷണിയായി. പലതരത്തിലാണ് താന്‍ ആക്രമണം നേരിട്ടത്.
കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് വരാന്‍ പോലും എനിക്ക് അന്ന് ഭയമായിരുന്നു എന്നാണ് അമല പറയുന്നത്. അന്നെനിക്ക് 17 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. ആ ചെറുപ്രായത്തില്‍ എന്ത് തീരുമാനം എടുക്കണമെന്ന് പോലും അറിവില്ലാതെ പോയി.
സംവിധായകന്‍ എന്തൊക്കെ പറയുന്നോ അതൊക്കെ ഞാന്‍ ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ചെയ്തത് മാത്രമേ ആ സിനിമയില്‍ ഉണ്ടായിരുന്നുള്ളു. പക്ഷേ അതിത്രയും വൃത്തിക്കേടായി മാറുമെന്ന് പോലും കരുതിയില്ല. സിനിമയിലൂടെ ലഭിച്ച നെഗറ്റീവ് തന്റെ കരിയറിനെയും ജീവിതത്തെയുമൊക്കെ വല്ലാതെ ബാധിച്ചു.
ഇതിന് ശേഷം അഭിനയിച്ച മൈന എന്ന സിനിമയുടെ പ്രൊമോഷന് പോലും എനിക്ക് പങ്കെടുക്കാന്‍ പറ്റാത്തതിന് കാരണം ഈ വിവാദങ്ങളാണ്. പ്രൊമോഷനോ മറ്റോ ഞാന്‍ വന്നാല്‍ അവിടെ വിവാദമാകുമോ എന്ന് പേടിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നെ അവിടേക്ക് ക്ഷണിക്കുക പോലും ചെയ്തില്ല.
അതിന്റെ വേദനയിലും വിഷമത്തിലുമിരിക്കുമ്പോള്‍ രജനികാന്തും കമല്‍ഹാസനെയും പോലുള്ള വലിയ നടന്മാര്‍ എന്നെ വിളിച്ച് ആശ്വസിപ്പിച്ചുവെന്നും അമല വ്യക്തമാക്കുന്നു. എന്നാല്‍ മൈനയുടെ വരവോട് കൂടി കാര്യങ്ങള്‍ മാറി. മൈനയുടെ വിജയത്തിന് ശേഷം മറ്റേ ചിത്രത്തില്‍ നിന്നുണ്ടായ ബുദ്ധിമുട്ടുകള്‍ മാറി കിട്ടി.
പിന്നാലെ തമിഴില്‍ നിന്നും വേറെയും അവസരങ്ങള്‍ ലഭിച്ചു. അതൊക്കെ ശ്രദ്ധേയമായി. ഇതോടെയാണ് സിനിമ ഒരു ബിസിനസ് ആണെന്ന കാര്യം എനിക്ക് ബോധ്യമാകുന്നത്. സിനിമയുടെ ബിസിനസിന് വേണ്ടി സ്ത്രീകളെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. അങ്ങനൊരു വീഴ്ചയാണ് എനിക്കാദ്യം തന്നെ ലഭിച്ചതെന്നും' അമല വ്യക്തമാക്കുന്നു.
#Acting #Awkward #Relationship #Stepfather #struggled #mistake #age #AmalaPaul