'മര്യാദയ്ക്ക് ഇത് ഇട്ടോ എന്നാലെ ലൈക്ക് അടിക്കൂ', സാരി ഉടുത്താൽ തള്ളച്ചി, ബിക്കിനി ധരിച്ചാൽ സംസ്‌കാരമില്ലാത്തവള്‍ -സാനിയ അയ്യപ്പന്‍

'മര്യാദയ്ക്ക് ഇത് ഇട്ടോ എന്നാലെ ലൈക്ക് അടിക്കൂ', സാരി ഉടുത്താൽ തള്ളച്ചി, ബിക്കിനി ധരിച്ചാൽ സംസ്‌കാരമില്ലാത്തവള്‍ -സാനിയ അയ്യപ്പന്‍
Apr 5, 2025 07:03 AM | By Jain Rosviya

(moviemax.in) റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടി പിന്നീട് ഡീജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് സാനിയ.

താന്‍ എന്ത് ഡ്രസ് ധരിച്ചാലും ആളുകള്‍ വളരെ നെഗറ്റീവായ കമന്റുകളാണ് പറയാറുള്ളതെന്ന് സാനിയ അയ്യപ്പന്‍ പറയുന്നു. സാരിയുടുത്തുള്ള ഫോട്ടോയാണങ്കില്‍ പ്രായമുള്ള തള്ളച്ചിയെപോലുണ്ടെന്നും ബിക്കിനി ധരിച്ചാൽ സംസ്‌കാരമില്ലാത്തവള്‍ എന്നൊക്കെ പറയുമെന്നും സാനിയ പറഞ്ഞു.

‘മര്യാദയ്ക്ക് ഇത് ഇട്ടോ എന്നാലെ ഞങ്ങള്‍ ലൈക്ക് അടിക്കൂ എന്നൊക്കെയുള്ള കമന്റുകള്‍ കാണാറുണ്ട്. സാരിയുടുത്താല്‍ പറയും, അയ്യോ തള്ളച്ചിയായി ഇരുപത്തിരണ്ട് വയസേ ഉള്ളൂവെങ്കിലും മുപ്പത് വയസുള്ള തള്ളച്ചിയെ പോലെയാണ് ഇരിക്കുന്നത്.

ബിക്കിനി ഇട്ടിരിക്കുന്ന ഫോട്ടോ കണ്ടാല്‍ പറയും സംസാകാരം ഇല്ല. വീട്ടില്‍ അമ്മയും അച്ഛനുമില്ലേ അങ്ങനെ എന്തൊക്കെയോ. നമ്മള്‍ എന്ത് ചെയ്താലും ഇന്റെര്‍നെറ്റില്‍ പ്രശ്‌നമാണ്. എന്താണന്നറിയില്ല ഞാന്‍ എന്ത് ചെയ്താലും ആളുകള്‍ക്ക് പ്രശ്‌നമാണ്.

ഒരു സാരിയുടുത്തിട്ടുള്ള ഫോട്ടോയുടെ താഴത്തെ കമന്റസാണ്, ഇരുപത്തിരണ്ട് വയസേ ഉള്ളൂ ഒരു മുപ്പത്തിരണ്ട് വയസായ അമ്മച്ചിയെ പോലെയിരിക്കുവാണ് സാരിയുടുത്ത്. അപ്പോള്‍ പിന്നെ ഞാന്‍ നൈറ്റി ഇട്ടിട്ട് വരണോ അല്ലെങ്കിൽ പര്‍ദ ഇട്ടിട്ട് വരണോ,’സാനിയ അയ്യപ്പന്‍ പറയുന്നു.

മലയാളത്തിന് പുറമെ തമിഴിലും സാനിയ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ലൂസിഫറിലും സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനിലും സാനിയ വേഷമിട്ടിട്ടുണ്ട്. ജാൻവി എന്ന കഥാപാത്രത്തെയാണ് സാനിയ ചിത്രത്തിൽ അവതരിപ്പിച്ചത്.

#wear #sari #pushover #bikini #uncultured #Saniyaiyyappan #scial #media #negative #comments

Next TV

Related Stories
പോയി പണിനോക്കൂ, വിജയ സാധ്യത കുറവായിട്ടും സർജറി ചെയ്തു, പരീക്ഷണ വസ്തുക്കളായി എത്തിയ രോ​ഗികൾക്കൊപ്പം മംമ്തയും -ആലപ്പി അഷ്റഫ്

Apr 5, 2025 12:34 PM

പോയി പണിനോക്കൂ, വിജയ സാധ്യത കുറവായിട്ടും സർജറി ചെയ്തു, പരീക്ഷണ വസ്തുക്കളായി എത്തിയ രോ​ഗികൾക്കൊപ്പം മംമ്തയും -ആലപ്പി അഷ്റഫ്

ഒരു നടി സിനിമയിലേക്ക് രണ്ടാം വരവ് നടത്തി തിരിച്ച് വരുമ്പോൾ അവർ‌ നായികയായ സിനിമയിൽ മംമ്ത ഒരു ചെറിയ വേഷം ചെയ്ത് കൊടുത്തു....

Read More >>
പൃഥ്വിരാജിനെതിരെ  ആദായ നികുതി വകുപ്പിന്റെ നോട്ടിസ്; പ്രതിഫലവിവരങ്ങൾ നൽകാൻ നിർദേശം

Apr 5, 2025 11:04 AM

പൃഥ്വിരാജിനെതിരെ ആദായ നികുതി വകുപ്പിന്റെ നോട്ടിസ്; പ്രതിഫലവിവരങ്ങൾ നൽകാൻ നിർദേശം

നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടിസ്...

Read More >>
പ്രതീക്ഷകൾ ഏറെ; 'പണിക്ക്' ശേഷം സാ​ഗർ സൂര്യ, ഒപ്പം ​ഗണപതിയും; 'പ്രകമ്പനം' വരുന്നു

Apr 5, 2025 09:22 AM

പ്രതീക്ഷകൾ ഏറെ; 'പണിക്ക്' ശേഷം സാ​ഗർ സൂര്യ, ഒപ്പം ​ഗണപതിയും; 'പ്രകമ്പനം' വരുന്നു

പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂർ. മേക്കപ്പ്- ജയൻ പൂങ്കുളം. പി.ആർ.ഓ -മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ -യെല്ലോ...

Read More >>
ലക്ഷ്മി നക്ഷത്രയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ?; ഒറ്റയ്ക്കാണ് തീരുമാനിക്കുന്നത്, സിനിമയിലേക്ക് ക്ഷണം; രേണു

Apr 4, 2025 10:07 PM

ലക്ഷ്മി നക്ഷത്രയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ?; ഒറ്റയ്ക്കാണ് തീരുമാനിക്കുന്നത്, സിനിമയിലേക്ക് ക്ഷണം; രേണു

സർക്കാർ ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും രേണു പറയുന്നു. സുധിയുടെ പ്രിയ സുഹൃത്തും സഹോദരി തുല്യയുമായിരുന്ന ലക്ഷ്മി നക്ഷത്രയെ കുറിച്ചും...

Read More >>
'സൗകര്യമില്ല ചേട്ടാ ഇപ്പോള്‍ കയറാന്‍'; ഓണ്‍ലൈന്‍ മീഡിയയോട് പൊട്ടിത്തെറിച്ച് വീണ നായര്‍

Apr 4, 2025 10:00 PM

'സൗകര്യമില്ല ചേട്ടാ ഇപ്പോള്‍ കയറാന്‍'; ഓണ്‍ലൈന്‍ മീഡിയയോട് പൊട്ടിത്തെറിച്ച് വീണ നായര്‍

ഈ സമയത്ത് താരത്തോട് കാറില്‍ കയറാന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രതിനിധി ആവശ്യപ്പെടുകയാണ്. എന്നാല്‍ കുപിതയായ നടി സൗകര്യമില്ല ചേട്ടാ ഇപ്പോള്‍...

Read More >>
Top Stories

News Roundup