---
title: "'ഒരു 100 രൂപ താ... എനിക്ക് വിഷം വാങ്ങണം';  കെപിഎസി ലളിതയുടെ വാക്കുകൾ ..."
english_title: "An old video of Lalitha telling her son Siddharth about her husband Bharathan is now going viral again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28138/an-old-video-of-lalitha-telling-her-son-siddharth-about-her-husband-bharathan-is-now-going-viral-again"
published_at: "2022-02-24T12:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217346354ee9_lalitha.jpg"
keywords: []
---

# 'ഒരു 100 രൂപ താ... എനിക്ക് വിഷം വാങ്ങണം';  കെപിഎസി ലളിതയുടെ വാക്കുകൾ ...

> **Lead Summary:** ജന്മനാ നടി എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹയായ അഭിനേത്രിയാണ് കെപിഎസി ലളിത. അവരുടെ ആദ്യകാല സിനിമകളായ വാഴ് വേ മായം, അനുഭവങ്ങൾ പാളിച്ചകൾ എന്നിവയിൽ തന്നെ ലളിതയുടെ പ്രതിഭ പ്രകടമായിരുന്നു. 

## Article Content

ജന്മനാ നടി എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹയായ അഭിനേത്രിയാണ് കെപിഎസി ലളിത. അവരുടെ ആദ്യകാല സിനിമകളായ വാഴ് വേ മായം, അനുഭവങ്ങൾ പാളിച്ചകൾ എന്നിവയിൽ തന്നെ ലളിതയുടെ പ്രതിഭ പ്രകടമായിരുന്നു. 

ലളിതയുടെ ഏതെങ്കിലും ഒരു പ്രകടനം മാത്രമായി എടുത്ത് പറയാൻ പ്രയാസമാണ്. പത്മരാജന്റെ പെരുവഴിയമ്പലത്തിലെ ദേവയാനിയെ ലളിത ചെയ്തപ്പോൾ നിമിഷങ്ങൾകൊണ്ട് ആ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. സത്യൻ്റേയും പ്രിയദർശൻ്റേയും സിബിയുടെയുമെല്ലാം സിനിമകളിൽ പ്രഗത്ഭർക്കൊപ്പം നിറഞ്ഞാടിയ എത്രയോ വേഷങ്ങൾ ലളതി ചെയ്തു.. 

തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ. ലളിതയോടൊപ്പം ഒരുപാട് മാനറിസങ്ങളും അരങ്ങൊഴിഞ്ഞു. ഭർത്താവ് ഭരതനെ കുറിച്ച് മകൻ സിദ്ധാർഥിനോട് പറയുന്ന കെപിഎസി ലളിതയുടെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഭരതനോട് പിണങ്ങി വിഷം വാങ്ങി കഴിക്കാൻ പോയതിനെ കുറിച്ചാണ് ലളിത ഒരു അഭിമുഖത്തിൽ പറയുന്നത്. 

അവാർഡിന് മുമ്പ് ഒരു ​ഗെറ്റ് ടു​ഗെദർ ഉണ്ടാകാറുണ്ട്. ചുരുക്കം ചില ആളുകൾ മാത്രം പങ്കെടുക്കുന്ന സൽക്കാര ചടങ്ങ് ഹോട്ടൽ‌ താജിലാണ് നടന്നത്. അദ്ദേഹം എന്നെയും പരിപാടിയിൽ പങ്കെടുക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ റെഡിയായി. അ​ദ്ദേഹം റെ‍ഡിയാകാൻ റൂമിൽ കേറി.' 

'കുറേ സമയം കഴിഞ്ഞിട്ടും പുറത്തേക്ക് വരുന്നില്ല. ഞാൻ കേറി ചെല്ലുമ്പോൾ അദ്ദേഹം ഒരു പെ​ഗ് അടിക്കുവാണ്. അപ്പോൾ ഞാൻ ചോദ്യം ചെയ്തു. അവിടുന്ന് കുടിക്കാല്ലോ? പിന്നെന്തിനാണ് ഇവിടെ നിന്ന് തന്നെ കഴിക്കുന്നത് എന്ന്. അദ്ദേഹം അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ നിസാരവൽക്കരിച്ചു.

പിന്നെ ഞങ്ങൾ കാറിൽ കയറി താജിലേക്ക് പോവുകയാണ്. അദ്ദേഹം പല തമാശകൾ പറയുന്നുണ്ടെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ദേഷ്യത്തിലിരുന്നു. എന്റെ മുഖഭാവം കണ്ട് അദ്ദേഹം വണ്ടി തിരിച്ച് വീട്ടിലേക്ക് വിട്ടു. എന്നെ അവിടെ ഇറക്കി അദ്ദേഹം പാർട്ടിയിൽ പങ്കെടുക്കാൻ‌ പോയി.

നീ വന്നാൽ‌ ശരിയാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഒഴിവാക്കി പോയപ്പോൾ സങ്കടം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഇനി ജീവിക്കണ്ട... മരിച്ചാൽ മതി എന്നൊക്കെ എനിക്ക് തോന്നി തുടങ്ങി... കുറച്ച് നേരം കഴിഞ്ഞ് അകത്ത് കയറിപ്പോയി ഞാൻ ഒരു നൂറ് രൂപ എടുത്തു. എന്നിട്ട് ടാക്സി പിടിച്ച് താജിലേക്ക് പോയി.

അവിടെ ചെന്നപ്പോൾ സെക്യൂരിറ്റി പാസ് ഇല്ലാത്തതിനാൽ അകത്തേക്ക് കയറ്റി വിട്ടില്ല. അങ്ങനെ സെക്യൂരിറ്റിയുമായി തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ ഭരതേട്ടനും തകരയുടെ നിർമാതാവ് ബാബുവും കൂടെ അവിടേക്ക് വന്നു.'

'എന്നിട്ട് എന്നോട് കാര്യം തിരക്കി. എന്റെ കൈയ്യിലുണ്ടായിരുന്ന നൂറ് ടാക്സിക്ക് കൊടുത്തിട്ട് തിരിച്ച് വന്ന് ഭരതേട്ടനോട് നൂറ് രൂപ ചോദിച്ചു. അപ്പോൾ‌ അദ്ദേഹം എന്തിനാണ് നൂറ് രൂപ എന്ന് ചോദിച്ചു. എനിക്ക് വിഷം മേടിക്കണം... എനിക്ക് ഇപ്പോ ചാകണം അതിനാണ് നൂറ് രൂപ എന്ന് ഞാൻ‌ പറഞ്ഞു. ഞാൻ പറയുന്നത് കേട്ട് അദ്ദേഹം എന്നോട് ചോദിച്ചു.

ടാക്സിക്ക് കൊടുത്ത പൈസ ഉപയോ​ഗിച്ച് അവിടുന്ന് തന്നെ വിഷം മേടിച്ച് കഴിച്ചാൽ പോരായിരുന്നോ... പിന്നെന്തിനാണ് വിഷം മേടിക്കാൻ കാശ് ചോദിക്കാൻ നൂറ് രൂപ മുടക്കി ടാക്സി വിളിച്ച് ഇവിടെ വരെ വന്നത് എന്ന് ഭരതേട്ടൻ ചോദിച്ചു. എന്നിട്ട് എന്നെ ആശ്വസിപ്പിച്ച് പാർട്ടി നടക്കുന്നിടത്തേക്ക് കൂട്ടികൊണ്ടുപോയി.

ആദ്യം ഒരുപാട് നേരം ഞാൻ കരഞ്ഞു. അത് മരിക്കുന്നവരെ പിള്ളേരോട് അദ്ദേഹം ഇടയ്ക്കിടെ എന്റെ ഈ കഥകളൊക്കെ പറയാറുണ്ടായിരുന്നു. അമ്മയുടെ ലീലാവിലാസങ്ങൾ ആയിരുന്നു ഇവർ അച്ഛനും മക്കൾക്കും എപ്പോഴും ചർച്ച ചെയ്യാനും സംസാരിക്കാനും ഉണ്ടായിരുന്നത്' കെപിഎസി ലളിത പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/28138/an-old-video-of-lalitha-telling-her-son-siddharth-about-her-husband-bharathan-is-now-going-viral-again)