( moviemax.in ) ഭർത്താവും നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വേർപാടോടെ അനാഥമായ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഇപ്പോൾ നടന്റെ ഭാര്യ രേണുവിനാണ്. സുധിയുടെ രണ്ട് മക്കൾക്ക് നല്ല വിദ്യാഭ്യാസവും ജീവിത സാഹചര്യവും ഒരുക്കി കൊടുക്കുക എന്നത് മാത്രമാണിപ്പോൾ രേണുവിന്റെ ലക്ഷ്യം. അഭിനയത്തിൽ താൽപര്യമുള്ള രേണു നാടകം, മ്യൂസിക്ക് വീഡിയോകൾ എന്നിവയിലെല്ലാം സജീവമാണ്. അടുത്തിടെ ചില റൊമാന്റിക്ക് റീലുകളിൽ അഭിനയിച്ചുവെന്നതിന്റെ പേരിൽ കടുത്ത വിമർശനമാണ് രേണുവിന് നേരിടേണ്ടി വന്നത്.
എന്നാൽ വിമർശനങ്ങളിൽ തളരാതെ മുന്നോട്ട് പോവുകയാണ് രേണു. റീലുകളിൽ സജീവമായശേഷം നിരവധി സിനിമാ അവസരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പറയുകയാണിപ്പോൾ രേണു. പൊതു അതിഥിയായി പങ്കെടുത്ത് ഓൺലൈൻ മീഡിയയോട് സംസാരിക്കുകയായിരുന്നു രേണു.
സർക്കാർ ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും രേണു പറയുന്നു. സുധിയുടെ പ്രിയ സുഹൃത്തും സഹോദരി തുല്യയുമായിരുന്ന ലക്ഷ്മി നക്ഷത്രയെ കുറിച്ചും രേണു മനസ് തുറന്നു. അടുത്തിടെയായി ഇരുവരും ഒരുമിച്ച് വീഡിയോയിൽ ഒന്നും പ്രത്യക്ഷപ്പെടാതെയായതോടെ ലക്ഷ്മിയും രേണുവും തമ്മിലുള്ള സൗഹൃദം അവസാനിച്ചുവോയെന്ന സംശയം ഇരുവരുടേയും പ്രേക്ഷകർക്കുണ്ടായിരുന്നു.
അതിനുള്ള മറുപടിയും പുതിയ വീഡിയോയിൽ രേണു നൽകി. ഒറ്റയ്ക്കാണ് ഞാൻ എല്ലാം തീരുമാനിക്കുന്നത്. വേറെ ആരും തീരുമാനമെടുക്കാനില്ല. എന്റെ തീരുമാനങ്ങൾ ഞാൻ മൂത്ത മകനെ അറിയിക്കും. വർക്ക് വരുമ്പോൾ അവനോട് പറയും. അവൻ ഓക്കെ പറയും.
ഞാൻ ചെയ്ത വേഷങ്ങളുടെ കഥയൊക്കെ ചോദിക്കും. അവൻ ഒന്നും പബ്ലിക്കായി വന്ന് പറയുന്നില്ലെന്ന് മാത്രം. സുധി ചേട്ടന്റെ വീട്ടുകാരോടും എന്റെ വീട്ടുകാരോടും പറയാറുണ്ട്. അവർ എല്ലാത്തിനും സപ്പോർട്ടാണ്. അവർ ഒന്നിലും പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലല്ലോ. കാരണം ഞാൻ സമൂഹത്തിലേക്ക് ഇറങ്ങി മോഷ്ടിക്കുകയോ കൊല്ലുകയോ ഒന്നും ചെയ്യുന്നില്ലല്ലോ.
അഭിനയിക്കുന്നത് ഒരു വലിയ പ്രശ്നമാണെന്ന് അവർക്കും എനിക്കും തോന്നിയിട്ടില്ല. സിനിമയിലേക്ക് വിളിച്ചാൽ അഭിനയിക്കും. അഭിനയം എന്റെ പാഷനാണ്. ബിസിനസിലേക്ക് ഇറങ്ങാൻ പ്ലാനില്ല. ഏട്ടൻ മരിച്ച സമയത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു. അത് എംപ്ലോയ്മെന്റ് വഴിയെ നടക്കൂ. അതിന്റെ കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നു. എന്നത്തേക്ക് ശരിയാവുമെന്ന് അറിയില്ല.
നേരിട്ട് കാണുമ്പോൾ എല്ലാവരും സപ്പോർട്ടാണ്. കമന്റ്സ് വരുന്നത് മുഴുവൻ ഫേക്ക് ഐഡികളിൽ നിന്നാണ്. ദാസേട്ടൻ കോഴിക്കോടിനെ പരിചയമുള്ളതുകൊണ്ടാണ് ഫോട്ടോഷൂട്ട് ചെയ്തത്. ലക്ഷ്മി നക്ഷത്ര ഫ്രീയാകുമ്പോൾ മെസേജ് അയക്കും. ഞാൻ അടുത്തിടെയായി കുറച്ച് തിരക്കാണ്. ദാസേട്ടൻ അഭിനയിക്കാൻ അടക്കം എല്ലാത്തിനും സപ്പോർട്ടാണ്.
ഒരു സിനിമ ചെയ്യാൻ പോവുകയാണ്. നല്ലൊരു കഥാപാത്രമാണ്. ഷൂട്ട് തൃശൂരാണ്. സിനിമയിൽ നിന്നും പലരും വിളിച്ച് വർക്കൊക്കെ നന്നായി എന്ന് അഭിനന്ദിച്ചിരുന്നു. ദാസേട്ടൻ എന്റെ സഹോദരനാണ്. അദ്ദേഹത്തോടൊപ്പം ഒരു ആൽബം ചെയ്യാൻ പോവുകയാണെന്നും രേണു പറഞ്ഞു. രണ്ട് വർഷം മുമ്പുണ്ടായ കാർ അപകടത്തിലാണ് കൊല്ലം സുധി അപ്രതീക്ഷിതമായി മരണപ്പെട്ടത്.
സുധിയുമായുള്ള രേണുവിന്റെ ദാമ്പത്യം അഞ്ച് വർഷം പിന്നിട്ടപ്പോഴായിരുന്നു മരണം കാർ അപകടത്തിന്റെ രൂപത്തിൽ എത്തി സുധിയെ കവർന്നത്. ടെലിവിഷൻ ഷോകളിലും സിനിമകളിലും സജീവമായിരുന്നുവെങ്കിലും കാര്യമായ സമ്പാദ്യമൊന്നും സുധിക്കുണ്ടായിരുന്നില്ല. വാടക വീട്ടിലായിരുന്നു കുടുംബസമേതം കഴിഞ്ഞിരുന്നത്. സുധിയുടെ മരണശേഷം സന്നദ്ധ സംഘടന രേണുവിനും മക്കൾക്കുമായി കോട്ടയത്ത് പുതിയൊരു വീട് വെച്ച് നൽകി. മക്കളുടെ വിദ്യാഭ്യാസം ഫ്ലവേഴ്സ് ചാനലാണ് ഏറ്റെടുത്തിരിക്കുന്നത്. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. ആദ്യ വിവാഹത്തിൽ പിറന്ന മകനാണ് രേണു സംരക്ഷിക്കുന്ന കിച്ചു.
#renusudhi #responds #rumors #about #her #friendship #with #anchor #lakshminakshathra