( moviemax.in ) ഇത് സോഷ്യല്‍ മീഡിയ കാലമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് താരജീവിതത്തില്‍ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് പാപ്പരാസികള്‍. താരങ്ങള്‍ എവിടെപ്പോയാലും പാപ്പരാസികളുടെ കണ്ണുകള്‍ പിന്തുടരും. മുമ്പൊക്കെ ബോളിവുഡിലും മറ്റും മാത്രമായിരുന്നു ഇത്രത്തോളം പാപ്പരാസികളുണ്ടായിരുന്നത്. എന്നാല്‍ താരജീവിതത്തിലെ ഓരോ നിമിഷവും ആരാധകരിലേക്ക് എത്തിക്കുന്ന ഓണ്‍ മീഡിയകള്‍ ഇന്ന് മലയാളത്തിലും സജീവമാണ്.
താരങ്ങളുടെ റീച്ച് കൂട്ടാനും പ്രൊമോഷനുമൊക്കെ പാപ്പരാസികള്‍ ചെയ്യുന്ന സഹായം ചില്ലറയല്ല. എന്നാല്‍ ചിലപ്പോഴൊക്കെ പാപ്പരാസികള്‍ അതിരുവിടാറുണ്ട്. താരങ്ങളുടെ ജീവിതത്തിലേക്ക് പരിധി വിട്ട് ഇടപെടുകയും കടന്നു ചെല്ലുകയും ചെയ്യുന്നതും സംഭവിക്കാറുണ്ട്. ഓണ്‍ ലൈന്‍ മീഡിയ കാരണം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ച് പല താരങ്ങളും സംസാരിച്ചിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ നടി വീണ നായരുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്.
ടെലിവിഷന്‍ ലോകത്തെ മിന്നും താരമാണ് വീണ നായര്‍. സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ടെലിവിഷനിലെ താരമായി മാറിയ നടിയാണ് വീണ. കഴിഞ്ഞ ദിവസമായിരുന്നു വീണയുടെ വിവാഹം. പിന്നാലെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് മടങ്ങവെ ഓണ്‍ലൈന്‍ മീഡിയ പ്രതിനിധിയോട് ദേഷ്യപ്പെടുന്ന വീണയുടെ വീഡിയോയാണ് വൈറലാകുന്നത്. റിസപ്ഷനു ശേഷം കണ്ണുനിറഞ്ഞാണ് വീണ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങുന്നത്.
ഈ സമയത്ത് താരത്തോട് കാറില്‍ കയറാന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രതിനിധി ആവശ്യപ്പെടുകയാണ്. എന്നാല്‍ കുപിതയായ നടി സൗകര്യമില്ല ചേട്ടാ ഇപ്പോള്‍ കയറാന്‍ എന്ന് പറയുന്നതാണ് വീഡിയോ. പിന്നാലെ ദേഷ്യത്തില്‍ വാഹനത്തില്‍ കയറാതെ നടന്ന് മാറുന്ന വീണയേയും വീഡിയോയില്‍ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റുകളുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
നല്ല മറുപടി, ഇങ്ങനെ വേണം ഇവന്മാര്‍ക്ക് മറുപടി കൊടുക്കാന്‍ എന്നാണ് ചിലര്‍ പറയുന്നത്. അതേസമയം വീണയ്ക്ക് അഹങ്കാരമാണെന്ന് പറയുന്നവരുണ്ട്. അഹങ്കാരത്തിന് കയ്യും കാലും വെച്ചത്, ഈ സന്ദര്‍ഭത്തില്‍ ഈ മറുപടി അത്ര നല്ലതാണോ എന്നിങ്ങനെയായിരുന്നു ചിലരുടെ കമന്റുകള്‍. എന്നാല്‍ വിമര്‍ശകര്‍ക്ക് സോഷ്യല്‍ മീഡിയ തന്നെ മറുപടിയും നല്‍കുന്നുണ്ട്. അഹങ്കാരമല്ല. അവരുടെ വ്യക്തിപരമായ കാര്യത്തില്‍ എന്തിനാണ് മീഡിയ ഇടപെടു്‌നനത്. അവര്‍ എങ്ങനെ വേണെങ്കിലും ആയിക്കോട്ടോ. അവര്‍ കയറുന്നത് തീരുമാനിക്കാന്‍ ഓണ്‍ലൈന്‍ മീഡിയ ആരാണ് എന്നായിരുന്നു ആരാധകരുടെ മറുപടി.
ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായ ഗൗരിശങ്കരത്തിലെ നായികയാണ് വീണ നായര്‍. വൈഷ്ണവ് ആണ് താരത്തിന്റെ വരന്‍. വൈഷ്ണവിനൊപ്പമുള്ള വീഡിയോകള്‍ നേരത്തെ വീണ പങ്കുവച്ചിട്ടുണഅട്. മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹ നിശ്ചയം നടന്നത്. താരത്തിന്റെ വിവാഹത്തിന് സീരിയല്‍ ലോകത്തു നിന്നും നിരവധി താരങ്ങള്‍ എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലും ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ വീണ പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. ക്ലാസിക്കല്‍ ഡാന്‍സറായ വീണ ടിക് ടോക് വീഡിയോകൡലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വീണയുടെ നാടോടിക്കാറ്റ് വീഡിയോ വൈറലായിരുന്നു. ഈ വീഡിയോയാണ് വീണയെ ആകാശഗംഗ 2 എന്ന ചിത്രത്തിലേക്ക് എത്തിക്കുന്നത്.
പ്രണയ വിലാസം എന്ന ചിത്രത്തിലും വീണ അഭിനയിച്ചിട്ടുണ്ട്. എങ്കിലും വീണയെ കൂടുതല്‍ ആളുകള്‍ അറിയുന്നത് ഗൗരിശങ്കരം പരമ്പരയിലൂടെയാണ്. ഗൗരിയുടേയം ശങ്കരന്റേയും കഥ പറഞ്ഞ പരമ്പര ആരാധകരുടെ കയ്യടി നേടിയിരുന്നു. അതേസമയം വീണയുടേയും വൈഷ്ണവിന്റേയും പ്രണയകഥ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
#veenanair #gets #angry #at #online #media #they #gets #too #much #involved #her #marriage