( moviemax.in ) തിരക്കഥകൃത്തും സംവിധായകനുമായ ജിന്റോ തോമസ് ഈ വർഷത്തെ ശംഖുമുദ്ര പുരസ്കാരത്തിന് അർഹനായി 2025 മെയ് 18 ഞാറാഴ്ച വൈകുനേരം 3 മണിക്ക് തിരുവനന്തപുരം YMCA ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ കാടകലം എന്നാ ചിത്രം ജിന്റോ തോമസ് തിരക്കഥ എഴുതിയതാണ്. ബുക്ക്‌മൈഷോ റിലീസ് ചെയ്ത പടച്ചോന്റെ കഥകൾ എന്ന ചിത്രമാണ് ജിന്റോ ആദ്യമായ് സംവിധാനം ചെയ്ത സിനിമ.
ജിന്റോയുടേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത് തന്മയ സോൾ, ദിനീഷ് ,നിഷ സാരങ്, ജിയോ ബേബി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഇരുനിറം എന്ന ചിത്രമാണ് സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം റിലീസിനു ഒരുങ്ങുകയാണ്
#JintoThomas #receives #Sankhumudra #Award