അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ ബുദ്ധിമുട്ട്; അന്ന് കെപിഎസി ലളിത നേരിട്ടത് ഇതെല്ലം...

അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ ബുദ്ധിമുട്ട്; അന്ന് കെപിഎസി ലളിത നേരിട്ടത് ഇതെല്ലം...
2022-02-24T11:54:00 | By Susmitha Surendran

മലയാളത്തിന്റെ പ്രിയപ്പെട്ട താരമായിരുന്നു കെപിഎസി ലളിത. നായകന്മാര്‍ അരങ്ങ് വാണിരുന്ന സമയത്തായിരുന്നു കെപിഎസി ലളിത സിനിമയില്‍ എത്തിയത്. തുടക്കത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ഇതെല്ലാം ഒറ്റയ്ക്ക് നിന്ന് നേരിടുകയായിരുന്നു. അന്ന് സിനിമ ഭരിച്ചിരുന്ന പലതാരങ്ങള്‍ക്ക് നേരേയും ഇവര്‍ വിരല്‍ ചൂണ്ടിയിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് കെപി ഉമ്മറിന് നേരെ കെപിഎസി ലളിത പൊട്ടിത്തെറിച്ച സംഭവമാണ്. സിനിമാ അസോസിയേഷനുകളൊക്കെ വരുന്നതിന് മുമ്പ് താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് പരാതി പറയാന്‍ എത്തിയ നടിയെ അവഗണിച്ചതിനെ തുടര്‍ന്നാണ് കെപി ഉമ്മറിനോട് പൊട്ടിത്തെറിച്ചത്.



ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലളിത ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന്റെ വിയോഗത്തെ തുടര്‍ന്ന് പഴയ സംഭവം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടെന്ന് അറിയപ്പെടുന്ന അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ തുടര്‍ന്നാണ് അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലചിത്ര പരിഷത്തില്‍ പരാതി പറയാന്‍ താരം എത്തിയത്.

എന്നാല്‍ അവിടെ നിന്ന് ഒരു അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല എന്നാല്‍ ഇതിനോട് മൗനം പാലിച്ച് മിണ്ടാതിരിക്കാന്‍ കെപി എസി ലളിത തയയാറായിരുന്നില്ല. അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച ചലച്ചിത്ര പരിഷത് അധ്യക്ഷനായ നടന്‍ ഉമ്മറിനോട് നട്ടെല്ലില്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും' എന്നാണ് നടി പറഞ്ഞത്.



അഭിമുഖത്തില്‍ കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെ...''

അടൂര്‍ ഭാസിയുടെ താത്പര്യത്തിന് വഴങ്ങാത്തതുകൊണ്ട് തന്നെ നിരവധി ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസം അടൂര്‍ ഭാസി ഞാന്‍ താമസിക്കുന്ന വീട്ടില്‍ കയറി വന്നു. അനുവാദമില്ലാതെ അകത്ത് കയറി മദ്യപാനം തുടങ്ങി. ഞാനും സഹോദരനും ഒരു ജോലിക്കാരിയും വീട്ടിലുള്ള സമയത്താണ് ഇത് നടന്നത്.

അന്ന് മുഴുവന്‍ അവിടെ ഇരുന്നു ആയാള്‍ മദ്യപിച്ചു.് വീടാകെ വൃത്തികേടാക്കി. പുലര്‍ച്ചവരെ മദ്യപാനവും തെറിവിളിയും തുടര്‍ന്നു. ഒടുവില്‍ കരഞ്ഞ് വിളിച്ച് ബഹദൂറിക്കയുടെ വീട്ടിലെത്തി പരാതി പറഞ്ഞു. അദ്ദേഹമാണ് കാറുമായി വന്ന് അടൂര്‍ ഭാസിയെ പൊക്കിയെടുത്ത് കൊണ്ടു പോയത്- ലളിത പറയുന്നു. അന്ന് സിനിമ അസോസിയേഷനുകളൊന്നുമില്ല. ഈ സംഭവം കഴിഞ്ഞതോടെ എന്നെ നിരവധി സിനിമകളില്‍ നിന്നും ഒഴിവാക്കി.



മേയ്ക്കപ്പിട്ട് ഒരു ദിവസം മുഴുവന്‍ ഇരുത്തി അവസാനം ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. ഒരുപാട് തവണ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടു. ഒടുവില്‍ സഹികെട്ടാണ് അന്നത്തെ ചലച്ചിത്ര പരിഷത് അധ്യക്ഷനായ നടന്‍ ഉമ്മറിനെ കണ്ട് പരാതി നല്കിയത്. അവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് ലളിത പറഞ്ഞു. പരാതി എഴുതി ഒപ്പിട്ടാണ് പരിഷത്തിന്റെ അധ്യക്ഷനായ കെപി ഉമ്മറിനെ കാണാനെത്തിയത്. അന്ന് രാത്രി ഉമ്മറിക്ക എന്നെ വിളിച്ച് പറഞ്ഞത് 'നിനക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ, അങ്ങേര് ഇവിടെ വാഴുന്നോരാണ്, നീ ആരാണ്'? എന്നാണ്.

സഹിക്കാന്‍ പറ്റാത്തുകൊണ്ടാണ് പരാതി തന്നതെന്ന് പറഞ്ഞപ്പോള്‍ നടപടി എടുക്കാനാവില്ലെന്നാണ് ഉമ്മറിക്കയുടെ മറുപടി. സഹികെട്ട് ഞാന്‍ പൊട്ടിത്തെറിച്ചു. 'നട്ടെല്ല് ഇല്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും, എന്നാലാവുന്നത് ഞാന്‍ ചെയ്‌തോളാം' എന്ന് ഉമ്മറിക്കയുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്- കെപിഎസി ലളിത അഭിമുഖത്തില്‍ പറഞ്ഞു.


Content Highlight: Following the demise of KPAC Lalitha, the old incident is back in the news.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup