( moviemax.in ) ടെലിവിഷനിലൂടെ സിനിമയിലെത്തിയ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസിനെ മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നീട് മറിമായത്തിലൂടെ അഭിനേത്രിയായി മാറി. തുടര്‍ന്നാണ് സിനിമയിലെത്തുന്നത്. മഞ്ജു പത്രോസിന്റെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ ലില്ലിക്കുട്ടി.
മോഹന്‍ലാലിനൊപ്പമുള്ള മഞ്ജുവിന്റെ രംഗങ്ങള്‍ കയ്യടി നേടുകയും ചെയ്തിരുന്നു. വലിയൊരു വാഹനാപകടം നേരിട്ടതിന് പിന്നാലെയാണ് മഞ്ജു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. ഇപ്പോഴിതാ ആ അനുഭവം പങ്കുവെക്കുകയാണ് മഞ്ജു പത്രോസ്. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''അതിനൊരു പതിനൊന്ന് ദിവസം മുമ്പാണ് ഞാന്‍ വണ്ടിയില്‍ നിന്നും വീഴുന്നത്. മുഖത്തൊക്കെ സൂക്ഷിച്ചാല്‍ നോക്കിയാല്‍ അറിയാം. പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിനാല്‍ നൂലൊക്കെ തന്നെ പോകും. അങ്ങനെ നീരൊക്കെ വച്ചിരിക്കുകയാണ്. മേക്കപ്പ് ചെയ്യുമ്പോള്‍ വേദനയെടുക്കുമായിരുന്നു. ലാലേട്ടന്‍ എന്ന വലിയ പ്രതിഭയുടെ കൂടെ അഭിനയിക്കാന്‍ പറ്റി. ഞാന്‍ പോലും അറിയാതെ എന്തൊക്കയോ എനിക്ക് ചുറ്റും സംഭവിക്കുന്നുണ്ടായിരുന്നു'' മഞ്ജു പത്രോസ് പറയുന്നു.
''ലാലേട്ടന്‍ എത്രയോ സീനിയറാണ്, സൂപ്പര്‍ സ്റ്റാറാണ്. പക്ഷെ എട്ട് മണി എന്നു പറഞ്ഞാല്‍ ഫുള്‍ മേക്കപ്പില്‍ എഴ് അമ്പത് ആകുമ്പോള്‍ ഉണ്ടാകും. ലാലേട്ടന് വേണ്ടി അഞ്ച് മിനുറ്റ് ഒരിടത്തും വൈകില്ല. അത്രയും കൃത്യനിഷ്ടതയുണ്ട്. ഇനിയും വേണം, അപ്‌ഡേറ്റ് ആകണം എന്ന ചിന്തയാണ്. പിന്നീട് വന്ന നമ്മളൊക്കെ എട്ട് പറഞ്ഞാല്‍ ഹോട്ടലില്‍ നിന്നും ഇറങ്ങാന്‍ എട്ടരയാകും. അതൊക്കെ ലാലേട്ടനില്‍ നിന്നും പഠിക്കാനായി. സീനിയേഴ്‌സിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഇതുപോലുള്ള പല കാര്യങ്ങളും പഠിക്കാനാകും'' എന്നും മഞ്ജു പറയുന്നു.
മമ്മൂട്ടിയ്‌ക്കൊപ്പവും മഞ്ജു പത്രോസ് അഭിനയിച്ചിട്ടുണ്ട്. തനിക്ക് മമ്മൂട്ടിയെ ആദ്യം പേടിയായിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. വളരെ സീരിയസ് ആയിട്ടാണ് മമ്മൂട്ടി തമാശ പറയുകയെന്നും മഞ്ജു പറയുന്നുണ്ട്.
''ഭയങ്കര തമാശയൊക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കും. മമ്മൂക്കയെ എല്ലാവര്‍ക്കും പേടിയാണ്. എനിക്കും പേടിയായിരുന്നു. എനിക്ക് തോന്നുന്നത് സീരിയസായിട്ട് തമാശ പറയാനേ അറിയൂവെന്നാണ്. മുഖത്ത് കാര്യമായൊന്നും വരില്ല. ചിരിക്കുമ്പോഴാണ് തമാശയാണല്ലോ എന്ന് മനസിലാവുക. ഒരു പേടി ഉള്ളതിനാല്‍ മാറി നിന്ന് കാണാനായിരുന്നു എനിക്കിഷ്ടം. മമ്മൂക്ക നമുക്ക് പറഞ്ഞൊക്കെ തരും. അത് ഇങ്ങനൊന്ന് പറഞ്ഞു നോക്കൂവെന്ന് പറയും. പക്ഷെ എല്ലാം സീരിയസ് ആയിട്ടായിരിക്കുമെന്ന് മാത്രം'' എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.
മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. മിനിസ്‌ക്രീന്‍ പരമ്പരകളാണ് മഞ്ജുവിനെ താരമാക്കുന്നതും സിനിമയിലേക്ക് എത്തിക്കുന്നതുമെല്ലാം. ബിഗ് ബോസിലും മഞ്ജു മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു മഞ്ജു. ബിഗ് ബോസിലൂടെ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു മഞ്ജു പത്രോസ്. നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്.
ഓര്‍മവെച്ച കാലം മുതല്‍ നിറത്തിന്റെ പേരിലുള്ള കമന്റുകള്‍ കേള്‍ക്കുന്നുണ്ട്. റീത്തയുടെ നിറം കിട്ടിയില്ലേ. കുട്ടിക്ക് പത്രോസിന്റെ നിറമാണല്ലോ എന്നൊക്കെയാണ് ആളുകള്‍ എന്നെ കാണുമ്പോള്‍ പറഞ്ഞിരുന്നതെന്നാണ് മഞ്ജു പത്രോസ് പറയുന്നത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടാല്‍ വെളുത്ത ചായം പൂശി അവള്‍ ഇറങ്ങിയല്ലോ യഥാര്‍ത്ഥ നിറം ഞങ്ങള്‍ കണ്ടിട്ടുണ്ട് എന്നൊക്കെ കമന്റ് വരും. തുടക്കത്തില്‍ വിഷമം വരുമായിരുന്നു.
എന്നാല്‍ ഞാന്‍ സ്ത്രീയായതുകൊണ്ടും സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നും ഉയര്‍ന്ന് വന്നതുകൊണ്ടും അത് അംഗീകരിക്കാന്‍ മടിയുള്ളവരാണ് ഇതിന്റെ പിന്നിലെന്ന് പിന്നീട് മനസിലായെന്നും താരം പറയുന്നു. എന്നാല്‍ അതിനെയെല്ലാം മറി കടന്ന് ജീവിതത്തില്‍ വിജയം നേടാന്‍ മഞ്ജുവിന് സാധിച്ചു.
#manjupathrose #opens #up #about #acting #mohanal #soon #after #her #accident