മലയാളികളും അന്യ ഭാഷാ സിനിമ പ്രേമികളും ഒരുപോലെ ഇഷ്ടപ്പെടുന്ന നായികയാണ് നടി മഞ്ജു വാര്യര്‍. ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ ഒരുപാട് കഥാപാത്രങ്ങളെ താരം നമുക്കായി സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമ ജാവിതത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം. ഞാന്‍ സംവിധാനത്തിലേക്ക് കടക്കുമെന്ന് തോന്നുന്നില്ലെന്ന് താരം പറഞ്ഞു.
അത് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണ്ട ഒരു പ്രോസസ് ആണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ‘എനിക്ക് തോന്നുന്നില്ല ഞാന്‍ സംവിധാനത്തിലേക്ക് കടക്കുമെന്ന്.
എനിക്ക് ഒരു തരത്തിലും സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നില്ല. കാരണം അത് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണ്ട ഒരു പ്രോസസ് ആണ്. അപ്പോള്‍ ഞാന്‍ തന്നെ നോട്ടീസ് ചെയ്തിട്ടുള്ളത്, ഞാനൊരു ഡയറക്ടേഴ്‌സ് ആക്ടര്‍ ആണെന്നാണ്.
സംവിധായകന്‍ അല്ലെങ്കില്‍ സംവിധായക എന്ത് പറയുന്നോ അതിനനുസരിച്ച് നീങ്ങാനെ എനിക്കറിയൂ. അതിനപ്പുറത്തേക്ക് എനിക്കറിയില്ല.
അപ്പോള്‍ സംവിധായകന്‍ ആകണമെങ്കില്‍ എന്ത് വേണം എന്നുള്ളതിന് ഒരു കൃത്യമായിട്ട് ധാരണ വേണ്ടേ?,’ മഞ്ജു പറയുന്നു.
#not #possible #ManjuWarrier #openly #admits