( moviemax.in ) ഹാസ്യവും സീരിയസ് റോളുകളുമൊക്കെ ഒരുപോലെ വഴങ്ങുന്ന നടനാണ് അശോകന്‍. വളരെ ചെറിയ പ്രായത്തിലെ സിനിമയിലേക്ക് എത്തി ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുകയാണ് താരം. തന്റെ ജീവിതത്തിലുണ്ടായ അമളികളെ പറ്റി പലപ്പോഴും സംസാരിക്കാറുള്ള അശോകനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
ഒരിക്കല്‍ ഭാര്യയുടെ വീട്ടിലേക്ക് പോയ യാത്രയില്‍ അശോകന് ഒരു അബദ്ധം പറ്റി. യാത്രയ്ക്കിടയില്‍ കാറില്‍ നിന്നും പുറത്തിറങ്ങിയ നടനെ കൂട്ടാതെ ഡ്രൈവര്‍ കാറുമായി പോയി. ഒരു കിലോമീറ്ററോളം ദൂരം കാറിന് പിന്നാലെ ഓടിയ അശോകന് അതിനിടയില്‍ പല ദുരനുഭവങ്ങളും ഉണ്ടായെന്നാണ് അഷ്‌റഫ് പറയുന്നത്.
അശോകന് പറ്റിയ അമളി കഥകള്‍ നിരവധിയാണെന്നാണ് അഷ്‌റഫ് പറയുന്നത്.ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ തോമസുകുട്ടി വിട്ടോടാ എന്ന ഡയലോഗ് അശോകന് യഥാർഥ ജീവിതത്തിലും പലപ്പോഴും പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനൊരു അനുഭവത്തെ പറ്റിയാണ് അഷ്റഫ് പങ്കുവെച്ചത്. ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്നും അടൂരിലെ ഭാര്യ വീട്ടിലേക്ക് കാറില്‍ പുറപ്പെട്ടു.
ഡ്രൈവര്‍ മാത്രമേ കൂടെയുള്ളു. വെഞ്ഞാറമൂട് എത്തിയപ്പോള്‍ കലശലായ മൂത്രശങ്ക. ആളൊഴിഞ്ഞ സ്ഥലം നോക്കി കാറ് നിര്‍ത്താന്‍ നടന്‍ ആവശ്യപ്പെട്ടു. അങ്ങനെ കാറില്‍ നിന്നിറങ്ങി മൂത്രമൊഴിച്ച ശേഷം മുഖമൊന്ന് കഴുകാമെന്ന് വിചാരിച്ച് പുറകിലത്തെ ഡോര്‍ തുറന്ന് വെള്ളമെടുത്ത ശേഷം അതങ്ങ് അടച്ചു.
അശോകന്‍ കാറില്‍ കയറി ശേഷം ഡോര്‍ അടച്ചതാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവര്‍ വണ്ടിയുമെടുത്ത് പോയി. ഇത് കണ്ട് പരിഭ്രമിച്ച അശോകന്‍ അയ്യോ, ഞാന്‍ കയറിയില്ലെന്ന് പറഞ്ഞ് പിന്നാലെ ഓടി. അദ്ദേഹത്തിന്റെ അലര്‍ച്ച കേട്ട് പല വീട്ടുകാരും ലൈറ്റ് ഓണാക്കി നോക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കരഞ്ഞോണ്ട് ഓടുന്നു. ഏകദേശം അരകിലോമീറ്റര്‍ ഓടിയിട്ടും കാറിന്റെ പൊടി പോലുമില്ല. ഇതോടെ അദ്ദേഹം റോഡില്‍ തളര്‍ന്നിരുന്നു.
തന്റെ ഫോണും കാറിനകത്തായി പോയി. ഇനിയെന്ത് ചെയ്യുമെന്ന് വിചാരിച്ച് നോക്കുമ്പോള്‍ റോഡ് സൈഡില്‍ ഒരാള്‍ കിടന്ന് ഉറങ്ങുന്നു. അയാളെ കണ്ട ആശ്വാസത്തില്‍ അശോകന്‍ അടുത്ത് ചെന്നിട്ട് വിളിച്ചുണര്‍ത്താന്‍ നോക്കി. എന്നാല്‍ അയാള്‍ ശരിക്കും ഉറങ്ങിയിട്ടില്ലായിരുന്നു. മാത്രമല്ല ഒരുത്തന്‍ എന്നെ കൊല്ലാന്‍ വന്നേ എന്ന് ഉറക്കെ വിളിച്ച് അലറി കൊണ്ട് അദ്ദേഹം ചാടി എഴുന്നേറ്റു.
മുടിയും താടിയുമൊക്കെ ജഢപിടിച്ച് മനോനില തെറ്റിയ ആളായിരുന്നു അത്. അയാളുടെ ഒച്ച കേട്ട് രണ്ട് തെരുവ് പട്ടികളും ഓടി എത്തി. അശോകന്‍ അവിടെ നിന്നും വീണ്ടും ഓടി. അദ്ദേഹത്തിന്റെ പിന്നാലെ രണ്ട് പട്ടികളും കുരച്ചോണ്ട് വന്നു.
വീണ്ടും അരകിലോമീറ്റര്‍ ഓടിയ ശേഷം അവിടൊരു കടത്തിണ്ണയിലെ ലൈറ്റിന് ചുവട്ടില്‍ പോയി ഇരുന്നു. അവിടെയുണ്ടായിരുന്ന ആള്‍ അശോകനെ തിരിച്ചറിഞ്ഞു. എന്താ ഇവിടെ, എന്തേലും ഷൂട്ടിങ്ങ് ആണോ എന്ന് ചോദിച്ചപ്പോള്‍ അശോകന്‍ നടന്ന കാര്യങ്ങള്‍ പുള്ളിയോട് പറഞ്ഞു. അയാളുടെ ഫോണില്‍ നിന്നും ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. ഭാര്യ ഡ്രൈവറെ വിളിച്ചപ്പോഴെക്കും കാര്‍ ഏകദേശം 15 കിലോമീറ്ററോളം മുന്നോട്ട് പോയി കഴിഞ്ഞു. വിവരമറിഞ്ഞ് വിഷമത്തോടെ അദ്ദേഹം തിരിച്ച് അശോകന്റെ അടുത്തെത്തി. ഈ അനുഭവകഥ രാത്രിയില്‍ യാത്ര ചെയ്യുന്ന താരങ്ങളോട് അശോകന്‍ പറയാറുണ്ട്.
#alleppeyashraf #opensup #about #actor #ashokan #faced #bad #experience #night #travel