---
title: " 'മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ, വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ' - ഷീല"
english_title: "#Actress #Sheela #responds #Empuran #movie #controversy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/280786/actress-sheela-responds-empuran-movie-controversy"
published_at: "2025-04-02T15:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed0b6d5008c_emburan.jpg"
keywords: []
---

#  'മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ, വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ' - ഷീല

> **Lead Summary:** എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടി ഷീല. നടന്ന കാര്യങ്ങളല്ലേ സിനിമയിൽ ഉള്ളതെന്നും റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാർക്കറ്റിങ് എന്നും ഷീല പറഞ്ഞു.

## Article Content

എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടി ഷീല. നടന്ന കാര്യങ്ങളല്ലേ സിനിമയിൽ ഉള്ളതെന്നും റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാർക്കറ്റിങ് എന്നും ഷീല പറഞ്ഞു.

മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ. വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ. ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും വാർത്താസമ്മേളനത്തിൽ ഷീല പറഞ്ഞു.

നടന്ന കാര്യങ്ങൾ വെച്ച് എത്ര ചിത്രങ്ങൾ എടുക്കുന്നു. ആ ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങൾ അല്ലേ. മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നത് തന്നെ അഭിമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു, ഷീല വ്യക്തമാക്കി.

അതേസമയം, വിവാദങ്ങൾക്കിടെ എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ ഇന്ന് തിയറ്ററുകളിലെത്തി. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ദേശീയ തലത്തിൽ തന്നെ റെക്കോഡുകളുടെ പേരിൽ വലിയ ചർച്ചയായി മാറിയിരക്കുകയാണ് എമ്പുരാൻ. ആദ്യദിവസം ലോകത്തൊന്നാകെ 67 കോടി രൂപയാണ് സിനിമ നേടിയത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/280786/actress-sheela-responds-empuran-movie-controversy)