ഇതൊരു മസ്റ്റ് വാച്ച് ചിത്രമാണ്, 'എമ്പുരാന്‍' എന്തുകൊണ്ട് മിസ് ചെയ്യരുതെന്ന് പറഞ്ഞ് റഹ്‍മാന്‍

ഇതൊരു മസ്റ്റ് വാച്ച് ചിത്രമാണ്, 'എമ്പുരാന്‍' എന്തുകൊണ്ട് മിസ് ചെയ്യരുതെന്ന് പറഞ്ഞ് റഹ്‍മാന്‍
Apr 2, 2025 09:29 AM | By Jain Rosviya

മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എമ്പുരാന്‍ നല്‍കിയ കാഴ്ചാനുഭവം പങ്കുവച്ച് നടന്‍ റഹ്‍മാന്‍. ചിത്രം ഒരിക്കലും മിസ് ചെയ്യരുതെന്നും മസ്റ്റ് വാച്ച് ആണെന്നും ചെന്നൈയില്‍ നിന്ന് ചിത്രം കണ്ട റഹ്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതിന്‍റെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

"എല്ലാവര്‍ക്കും ഈദ് ആശംസകള്‍. ഞാന്‍ എമ്പുരാന്‍ കണ്ട് ഇറങ്ങിയതേ ഉള്ളൂ. അത് നല്‍കിയ അനുഭവത്തില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. ഗംഭീരമാണ് ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍. ചിന്തിപ്പിക്കുന്നതും അതേസമയം എന്‍ഗേജ് ചെയ്യിപ്പിക്കുന്നതുമാണ് ഇതിന്‍റെ തിരക്കഥ.

രചയിതാവ് മുരളി ഗോപിക്ക് ഒരു വലിയ കൈയടി. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ അഭിനേതാക്കള്‍ അതിഗംഭീര പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്. ചെയ്യുന്ന ഓരോ റോളിലും ആശ്ചര്യപ്പെടുത്തുന്ന മോഹന്‍ലാലിനെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്? പക്ഷേ ഇവിടെ എടുത്തുപറയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകന്‍റെ മികവാണ്.

കഥയെയും കഥാപാത്രങ്ങളെയുമൊക്കെ ചേര്‍ത്ത് വിഷ്വലി ഗംഭീരവും ശക്തവുമായ ഒരു സിനിമാറ്റിക് എക്സിപീരിയന്‍സ് സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു നടന്‍ എന്ന നിലയില്‍ നമ്മുടെ സിനിമ അന്തര്‍ദേശീയ തലത്തില്‍ തിളങ്ങുന്നത് കാണുന്നത് ആവേശം പകരുന്നു.

നമ്മള്‍ എല്ലാവരെ സംബന്ധിച്ചും അഭിമാന മുഹൂര്‍ത്തമാണ് ഇത്. ഈ ചിത്രം മിസ് ചെയ്യരുത്. ഇതൊരു മസ്റ്റ് വാച്ച് ആണ്. പിന്നെ നിര്‍മ്മാതാക്കള്‍ക്കും ഒരു വലിയ കൈയടി."

അതേസമയം മലയാളത്തിലെ ഏറ്റവും വലിയ കളക്ഷനിലേക്കാണ് ചിത്രം കുതിക്കുന്നത്. മലയാളത്തില്‍ നിന്ന് 200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ചിത്രം. അതേസമയം വെറും അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.

#Rahman #Empuran #must #watch #film #shouldnt #miss

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories










News Roundup