(moviemax.in) മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ അനുജന്റെ മരണത്തെക്കുറിച്ച് ഉര്‍വ്വശി പറഞ്ഞകാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ഭരതം സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് താരം മനസ് തുറന്നത്. 1992ലാണ് ഉര്‍വ്വശിയുടെ അനുജന്‍ ആത്മഹത്യ ചെയ്യുന്നത്. ജീവനൊടുക്കുമ്പോള്‍ വെറും 17 വയസായിരുന്നു അനുജന്.
''ലോഹിയേട്ടന്റെ മൂന്ന് തിരക്കഥകളാണ് ഓര്‍മ്മയില്‍ തറച്ചു നില്‍ക്കുന്നത്. ഒന്ന് മൃഗയ ആണ്. മറ്റൊന്ന് വെങ്കലം. മൂന്നാമത്തേത് ഇതാണ്. മൂന്നിലേതും നല്ല കഥാപാത്രങ്ങളാണ്. ഈ സിനിമയ്ക്ക് ശേഷമായിരുന്നു അനുജന്റെ മരണം. ഒരുപാട് തകര്‍ത്ത സംഭവമായിരുന്നു. ഇതുപോലെ തന്നെ ഒരു സാഹചര്യം അന്നുമുണ്ടായി.
അമ്മയേയും മറ്റുള്ളവരേയും അറിയിക്കാതെ എനിക്ക് മാനേജ് ചെയ്യേണ്ടി വന്നു. സിനിമയില്‍ ചെയ്യുന്നത് ജീവിതത്തിലും വരുന്നല്ലോ എന്ന് കരുതി. പിന്നീട് അങ്ങനെയുള്ള രംഗങ്ങളുള്ള സിനിമകള്‍ ചെയ്യാന്‍ തന്നെ ബുദ്ധിമുട്ടായി. ഇപ്പോഴും ഞാനത് നോക്കും.'' എന്നാണ് ഉര്‍വ്വശി പറയുന്നത്.
''അത് വല്ലാത്തൊരു പ്രായം ആണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും, എന്റെ മോനെപ്പോലെ നോക്കാന്‍ കിട്ടിയതും അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും എന്നേക്കാളും മൂത്തതാണ്. അനിയന്‍ എന്നേക്കാള്‍ ഒരു വയസിന് ഇളയതാണ്.
ഞങ്ങളാണ് ഒരുമിച്ച് സ്‌കൂളില്‍ പോയിരുന്നത്. ഞങ്ങള്‍ സുഹൃത്തക്കളെ പോലെയാണ്. എന്റെ ആദ്യത്തെ മകന്‍ അവനാണ്. എന്തിന് വേണ്ടി, എങ്ങനെ അങ്ങനൊരു മരണം ഉണ്ടായി എന്നതിനെപ്പറ്റി ആര്‍ക്കും ഒരു ധാരണയില്ല. എന്നെ മാത്രമല്ല കുടുംബത്തിലെ എല്ലാവരേയും ബാധിച്ചു.'' എന്നും താരം പറയുന്നു.
അനുജന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും തങ്ങളുടെ കുടുംബം പുറത്ത് കടന്നത് എങ്ങനെയാണെന്നും ഉര്‍വ്വശി പറയുന്നുണ്ട്. കല ചേച്ചി ഏഴ് മാസം ഗര്‍ഭിണി ആയിരുന്നപ്പോഴാണ് മരണം. സ്‌കാനിംഗില്‍ പെണ്‍കുട്ടിയായിരിക്കും എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ രണ്ട് മാസം കഴിഞ്ഞപ്പോള്‍ പ്രസവിച്ചത് ആണ്‍കുട്ടിയെയാണ്. അവനാണ് വന്ന് പ്രസവിച്ചത് എന്നതിലേക്ക് ഞങ്ങളൊക്കെ മാറി എന്നാണ് ഉര്‍വ്വശി പറയുന്നത്.
അവന്റെ ടീമിലെ നാലഞ്ച് കുട്ടികള്‍ അടുപ്പിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഏതോ ഒരു പ്രത്യേക സംഗതിയില്‍ അവര്‍ പെട്ടിരിക്കാം എന്ന് ഞങ്ങള്‍ ഊഹിക്കുന്നു. അമ്മയെ കൂടുതല്‍ വിഷമിപ്പിക്കും എന്നതിനാല്‍ അതിലേക്കൊന്നും അധികം പോയില്ലെന്നാണ് താരം പറയുന്നത്. മരണം നടക്കുമ്പോള്‍ ഞങ്ങള്‍ തിരുവനന്തപുരത്താണ്. മദ്രാസ് വരെ അമ്മയെ കൊണ്ടു പോകുന്ന ആ സമയം, അന്നത്തെ എന്റെ പ്രായത്തിന് താങ്ങാന്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും താരം പറയുന്നു.
#My #younger #brother #committed #suicide #age #17 #took #my #mother #away #without #informing #her #Urvashi