'ഫോട്ടോ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചു'; ആന്‍റണി പെരുമ്പാവൂരടക്കമുള്ളവർ ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി വിധി

'ഫോട്ടോ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചു'; ആന്‍റണി പെരുമ്പാവൂരടക്കമുള്ളവർ ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി വിധി
Apr 1, 2025 08:36 PM | By Susmitha Surendran

(moviemax.in) അനുമതി വാങ്ങാതെയും അപകീർത്തിയുണ്ടാകുന്ന വിധത്തിലും അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചതിന്​ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. നിർമാതാവ്​ ആന്‍റണി പെരുമ്പാവൂർ അടക്കമുള്ള സിനിമ പ്രവർത്തകർക്കെതിരെയാണ് ചാലക്കുടി മുൻസിഫ് കോടതിയുടെ വിധി.

കാടുകുറ്റി വട്ടോളി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസിനാണ് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1.68 ലക്ഷം രൂപയും നൽകേണ്ടത്.ആൻറണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ‘ഒപ്പം’ സിനിമയിൽ ഫോട്ടോ വന്നതിനെ തുടർന്നാണ് പരാതി നൽകിയത്.

മോഹൻലാൽ നായകനായി അഭിനയിച്ച സിനിമയിലെ 29ാം മിനിറ്റിൽ പൊലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്നനിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ ഉപയോഗിച്ചത്​. ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന്​ കാണിച്ച്​ കൊരട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.

തുടർന്ന് 2017ൽ അഡ്വ. പി. നാരായണൻകുട്ടി മുഖേന ചാലക്കുടി കോടതിയിൽ പരാതി നൽകി. ആന്‍റണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവർക്ക് പുറമേ അസി. ഡയറക്ടർ മോഹൻദാസിനെയും കക്ഷിചേർത്തിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ്​ എതിർകക്ഷികൾ വാദിച്ചത്​.

സിനിമയിൽനിന്ന്​ ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവർത്തകർ നിഷേധിച്ചു. ഇപ്പോഴും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു​ വർഷമായി നിയമപോരാട്ടം നടത്തിയാണ്​ നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിൻസി ഫ്രാൻസിസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സജി ജോസഫും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

#Photo #used #film #without #permission #Court #orders #AntonyPerumbavoor #others #pay #Rs1 #lakh #compensation

Next TV

Related Stories
'ഭാവി സുരക്ഷിതമാക്കാൻ സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അനിവാര്യം'; വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ആശിർവാദ് സിനിമാസ്

Apr 2, 2025 09:27 PM

'ഭാവി സുരക്ഷിതമാക്കാൻ സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അനിവാര്യം'; വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ആശിർവാദ് സിനിമാസ്

ഈ സാഹചര്യത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഓർമപ്പെടുത്തിയുള്ള ആശിർവാദിന്റെ ഫേസ്ബുക്ക്...

Read More >>
'തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തി'; സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരനെതിരെ ഷാൻ റഹ്മാൻ

Apr 2, 2025 08:43 PM

'തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തി'; സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരനെതിരെ ഷാൻ റഹ്മാൻ

തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഷാൻ റഹ്മാൻ...

Read More >>
സജിൻ ഗോപുവിന്റെ പൈങ്കിളി ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Apr 2, 2025 08:23 PM

സജിൻ ഗോപുവിന്റെ പൈങ്കിളി ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍...

Read More >>
 'മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ, വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ' - ഷീല

Apr 2, 2025 03:31 PM

'മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ, വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ' - ഷീല

ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും വാർത്താസമ്മേളനത്തിൽ ഷീല...

Read More >>
24 വെട്ടിന് ശേഷം എമ്പുരാൻ തിയറ്ററുകളിൽ; റീ എഡിറ്റ് ചെയ്തിട്ടും ചിത്രത്തിൽ ദേശവിരുദ്ധതയുണ്ടെന്ന് ഓര്‍ഗനൈസര്‍

Apr 2, 2025 02:36 PM

24 വെട്ടിന് ശേഷം എമ്പുരാൻ തിയറ്ററുകളിൽ; റീ എഡിറ്റ് ചെയ്തിട്ടും ചിത്രത്തിൽ ദേശവിരുദ്ധതയുണ്ടെന്ന് ഓര്‍ഗനൈസര്‍

വെട്ടിയ എമ്പുരാൻ പുറത്തിറങ്ങിയിട്ടും ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ വീണ്ടും...

Read More >>
വെട്ടി വീഴ്ത്തിയിട്ടും എമ്പുരാന്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങി: ബുക്കിംഗിനെ ബാധിച്ചോ? തീയറ്ററുകാര്‍ പറയുന്നത്

Apr 2, 2025 02:31 PM

വെട്ടി വീഴ്ത്തിയിട്ടും എമ്പുരാന്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങി: ബുക്കിംഗിനെ ബാധിച്ചോ? തീയറ്ററുകാര്‍ പറയുന്നത്

ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റർ ഉടമകൾ...

Read More >>
Top Stories

News Roundup