സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് മഞ്ജു പിള്ള. അമ്മയായ ശേഷം നടി വർഷങ്ങളോളം സിനിമാ രംഗത്ത് നിന്നും മാറി നിന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.
ഭർത്താവായിരുന്ന സുജിത്ത് വാസുദേവുമായി മഞ്ജു പിള്ള പിരിഞ്ഞു. പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു ഇവർ. 24 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. പിരിഞ്ഞതിനെക്കുറിച്ച് ആദ്യം മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്ന് സംസാരിച്ചത് സുജിത്ത് വാസുദേവാണ്. പിന്നീട് ചില അഭിമുഖങ്ങളിൽ മഞ്ജു പിള്ളയും ഇക്കാര്യം സംസാരിച്ചു. മകൾ ദയ സുജിത്ത് രണ്ട് പേരുടെയും തീരുമാനത്തിന് ഒപ്പം നിൽക്കുകയായിരുന്നു.
സുജിത്ത് വാസുദേവുമായി പിരിഞ്ഞതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മഞ്ജു പിള്ളയിപ്പോൾ. പ്രശ്നങ്ങളില്ലാത്ത കുടുംബമില്ല. ചില സാഹചര്യങ്ങൾ വരുമ്പോൾ അത് പരിഹരിച്ച് പോകും. ചിലത് പരിഹരിക്കപ്പെടില്ല. ഇപ്പോൾ രണ്ട് പേരും ഹാപ്പിയായി സന്തോഷത്തോടെ കെെ കൊടുത്ത് പിരിഞ്ഞു.
ഞങ്ങൾ ഫോൺ ചെയ്ത് കാര്യങ്ങൾ ഡിസ്കസ് ചെയ്യാറുണ്ട്. ഇതേക്കുറിച്ച് കൂടുതൽ ഞാൻ പറയാത്തത് സുജിത്ത് എന്ന വ്യക്തിയെ ബഹുമാനിക്കേണ്ടതുണ്ട്. അത് കൊണ്ട് ഞാനിതേക്കുറിച്ച് സംസാരിക്കാൻ താൽപര്യപ്പെടുന്നില്ല. വീണ്ടും വലിച്ച് കീറേണ്ട ആവശ്യമില്ല. ഞാനദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു.
കരുത്ത് എന്റെ ഉള്ളിൽ തന്നെയുണ്ടായിരുന്നു. അച്ഛനും അമ്മയും സഹോദരനും മോളും സുഹൃത്തുക്കളുമുണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ എനിക്കുണ്ട്. എനിക്ക് വേണ്ടി എന്തും ചെയ്യാൻ റെഡിയായ കുറച്ച് സുഹൃത്തുക്കളുണ്ട്. എല്ലാവരിലും കരുത്തുണ്ട്.
ചില സമയത്ത് നമ്മളെ ഒന്ന് ബൂസ്റ്റ് ചെയ്യാൻ ആൾക്കാരുള്ളത് കൊണ്ട് ആ ഘട്ടം അതിജീവിച്ചു. സങ്കടം ഉണ്ടാകും. മകളുള്ളത് കൊണ്ട് പിരിയുന്നത് ഒരിക്കലും ട്രോമയായിട്ടില്ല. അവൾ വളരെ അണ്ടർസ്റ്റാൻഡിംഗ് ആണ്. എന്നെയും സുജിത്തിനെയും ഒരുപോലെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന മകളാണ് ഞങ്ങൾക്ക്.
എനിക്ക് രണ്ട് പേരും വേണമെന്ന് അവൾ തന്നെയാണ് പറഞ്ഞത്. മോളുടെ സന്തോഷം എന്നതിനപ്പുറത്തേക്ക് ജീവിച്ചിരിക്കുന്ന ഞങ്ങളുടെ സന്തോഷവും വേണ്ടേ എന്ന് സുജിത്ത് പറഞ്ഞിട്ടുണ്ട്. മകൾക്ക് വേർപിരിയൽ പ്രശ്നമായിരുന്നില്ല. ഞങ്ങളുടെ മകളെക്കുറിച്ച് വളരെ അഭിമാനമാണ്.
തന്നെയും സുജിത്തിനെയും ഒന്നിപ്പിക്കുന്ന ഘടകമാണ് മകളെന്ന് മഞ്ജു പിള്ള സമ്മതിക്കുന്നുണ്ട്. എന്റെ മകളുടെ അച്ഛനാണ്. എനിക്കത് മറക്കാൻ പറ്റില്ല. തിരിച്ച് സുജിത്തും എനിക്കാ ബഹുമാനം തരുന്നുണ്ട്.
ഒരിക്കലും ഞങ്ങൾ അടിച്ച് പിരിഞ്ഞതല്ല. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. കോമൺ ഫ്രണ്ട്സ് ഇപ്പോഴുമുണ്ട്. ഫാമിലി വളരെ അടുപ്പമാണ്. എന്റെ അമ്മയും സുജിത്തിന്റെ അമ്മയും ഇപ്പോഴും ആഴ്ചയിൽ ഒരിക്കൽ ഫോൺ ചെയ്യും. താൻ ദിവസേനയെന്നോണം വിളിക്കാറുണ്ടെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
പിന്നെയെന്തിന് പിരിഞ്ഞു എന്ന് ചോദിച്ചപ്പോൾ അത് ഞങ്ങളുടെ പേഴ്സണൽ കാര്യമാണെന്ന് മഞ്ജു പിള്ള മറുപടി നൽകി. എനിക്കെന്ന് പറഞ്ഞ് ഒരു പേഴ്സണൽ ലെെഫ് എനിക്ക് വേണ്ടേ. സുജിത്തിനും വേണ്ടേ. പിരിഞ്ഞതിന് കാരണം പേഴ്സണലാണ്. വീട്ടുകാരോട് പറയാത്തത് പോലും ചിലപ്പോൾ ഫ്രണ്ട്സിനോട് പറയും.
ഫ്രണ്ട്സിനോട് പോലും പറയാത്ത ചിലതുണ്ടാകും ഉള്ളിൽ. എനിക്കേ അറിയുള്ളൂ എല്ലാം എന്നും മഞ്ജു പിള്ള വ്യക്തമാക്കി. സുജിത്ത് വാസുദേവിന്റെ സിനിമോട്ടോഗ്രഫി കരിയറിനെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. സുജിത്ത് ഒരു വലിയ ക്യാമറാമാനാകണമെന്ന് ഒരു കലാകാരിയെന്ന നിലയിൽ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്.
ഭാര്യയായിരുന്നപ്പോഴും ഒരുപാട് ആഗ്രഹിക്കുകയും അതിനെ സപ്പോർട്ട് ചെയ്യുകയും ചെയ്തതാണ്. കുടുംബ ജീവിതത്തേക്കാൾ പ്രിയം സുജിത്തിന് സിനിമാ ജീവിതമായിരുന്നെന്നും മഞ്ജു പിള്ള പറയുന്നുണ്ട്. ആദ്യം ക്യാമറമാൻ, പിന്നെ ഭർത്താവ്, പിന്നെ അച്ഛൻ എന്നാണ് സുജിത്തിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നത്. ക്യാമറ എന്നത് പുള്ളിയുടെ ശ്വാസമാണ്. അത് വിട്ടിട്ട് ഒരും കളിയും സുജിത്തിന് ഇല്ലെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
നേരത്തെ സുജിത്തും മഞ്ജു പിള്ളയെക്കുറിച്ച് സംസാരിച്ചിരുന്നു. സുജിത്ത് സംവിധാനം ചെയ്ത സിനിമയാണ് ജെയിംസ് ആന്റ് ആലീസ്. ദമ്പതികൾ തമ്മിലുണ്ടായ പ്രശ്നം വിവാഹമോചനത്തിന്റെ വക്കിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ഈ സിനിമയിൽ സംഭവിച്ചത് തന്നെയാണോ ജീവിതത്തിലും സംഭവിച്ചത് എന്ന് ഒരു അഭിമുഖത്തിൽ ചോദ്യം വന്നു.
അല്ലെന്നായിരുന്നു സുജിത്തിന്റെ മറുപടി. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഞാനും മഞ്ജുവും വേർപിരിഞ്ഞ് താമസിക്കുകയാണ്. കഴിഞ്ഞ വർഷം വിവാഹമോചനവും നേടി. സിനിമയിലേത് പോലെ സംഭവിച്ചിരുന്നെങ്കിൽ നേരെ മറിച്ചായേനെ. സിനിമയും ജീവിതവും വ്യത്യസ്തമാണ്. സിനിമയെ സിനിമയെ സിനിമയായി മാത്രം കാണണമെന്നും സുജിത്ത് വാസുദേവ് വ്യക്തമാക്കി.
ജീവിതത്തിൽ സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും നമുക്ക് തടയാനാകില്ല. വിവാഹം ചെയ്തതു തടയാൻ കഴിയുമായിരുന്നില്ല. ഒരുപക്ഷെ അത് സംഭവിച്ചില്ലായിരുന്നെങ്കിൽ വേറെ ഒരാളെ വിധിച്ചിട്ടുണ്ടാകും. നമ്മൾ ആ ഘട്ടത്തിൽ എത്തിയിരിക്കാം. അതാണ് വിധി. ഇതൊരു ഘട്ടമാണെന്നും സുജിത്ത് വാസുദേവ് വ്യക്തമാക്കി.
മുമ്പൊരിക്കൽ പ്രണയ കാലത്തെക്കുറിച്ച് സുജിത്തും മഞ്ജു പിള്ളയും സംസാരിച്ചിരുന്നു. മൂന്ന് മാസം കൊണ്ടാണ് അടുത്തത്. പ്രേമമാണെന്നല്ല പറഞ്ഞത്. കല്യാണം കഴിക്കാൻ ഇഷ്ടമാണ്, കല്യാണം കഴിക്കട്ടെ എന്ന് ചോദിച്ചു. പുള്ളിയുടെ വീട്ടിൽ ചോദിക്കാൻ ഞാൻ പറഞ്ഞു. സുജിത്തിന്റെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ എന്തെങ്കിലും വിഷയമുണ്ടോ എന്നറിയണമായിരുന്നെന്നും മഞ്ജു പിള്ള അന്ന് പറഞ്ഞു.
വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ കരിയറും കുടുംബവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നത് ബുദ്ധിമുട്ടായിരുന്നെന്നും സുജിത്ത് അന്ന് പറഞ്ഞു. ഒരു അസിസ്റ്റന്റിന് എന്ത് പെെസ കിട്ടും. അത് കൊണ്ട് കുടുംബം നിലനിന്ന് പോകില്ല. പ്രത്യേകിച്ചും മഞ്ജുവിന്റെ സ്റ്റാറ്റസ് മെയിന്റെയിൻ ചെയ്യുകയെന്ന വൃത്തികെട്ട കടമ്പ ഇതിനകത്തുണ്ടെന്നും സുജിത്ത് വാസുദേവ് അന്ന് വ്യക്തമാക്കി.
പുതിയ ചിത്രം എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് സുജിത്ത് വാസുദേവിപ്പോൾ. സുജിത്തിന്റെ സിനിമോട്ടോഗ്രഫി എമ്പുരാനിൽ ഏവരും എടുത്ത് പറയുന്നു. മറുവശത്ത് മഞ്ജു പിള്ളയും കരിയറിലെ തിരക്കുകളിലാണ്. തുടരെ സിനിമകൾ നടി ചെയ്യുന്നുണ്ട്. ഇരുവരുടെയും മകൾ വിദേശത്ത് പഠിക്കുകയാണ്.
മകൾ തന്നെ മനസിലാക്കുന്ന ആളാണെന്ന് മഞ്ജു പിള്ള പറയുന്നുണ്ട്. മകളുടെ കാര്യത്തിൽ ഇമോഷണലാണ്. മകളാണ് തന്റെ ശക്തിയെന്നും മഞ്ജു പിള്ള വ്യക്തമാക്കി. എന്തും വിരൽത്തുമ്പിൽ സുലഭമായി കിട്ടുന്ന കാലമാണിന്ന്. എന്നാൽ മകൾ മനസിലാക്കി പെരുമാറും. അമ്മ, എനിക്ക് ഇത്രയും പണം അടുത്തയാഴ്ച ആവശ്യമുണ്ട്, അമ്മയുടെ കയ്യിൽ ഉണ്ടോ, ഇല്ലെങ്കിൽ പറയൂ എന്നാണ് അവൾ ഇന്ന് രാവിലെ അയച്ച മെസേജ്. അത് തന്നെ ഭയങ്കര ആവശ്യമാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
#Things #didnt #tell #friends #know #everything #reason #divorce #sujithvassudev #ManjuPillai