(moviemax.in) തീയേറ്ററില്‍ വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് മലയാളികളുടെ മനസില്‍ ഇടം നേടിയ ചിത്രമാണ് പട്ടാളം. എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കോമഡി രംഗങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം.
ചിത്രത്തില്‍ നായികയായി അഭിനയിച്ച ടെസ ജോസഫിനേയും മലയാളി മറന്നിട്ടില്ല. ഒരൊറ്റ സിനിമ കൊണ്ട് തന്നെ ആരാധകരുടെ മനസില്‍ മായാത്ത ഇടം നേടാന്‍ ടെസയ്ക്ക് സാധിച്ചിരുന്നു.
എന്നാല്‍ പിന്നീട് ടെസയെ എവിടേയും കണ്ടിട്ടില്ല. അവതാരകയില്‍ നിന്നും നടിയായി മാറിയ ടെസ അരങ്ങേറ്റത്തിന് പിന്നാലെ വിവാഹം കഴിക്കുകയും ഇടവേളയെടുക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ തിരികെ വരുന്നത് ടെലിവിഷനിലൂടെയാണ്. മിനിസ്‌ക്രീനിലൂടെ തിരികെ വന്നതിന് പിന്നാലെ ടെസ ബിഗ് സ്‌ക്രീനിലേക്കും മടങ്ങിയെത്തി. ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും സംസാരിക്കുകയാണ് ടെസ.
''പട്ടാളത്തിലേക്ക് വിളിച്ചപ്പോള്‍ എന്റെ അമ്മ അധികം പിന്തുണച്ചില്ല. സിനിമാ ലോകത്തെക്കുറിച്ച് വലിയ അറിവില്ലാത്തതു കൊണ്ടുള്ള തെറ്റിദ്ധാരണകള്‍ ഒരുപാടായിരുന്നു. പെട്ടെന്ന് കല്യാണം കഴിപ്പിക്കണം എന്നായിരുന്നു അമ്മയ്ക്ക്. സിനിമയിലെത്തിയാല്‍ നല്ല ആലോചനകള്‍ വരില്ല. കല്യാണം നടക്കില്ല എന്നൊക്കെ ആശങ്കപ്പെട്ടിരുന്നു.
അതുകൊണ്ട് തേടിയെത്തിയ അവസരങ്ങള്‍ വേണ്ടെന്ന് വച്ചു. ഉടനെ വിവാഹവും നടന്നു. ഭര്‍ത്താവ് അനില്‍ ജോസഫ്. പിന്നീട് കുടുംബത്തിനായി സമയം മാറ്റി വച്ചു.'' എന്നാണ് ടെസ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നപ്പോള്‍ അവസരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടിയെന്നാണ് ടെസ പറയുന്നത്.
അവസരങ്ങള്‍ കിട്ടാന്‍ ഒത്തിരി ബുദ്ധിമുട്ടി. ഒരിക്കല്‍ മാറി നിന്നാല്‍ ആ സ്ഥാനത്തേക്ക് വരാന്‍ ഒരുപാട് അഭിനേതാക്കളുണ്ട്. ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്‍കി. ഞാനിവിടെയുണ്ടെന്ന് അറിയിച്ചു. സിനിമയുമായി ബന്ധമുള്ളവരുമായുള്ള സൗഹൃദത്തിന്റെ പേരിലും അവസരങ്ങള്‍ ലഭിക്കാറുണ്ട്.
സുഹൃത്തുക്കള്‍ പറയാറുണ്ട്. നിനക്ക് ഒരുപാട് സംവിധായകരെ പരിചയമില്ലേ. ഇടയ്ക്ക് അവര്‍ക്ക് മെസേജ് അയക്കൂവെന്ന്. പക്ഷെ സഹൃദത്തിന്റെ പേരില്‍ അവസരം ചോദിക്കുന്നതിനോട് താല്‍പര്യമില്ലെന്നാണ് ടെസ പറയുന്നത്.
പിന്നീട് അവസരങ്ങള്‍ വന്നപ്പോള്‍ ദൂരമായിരുന്നു പ്രശ്‌നം. ഓ അബുദാബിയിലാണോ എന്നാണ് ചോദിച്ചിരുന്നത്. രണ്ടാം വരവില്‍ ആദ്യം അഭിനയിച്ചത് ബാലചന്ദ്രമേനോന്‍ സാര്‍ സംവിധാനം ചെയ്ത ഞാന്‍ സംവിധാനം ചെയ്യും എന്ന സിനിമയിലാണ്.
ഷൂട്ട് ചെയ്യുമ്പോള്‍ ഒരുപാട് രംഗങ്ങളില്‍ ഞാനുണ്ടായിരുന്നു. എന്നാല്‍ എഡിറ്റിങ്ങില്‍ കുറേ ഒഴിവാക്കി. നിരാശ തോന്നി. ജിസ് ജോയിയുടെ തലവന്‍ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. എങ്കിലും സിനിമകള്‍ക്കിടയില്‍ വലിയ ഗ്യാപ്പുകള്‍ വരുന്നുണ്ടെന്നും ടെസ പറയുന്നുണ്ട്.
അതേസമയം തനിക്ക് വേണ്ടത്ര റോളുകള്‍ കിട്ടിയില്ലെന്ന തോന്നലുണ്ടെന്നും ടെസ പറയുന്നു. കുറച്ചുകൂടി നല്ല കഥാപാത്രങ്ങള്‍ കിട്ടിയിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്. എങ്കിലും അതിന്റെ പേര് ഞാന്‍ ദുഖിച്ചിരിക്കാറില്ല. ഇനിയും സമയമുണ്ടല്ലോ. നല്ല അവസരങ്ങള്‍ കിട്ടുമായിരിക്കുമെന്നാണ് ടെസ പ്രതീക്ഷയോടെ പറയുന്നത്.
മിനിസ്‌ക്രീനിലൂടെ മികച്ചൊരു തിരിച്ചുവരവ് നടത്തിയിരുന്നു ടെസ. ചക്കപ്പഴം പരമ്പരയില്‍ ലളിതാമ്മയായി എത്തിയാണ് ടെസ കയ്യടി നേടിയത്. പരമ്പരയില്‍ നിന്നും സബീറ്റ ജോര്‍ജ് പിന്മാറിയപ്പോഴാണ് ആ വേഷത്തിലേക്ക് ടെസ എത്തുന്നത്. ലളിതാമ്മയായി കയ്യടി നേടാന്‍ ടെസയ്ക്ക് സാധിച്ചു. പിന്നാലെ തലവനിലൂടെ ബോക്‌സ് ഓഫീസിലും കയ്യടി നേടാനായി.
#scenes #omitted #editing #several #scenes #added #shooting #roles #comeback #Tessa