'സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു'; മോഹന്‍ലാലിനെതിരെ പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്‍കി കോഴിക്കോട് സ്വദേശി

'സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു'; മോഹന്‍ലാലിനെതിരെ പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്‍കി കോഴിക്കോട് സ്വദേശി
Mar 31, 2025 07:43 PM | By Susmitha Surendran

(moviemax.in)  എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ മോഹന്‍ലാലിനെതിരെ പരാതി. മോഹന്‍ലാല്‍ സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാര്‍ പ്രതിരോധ മന്ത്രാലയത്തിനാണ് പരാതി നല്‍കിയത്.

മോഹന്‍ലാലിന് നല്‍കിയ ഓണററി പദവി പുനരവലോകനം ചെയ്യണമെന്ന് മിഥുന്‍ വിജയകുമാര്‍ പരാതിയില്‍ പറയുന്നു. മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന ആളാണെന്ന് മിഥുന്‍ വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് വിരുദ്ധമായാണ് മോഹന്‍ലാല്‍ എമ്പുരാനില്‍ അവതരിപ്പിച്ച കഥാപാത്രം.

രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ എന്‍ഐഎയെ സ്വാധീനിക്കാന്‍ കഴിയുമെന്നതടക്കം ചിത്രം സൂചിപ്പിക്കുന്നുണ്ടെന്നും മിഥുന്‍ പറയുന്നു. കീര്‍ത്തിചക്ര ഇന്ത്യന്‍ സൈനികരെ അന്തസ്സോടെയും വീര്യത്തോടെയും ചിത്രീകരിച്ച ചിത്രമാണെന്ന് മിഥുന്‍ പറയുന്നു.

അതില്‍ അഭിനയിച്ച ശേഷമാണ് മോഹന്‍ലാലിന് ഓണററി പദവി ലഭിക്കുന്നത്. ചിത്രത്തിലെ കഥാപാത്രം രാജ്യത്തെ യുവജനങ്ങളെയടക്കം വലിയ രീതിയില്‍ സ്വാധീനിച്ചവെന്നും മിഥുന്‍ പറയുന്നു. എന്നാല്‍ എമ്പുരാനില്‍ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഓണററി പദവിക്ക് വിരുദ്ധമായാണ്.

അതുകൊണ്ടുതന്നെ മോഹന്‍ലാലിന് നല്‍കിയ ഓണററി പദവിയില്‍ പുനരവലോകനം വേണം. ഓണററി പദവി നല്‍കുന്നത് സംബന്ധിച്ച് കൃത്യമായ പ്രോട്ടോകോള്‍ വേണമെന്നും മിഥുന്‍ ആവശ്യപ്പെടുന്നു.

#complaint #filed #against #Mohanlal #who #played #lead #role #film #amid #Empuran #controversy.

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories










News Roundup