( moviemax.in ) മാപ്പിളപ്പാട്ട് ഗാനങ്ങളിലൂടെയും ആൽബം സോങ്സുകളിലൂടെയും ജനപ്രിയനായ ഗായകനാണ് സലീം കോടത്തൂർ. അദ്ദേഹം എഴുതി ആലപിച്ച ഗാനങ്ങൾ പാടാത്ത മലയാളികൾ കുറവാണ്. ഒരു കാലത്ത് ഗായകൻ എന്ന രീതിയിലായിരുന്നു ആരാധകരെങ്കിൽ ഇപ്പോൾ ഹന്ന മോളുടെ ഉപ്പ എന്ന രീതിയിലാണ് സലീം കോടത്തൂരിനെ ആളുകൾ സ്നേഹിക്കുന്നത്. സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഉപ്പയും മകളുമാണ് സലീം കോടത്തൂരും മകൾ ഹന്നയും. മരണത്തിന്റെ വക്കിൽ നിന്നും താൻ രക്ഷിച്ചെടുത്ത കുഞ്ഞാണ് ഹന്നയെന്ന് പലപ്പോഴായി സലീം കോടത്തൂർ പറഞ്ഞിട്ടുള്ളത്.
അതുകൊണ്ട് തന്നെ ഇരുവരും തമ്മിൽ ഒരു സ്പെഷ്യൽ ബോണ്ടാണ്. ഉപ്പയില്ലാതെ മകളും മകളില്ലാതെ ഉപ്പയ്ക്കും ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല. ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കിടുകയാണ് സലീം കോടത്തൂരും മകളും. തനിക്ക് ഒരു വിഷമം ഉണ്ടായിയെന്ന് താൻ പറഞ്ഞില്ലെങ്കിലും മകൾ ശബ്ദം വഴി മനസിലാക്കിയെടുക്കുമെന്ന് സലീം കോടത്തൂർ പറയുന്നു.
മോള് എൽപി സ്കൂളിൽ പഠിക്കുന്ന സമയത്ത് പ്രോഗ്രാമില്ലാതെ ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ ഉച്ച കഴിഞ്ഞ് പോയി അവളെ കൂട്ടികൊണ്ട് വരുമായിരുന്നു. ഇപ്പോൾ മോള് ഫസ്റ്റ് ട്രിപ്പിന് പോയാൽ ലാസ്റ്റ് ട്രിപ്പിനാണ് തിരികെ വരിക. അതുവരെ കാത്ത് നിൽക്കാതെ മൂന്നേമുക്കാൽ ആകുമ്പോൾ ഞാൻ തന്നെ പോയി എടുത്തുകൊണ്ട് വരും. ഇപ്പോൾ ആറാം ക്ലാസിലാണ് മോള് പഠിക്കുന്നത്.
മോള് എന്റെ കൂടെയാണ് ഉറങ്ങാറ്. ഇരുപത് വയസ് കഴിയുമ്പോൾ മാറി കിടക്കും എന്നാണ് അവൾ പറയാറുള്ളത്. മോള് തന്നെ സ്വയം എടുത്ത തീരുമാനമാണ്. വയസറിയിച്ച സമയത്ത് ഹന്ന മോൾ ഒരുപാട് കരഞ്ഞു. ഇനി നിങ്ങളുടെ കൂടെ എന്നെ കിടത്തില്ലേയെന്ന് ചോദിച്ചിട്ടായിരുന്നു കരഞ്ഞത്. ഞങ്ങളുടെ കണ്ണിൽ ഇപ്പോഴും ഹന്ന മോൾ ചെറിയ കുട്ടിയാണ്. അവൾക്ക് എന്ന് തോന്നുന്നുവോ അന്ന് അവൾ മാറി കിടക്കട്ടെ എന്നാണ് ഞങ്ങൾ പറയാറുള്ളത്.
മറ്റ് രണ്ട് മക്കളോടും അധികം സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടാൽ ഹന്ന മോൾക്ക് ഫീലാകും. അവർക്ക് ഉമ്മ കൊടുക്കണമെങ്കിൽ അതിന് മുമ്പ് ഹന്ന മോളോട് അനുവാദം ചോദിക്കണം. അത് എന്റെ ഭാര്യയോടും ഹന്ന മോള് പറയും നിങ്ങൾക്ക് ഉപ്പയുടെ മേൽ ഒരു അവകാശവുമില്ലെന്ന്. എന്റെ ഏറ്റവും വലിയ ഫാൻ ഹന്ന മോൾ തന്നെയാണ്. എനിക്ക് പ്രായമായിയെന്ന് ആരെങ്കിലും പറയുന്നത് മോൾക്ക് സങ്കടമാണ്. എന്റെ താടി നരയ്ക്കുന്നതൊന്നും മോൾക്ക് ഇഷ്ടമല്ല.
അവൾക്ക് ടെൻഷനാണ്. കണ്ടുപിടിക്കും. കറുപ്പിക്കാനും കട്ട് ചെയ്യാനുമൊക്കെ പറയും. ഞാൻ ആഗ്രഹിക്കുന്ന സമയത്ത് എന്നെ ഹന്ന മോൾ വിളിക്കും. ഞാൻ ദൂരേക്ക് പ്രോഗ്രാമിന് പോകുമ്പോൾ ഇപ്പോഴും മോള് കരയും. രണ്ടാഴ്ച മുമ്പ് ഒരു സ്റ്റേജിൽ പാടി കൊണ്ടിരിക്കെ എനിക്ക് ഷോക്ക് അടിച്ചു. സിപിആർ ഒക്കെ തന്നെ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. ആ സമയത്ത് മോള് എന്നെ വിളിച്ചു. അവളോട് സംഭവം ഞാൻ പറഞ്ഞില്ല.
പക്ഷെ എന്റെ സംസാരത്തിൽ നിന്ന് എനിക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മോൾക്ക് മനസിലായി അവൾ ഭാര്യയോട് പറഞ്ഞു. ഷോക്ക് ഏറ്റപ്പോൾ മരണത്തിന്റെ ലാസ്റ്റ് സ്റ്റേജ് കണ്ടതുപോലെയായിരുന്നു. കണ്ണ് മറയുമ്പോഴും എന്റെ സങ്കടം മകൾ ആയിരുന്നു. അവളെ എനിക്ക് ഇനി കാണാൻ പറ്റില്ലല്ലോ എന്നതായിരുന്നു. ഞാൻ അവസാനിക്കുകയാണെന്ന് ഉറപ്പായിരുന്നു. ഹന്ന മോളുടെ ഉപ്പ എന്ന രീതിയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് പേരുണ്ടെന്നും സലീം കോടത്തൂർ പറയുന്നു.
തന്റെ എക്കാലത്തേയും ഹിറ്റ് ഗാനം ഞാൻ കെട്ടിയ പെണ്ണിനെ കുറിച്ചും സലീം കോടത്തൂർ സംസാരിച്ചു. ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണ് പാട്ട് കേട്ടിട്ട് എന്നോട് ചിലരൊക്കെ പറയാറുണ്ട്... ഞാൻ കുറേക്കാലമായി പറയണമെന്ന് വിചാരിച്ച കാര്യങ്ങളാണ് നിങ്ങൾ പാട്ടിലൂടെ പറഞ്ഞതെന്ന്. അതിനുശേഷം പല പ്രോഗ്രാമിന് പോകുമ്പോഴും ഞാൻ പറയാറുണ്ട്. പല ഭർത്താക്കന്മാരും പറയാൻ ആഗ്രഹിച്ച കാര്യം ഞാൻ പാട്ടിലൂടെ പറഞ്ഞുവെന്ന്.
കല്യാണവേദികളിൽ ചെയ്യുമ്പോഴാണ് ഈ പാട്ട് പാടാൻ കൂടുതൽ പേർ ആവശ്യപ്പെടാറ്. കാരണം അവരുടെ ഭാര്യയും അവിടെയുണ്ടാകും. അവരെ കേൾപ്പിക്കാമല്ലോ. ആ പാട്ട് ഹിറ്റാകുമെന്ന് കരുതിയില്ല. ഭാര്യയെ കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ട് വിവാദമാകുമെന്ന് കരുതിയിരുന്നു എന്നും സലീം കോടത്തൂർ പറയുന്നു.
#saleemkodathoor #open #up #about #his #bonding #with #younger #daughter #hannah #video #goes #viral