'തനിക്ക് പകരം ആരെയെങ്കിലും നോക്കുന്നോയെന്ന് ചോദിച്ചു...എനിക്കില്ലാത്ത പേടി നിങ്ങള്‍ക്കെന്തിന്?, വെളിപ്പെടുത്തലുകളുമായി ദീപക് ദേവ്

'തനിക്ക് പകരം ആരെയെങ്കിലും നോക്കുന്നോയെന്ന് ചോദിച്ചു...എനിക്കില്ലാത്ത പേടി നിങ്ങള്‍ക്കെന്തിന്?,  വെളിപ്പെടുത്തലുകളുമായി ദീപക് ദേവ്
Mar 31, 2025 09:35 AM | By Anjali M T

(moviemax.in)മോഹൻലാല്‍ നായകനായ ചിത്രമാണ് എമ്പുരാൻ. സംവിധാനം നിര്‍വഹിച്ചത് പൃഥ്വിരാജ് ആണ്. ദീപക് ദേവാണ് സംഗീത സംവിധായകൻ. മോഹൻലാലിന്റെ എമ്പുരാൻ സിനിമയുടെ സംഗീതത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് ദീപക് ദേവ്.

ലൂസിഫര്‍ വലിയ ചലഞ്ചിംഗ് ആയിരുന്നുവെന്ന് പറയുന്നു ദീപക് ദേവ്. എന്നാല്‍ അതിലെ പാട്ടുകള്‍ക്കും പശ്ചാത്തല സംഗീതത്തിലും വലിയ അഭിപ്രായമുണ്ടായി. എന്നാല്‍ എമ്പുരാൻ വരുമ്പോള്‍ തന്നെ കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ടിരുന്നു. ഇതൊക്കെ ഞാൻ പൃഥ്വിരാജിന് അയച്ചു. എന്റെ നല്ല സുഹൃത്താണ് പൃഥ്വിരാജ്. തനിക്ക് പകരം ആരെയെങ്കിലും നോക്കുന്നോയെന്ന് ചോദിച്ചു ഞാൻ. തനിക്കില്ലാത്ത പേടിയെന്തിനാണ് ദീപക്കിനെന്ന് പൃഥ്വിരാജ് അപ്പോള്‍ ചോദിച്ചെന്നെന്നും ദീപക് ദേവ് വ്യക്തമാക്കി. നിങ്ങള്‍ ലൂസിഫര്‍ ചെയ്‍ത ആളല്ലേ. അതിനു മുമ്പും ഇതുതന്നെയാണ് ചെയ്‍തുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരിക്കാതിരിക്കൂ. എമ്പുരാനില്‍ വേറെ തരം സംഗീതമാണ് തനിക്ക് വേണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കിയതായും ദീപക് ദേവ് വെളിപ്പെടുത്തി.

വൻ ഹൈപ്പിലാണ് എമ്പുരാൻ എത്തിയത്. വെറും 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബിലെത്തുകയും ചെയ്‍തു എമ്പുരാൻ. വേഗത്തില്‍ 100 കോടി ക്ലബിലെത്തിയ മലയാള ചിത്രമായിരിക്കുകയാണ് എമ്പുരാൻ. വിദേശത്ത് നിന്ന് മാത്രമുള്ള കളക്ഷനിലും ചിത്രം ഒന്നാമത് എത്തിയിരിക്കുകയാണ്.

മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തിയാണ് മോഹൻലാല്‍ ചിത്രം ഒന്നാമത് എത്തിയത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. ഇനിയിപ്പോള്‍ എമ്പുരാൻ മലയാള സിനിമയുടെ ഇൻഡസ്‍ട്രി ഹിറ്റായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. പൃഥ്വിരാജും നിര്‍ണായക കഥാപാത്രമായി മോഹൻലാലിന്റെ ചിത്രത്തില്‍ ഉണ്ടായിരുന്നു.

#asked #him#someone #else i#nstead #me#afraid#something #DeepakDev #reveals

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories










News Roundup