വിട്ടുവീഴ്ചയില്ലാതെ മുരളി ഗോപി; ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ പോസ്റ്റ് അവഗണിച്ചു

വിട്ടുവീഴ്ചയില്ലാതെ മുരളി ഗോപി; ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ പോസ്റ്റ് അവഗണിച്ചു
Mar 31, 2025 08:49 AM | By VIPIN P V

മ്പുരാൻ വിവാദത്തിൽ ഖേദപ്രകടനത്തിന് തയാറാകാതെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും മുരളി അവഗണിച്ചു.

അതേസമയം, വിവാദഭാഗങ്ങൾ നീക്കം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ നാളെ പ്രദർശനത്തിന് എത്തിയേക്കും.

ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉൾപ്പെടെ പൂർത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും.

ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർ ബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീടുള്ള ചർച്ചയിൽ നിർണായകദൃശ്യങ്ങൾ മാത്രം ഒഴിവാക്കാർ തീരുമാനമാകുകയായിരുന്നു.

എമ്പുരാനെ ചൊല്ലിയുള്ള വിവാദത്തില്‍ നടൻ മോഹൻലാലിന്റെ ഖേദം പ്രകടിപ്പിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും സൈബർ ആക്രമണം രൂക്ഷമാണ്.

#MuraliGopi #uncompromising #Mohanlal #post #expressing #regret #ignored

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories

News Roundup