( moviemax.in ) ട്രാൻസ് വുമൺ സമൂഹത്തിൽ നിന്നും മുഖ്യധാരയിലേക്ക് കടന്ന് വന്ന് ശ്രദ്ധ നേടിയ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്. സോഷ്യൽ മീഡിയയിലെ താരമാണ് സീമ വിനീതിപ്പോൾ. വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് സീമ. നിഷാന്ത് എന്നാണ് പങ്കാളിയുടെ പേര്. നാല് വർഷമായി അടുത്തറിയുന്നവരാണ് ഇവർ. എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ട് തവണ സീമ താൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. രണ്ട് തവണയും പോസ്റ്റ് പിൻവലിക്കുകയാണുണ്ടായത്. പങ്കാളി തന്നെ ജെൻഡർ അധിക്ഷേപം ചെയ്തു എന്നുൾപ്പെടെ ആരോപിച്ചായിരുന്നു സീമയുടെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഈ പോസ്റ്റ് അപ്രത്യക്ഷമായി. പങ്കാളിയുമായി താൻ വീണ്ടും ഒരുമിക്കുന്നെന്ന് പിന്നാലെ സീമ വിനീത് വ്യക്തമാക്കി. പങ്കാളിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സീമ വിനീതിപ്പോൾ. രണ്ട് പേരും തുറന്ന് സംസാരിക്കുന്നവരാണെന്നും തന്റെ എടുത്ത് ചാട്ടമാണ് പോസ്റ്റിന് കാരണമെന്നും സീമ പറയുന്നു. ന്യൂസ് 18 നോടാണ് പ്രതികരണം. പങ്കാളിയെ സീമ പ്രശംസിക്കുന്നുമുണ്ട്.
സമൂഹത്തിൽ നമ്മളെ പോവൊരാളുടെ കെെപിടിച്ച് നടക്കാൻ തയ്യാറായ മനുഷ്യനെന്ന നിലയിൽ പുള്ളിയോട് വളരെയധികം ബഹുമാനമുണ്ട്. പക്ഷെ ചില സമയത്ത് എന്നോടുള്ള റിയാക്ഷനുകളുണ്ട്. പുള്ളിയത് അറിഞ്ഞ് കാെണ്ട് ചെയ്യുന്നതല്ലെങ്കിലും എന്നെയത് വേദനിപ്പിക്കാറുണ്ട്. പക്ഷെ ട്രാൻസ് വുമൺസിനൊപ്പം അത്രയൊന്നും ഇടപഴകിയ ആളോ അവരെക്കുറിച്ച് അധികം അറിയുന്ന ആളോ അല്ല. എന്നോട് ചില സമയത്ത് എന്തെങ്കിലും ചോദിക്കുമ്പോൾ നിങ്ങൾ ഗൂഗിൾ ചെയ്ത് നോക്ക് എന്ന് ഞാൻ പറയും.
പക്ഷെ എനിക്ക് പറഞ്ഞ് കൊടുക്കാമായിരുന്നു. ആരുടെയെങ്കിലും വീഡിയോ കണ്ടാൽ ഇതെന്താ ഇങ്ങനെ എന്നൊക്കെ ചോദിക്കും. ഗൂഗിൾ ചെയ്ത് നോക്കെന്നായിരുന്നു ഞാൻ പറയാറ്. പക്ഷെ അറിവില്ലായ്മകൾ പറഞ്ഞ് കൊടുക്കേണ്ടതുണ്ടെന്നും സീമ വിനീത് വ്യക്തമാക്കി. പങ്കാളിയുടെ വിവരങ്ങളും സീമ പങ്കുവെക്കുന്നുണ്ട്. നിഷാന്ത് എന്നാണ് പേര്.
കോട്ടയംകാരനാണ്. അബുദാബിയിൽ വർക്ക് ചെയ്യുന്നു. സുഹൃത്തുക്കളായിരുന്നു. ഒരു മൊമന്റിലാണ് വിവാഹത്തെക്കുറിച്ച് എന്നോട് ചോദിക്കുന്നത്. ഞങ്ങൾ രണ്ട് പേരും പരസ്പരം ആശ്രയിക്കാറില്ല. എനിക്ക് അത് വേണം, ഇത് വേണം എന്ന് ഞാൻ പുള്ളിയോട് ആവശ്യപ്പെടാറില്ല. പുള്ളി എന്നോടും ആവശ്യപ്പെടാറില്ല. അങ്ങനെയൊരാളെ കിട്ടാൻ പ്രയാസമാണ്. രണ്ട് പേരുടെയും സ്വഭാവം ഒരേ പോലെയാണ്. പെട്ടെന്ന് ദേഷ്യം വരുന്നവരാണ് ഞങ്ങളെന്നും സീമ വിനീത് പറഞ്ഞു.
'പിരിയാൻ എളുപ്പമാണ് എന്ന് മനസ്സിലായി..... പിരിയാൻ പറയാനും അതിനേക്കാൾ എളുപ്പമാണ്..... പക്ഷേ പരസ്പരം തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ കഴിയുന്നിടത്തു......' എന്ന വാചകത്തോടെയാണ് താനും പങ്കാളിയും വീണ്ടും ഒരുമിക്കുന്ന കാര്യം സീമ വിനീത് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയുള്ള വ്യക്തിയാണ് സീമ വിനീത്. ട്രാൻസ് വുമൺ എന്ന നിലയിൽ താൻ നേരിടേണ്ടി വന്ന അനുഭവങ്ങളും കടന്ന് വന്ന പാതകളും സീമ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.
#seemavineeth #opens #up #about #her #partners #character #mentions #his #doubt