എമ്പുരാനില്‍ കത്രികവീഴും മുമ്പ് കാണാന്‍ തിരക്ക്; ഒറ്റമണിക്കൂറില്‍ വിറ്റത് ഇരുപതിനായിരം ടിക്കറ്റുകള്‍

എമ്പുരാനില്‍ കത്രികവീഴും മുമ്പ് കാണാന്‍ തിരക്ക്; ഒറ്റമണിക്കൂറില്‍ വിറ്റത് ഇരുപതിനായിരം ടിക്കറ്റുകള്‍
Mar 31, 2025 06:55 AM | By Athira V

( moviemax.in ) വിവാദഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ വന്നതോടെ 'എമ്പുരാന്‍' സിനിമ കാണാന്‍ വന്‍തിരക്ക്. ഒറ്റദിവസംകൊണ്ട് രണ്ടുലക്ഷം ടിക്കറ്റുകള്‍ വിറ്റതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ശനിയാഴ്ച സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 

അതിനിടെ നായകന്‍ മോഹന്‍ലാല്‍ സിനിമയുടെ പ്രമേയത്തെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ ഖേദംപ്രകടിപ്പിച്ചു. വിവാദമായ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം സാമൂഹികമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. സംവിധായകന്‍ പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന്റെ കുറിപ്പ് സ്വന്തം സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍, തിരക്കഥാകൃത്ത് മുരളിഗോപി നിശ്ശബ്ദത തുടര്‍ന്നു.

ഞായറാഴ്ച മോഹന്‍ലാലിന്റെ കുറിപ്പുവന്നതോടെ ടിക്കറ്റ് വില്‍പ്പന കുതിച്ചുയര്‍ന്നു. മൂന്നുമണിമുതല്‍ നാലുമണിവരെയുള്ള ഒരുമണിക്കൂറില്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ 'ബുക്ക് മൈ ഷോ'യിലൂടെ ഇരുപതിനായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്.

ചിത്രത്തില്‍ ഏതൊക്കെ ഭാഗങ്ങളാണ് ഒഴിവാക്കുക എന്ന് ഇനിയും വ്യക്തമായിട്ടില്ല. ആദ്യ 45 മിനിറ്റിലാണ് ഗുജറാത്ത് കലാപത്തെ ഓര്‍മ്മിപ്പിക്കുന്ന ദൃശ്യങ്ങളുള്ളത്. ഇതിലെ ഭാഗങ്ങളായിരിക്കും കൂടുതലായി ഒഴിവാക്കപ്പെടുക. എന്‍ഐഎയുടെ ബോര്‍ഡ് കാണിക്കുന്ന ദൃശ്യങ്ങളും ലഷ്‌കറെ തൊയിബയുടെ പരിശീലനക്യാമ്പുമെല്ലാം ഒഴിവാക്കുമെന്നും അറിയുന്നു.

'എമ്പുരാന്‍' പുതിയ പതിപ്പ് വ്യാഴാഴ്ചമുതല്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം. പക്ഷേ, ഇക്കാര്യത്തില്‍ ഇനിയും നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗികവിശദീകരണം വന്നിട്ടില്ല. മോഹന്‍ലാലിന് അറിയാത്ത ഒരുകാര്യവും സിനിമയിലില്ലെന്ന് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലികാസുകുമാരന്‍ പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമംനടക്കുന്നുണ്ട്. അങ്ങനെ ബലിയാടാക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാമെന്ന ധാരണ വേണ്ടെന്നും മല്ലിക പറഞ്ഞു.


#Crowds #flock #see #spectacle #before #scissors #are #cut #20,000 #tickets #sold #single #hour

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories










News Roundup