(moviemax.in) സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പല കാലത്തായി പല താരങ്ങളും വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവവും തന്റെ നിലപാടുമൊക്കെ തുറന്ന് പറയുകയാണ് നടി ഗീതി സംഗീത.
ചെറിയ കഥാപാത്രങ്ങളിലൂടെ തന്നെ അടയാളപ്പെടുത്തി കയ്യടി നേടിയെടുത്ത നടിയാണ് ഗീതി സംഗീത. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് ഗീതി അഭിനയത്തിലേക്ക് കടന്നു വരുന്നത്. നാടകത്തില്‍ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ഇവിടെ ആരും ആരേയും നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കില്ല. ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നുമാണ് പറയുന്നത്. മറ്റ് അനുഭവമുള്ളവര്‍ക്ക് ഇത് തെറ്റായി തോന്നിയേക്കാം. അങ്ങനെയുള്ളവരെക്കുറിച്ചല്ല പറയുന്നത്. എനിക്ക് എന്റെ അനുഭവത്തില്‍ നിന്നേ പറയാന്‍ സാധിക്കുകയുള്ളൂ.
എന്നോട് ഒരൊറ്റയാള്‍ മാത്രമാണ് ഇതുവരെ ഇങ്ങനെ ചോദിച്ചിട്ടുള്ളത്. ചോദിച്ചപ്പോള്‍ പ്രതിഫലത്തിലെ അഡ്ജസ്റ്റ്‌മെന്റാകും എന്നാണ് ഞാന്‍ കരുതിയത്. അങ്ങനെയല്ല, ഇങ്ങനെയാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്.'' ഗീതി പറയുന്നു.
അപ്പോള്‍ അയാള്‍ എന്തിനാണ് ചിരിക്കുന്നതെന്ന് ചോദിച്ചു. സര്‍ക്കാര്‍ ജോലി വിട്ട് നാടകം ചെയ്യാന്‍ ഇറങ്ങിയ ആളാണ് ഞാന്‍. എനിക്ക് അഭിനയമാണ് ഇഷ്ടം. അതിന് ഞാന്‍ നാടകം ചെയ്യുന്നുണ്ട്. ജെനുവിന്‍ ആയിട്ട് എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കൂ എന്നാണ് ഞാന്‍ അയാളോട് പ്രതികരിച്ചത്. വര്‍ക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടേതായൊരു സ്റ്റാന്റില്‍ നില്‍ക്കണം എന്നാണ് ഗീതി സംഗീതയുടെ നിലപാട്.
ഞാന്‍ ഒരാളോട് മാത്രമാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്. പക്ഷെ അതിന് ശേഷം എന്നോട് പലരും പറഞ്ഞിട്ടുണ്ട്, വേഷം ഉണ്ട് പക്ഷെ ഗീതിയ്ക്ക് പറ്റിയതല്ലെന്ന്. അത് എനിക്ക് പറ്റിയ വര്‍ക്കല്ല എന്ന് അവര്‍ എങ്ങനെയാണ് മനസിലാക്കിയത്? ഞാന്‍ അത്തരം വര്‍ക്ക് ചെയ്യില്ലെന്ന് അവര്‍ക്ക് ധാരണയുണ്ട്.
എനിക്ക് കുറച്ച് മതി. കുറഞ്ഞ സമയത്തിലാണെങ്കിലും വരുന്നത് ജെനുവിന്‍ ടീമിന്റെ കൂടെയാണ്. അതില്‍ ഞാന്‍ സംതൃപ്തയാണ്. എന്‌റെ അഭിനയ മികവു കണ്ടാണ് അവര്‍ വിളിക്കുന്നത്. കുറേ ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ നിന്നും വിളിച്ച് ഒരു സീനിലാണെങ്കിലും അഭിനയിക്കുമ്പോള്‍ എന്റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടാണ് വിളിക്കുന്നതെന്നും താരം പറയുന്നു.
വേറെ ഏതൊരു ഇന്‍ഡസ്ട്രിയും പോലെ തന്നെയാണ് സിനിമയും. സിനിമ എല്ലാവര്‍ക്കും അറിയുന്ന മേഖലയാണ്. ഓരോ മുഖവും അത്രയും പരിചിതം ആയതിനാലാണ് ആളുകള്‍ ഇവിടെ നടക്കുന്നത് അറിയുന്നത്. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരോട് ചോദിച്ചാല്‍ അറിയാം അവര്‍ നേരിടുന്ന ഹരാസ്‌മെന്റ് എന്നും ഗീതി സംഗീത കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
നമ്മള്‍ ജെനുവിന്‍ ആയിട്ടേ വര്‍ക്ക് ചെയ്യുന്നു എന്നൊരു ഉറപ്പുണ്ടെങ്കില്‍ കാത്തിരിക്കാനും തയ്യാറാകണം. അതിന് തയ്യാറാണെങ്കില്‍ അവസരം വരുമെന്നാണ് എന്റെ അനുഭവത്തില്‍ നിന്നും മനസിലാകുന്നതെന്നാണ് ഗീതി പറയുന്നത്. അതേസമയം അഡജ്സ്റ്റ് ചെയ്യുന്നവര്‍ ഉണ്ടാകുമ്പോള്‍ ജെനുവിനായി നില്‍ക്കുന്നവരെ ബാധിക്കുമെന്നും ഗീതി അഭിപ്രായപ്പെടുന്നുണ്ട്.
ചിലര്‍ക്ക് പ്രതിഫലമേ വേണ്ട. സിനിമാ നടിയെന്ന പേര് മതിയാകും. മുഖം കാണിച്ചാല്‍ മതിയാകും. പക്ഷെ എനിക്ക് അങ്ങനെയല്ല. എനിക്ക് പ്രതിഫലം വേണം. കാരണം ഇത് എന്റെ ജീവിതമാര്‍ഗ്ഗം കൂടിയാണ്. അങ്ങനെ പല ഡിമാന്റുകളും ഉള്ളതിനാല്‍ എനിക്ക് എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റിയെന്ന് വരില്ല. ജെനുവിന്‍ ആയിട്ടുള്ള ഒരുപാട് പേര്‍ ഇവിടെയുണ്ട്. തങ്ങളുടെ കല ആളുകള്‍ കാണണം എന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരുമുണ്ടെന്നും ഗീതി പറയുന്നു
#asked #would #adjust #Some #money #not #enough #role #GeethiSangeetha