( moviemax.in ) അഭിനയ പാരമ്പര്യമോ ഗോഡ്ഫാദറോ ഒന്നുമില്ലാതെ കരിയറില്‍ ശോഭിച്ച നിരവധി താരങ്ങളുണ്ട്. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത നായര്‍. കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രമായിരുന്നു അമൃതയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. ശേഷം നിരവധി പരമ്പരകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സജീവമായിരിക്കുകയാണ് നടി.
ഇടയ്ക്ക് തന്റെ ജീവിതത്തെ കുറിച്ചും കുടുംബത്തെ പറ്റിയുമൊക്കെ അമൃത തുറന്ന് സംസാരിക്കാറുണ്ട്. അത്തരത്തില്‍ സീരിയല്‍ ടുഡേ മാഗസിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അഭിനയിക്കാന്‍ വന്ന സമയത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും അമൃത സംസാരിച്ചിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ ഒരു അസോസിയേറ്റ് ഡയറക്ടര്‍ തന്നോട് വളരെ മോശമായ രീതിയില്‍ സംസാരിച്ചൊരു സംഭവമുണ്ടെന്നാണ് അമൃത വെളിപ്പെടുത്തുന്നത്. നടിയുടെ വാക്കുകളിങ്ങനെയാണ്... 'ഇന്‍ഡസ്ട്രിയിലേക്ക് വന്ന ആദ്യ നാളുകളില്‍ തന്നെ വളരെ മോശമായ അനുഭവമാണ് തനിക്കുണ്ടായത്. ലൊക്കേഷന്‍ എന്താണെന്നോ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ക്യാമറ ഇവിടെ നില്‍ക്കുന്നു, എങ്ങോട്ട് തിരിയണം, എങ്ങോട്ട് നോക്കം എന്നൊന്നും അറിയില്ല. എനിക്കൊപ്പം ഒന്ന് രണ്ട് വലിയ ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ വെച്ചാണ് സംഭവം.
ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞാന്‍ ചിരിക്കുകയോ മറ്റോ ചെയ്തു. ഇതോടെ അസോസിയേറ്റ് വളരെ മോശമായിട്ടൊരു കാര്യം എന്നോട് പറഞ്ഞു. ഉപയോഗിക്കാന്‍ പാടില്ലാത്ത മോശം വാക്കാണ് അദ്ദേഹം പ്രയോഗിച്ചത്. അന്നെനിക്ക് ഇരുപത് വയസോ മറ്റോ ഉള്ളു. കാണാനും തീരെ വലുപ്പം കുറവായിരുന്നു. പിന്നീട് വന്ന് സോറി പറഞ്ഞാല്‍ പോലും ആ ക്രൂവിന്റെ മുന്നില്‍വെച്ചാണ് എന്നോട് അങ്ങനൊരു വര്‍ത്തമാനം പറഞ്ഞത്. അതായിരുന്നു എന്റെ ആദ്യത്തെ അനുഭവം. ആറേഴ് മാസം മുന്‍പ് ഞാന്‍ അദ്ദേഹത്തെ വീണ്ടും കണ്ടിരുന്നു. സംസാരിച്ചൊന്നുമില്ല, എന്നെ മനസിലാവാത്തത് കൊണ്ടായിരിക്കുമെന്നും അമൃത പറയുന്നു.
എന്നെ കാണാന്‍ ഭംഗിയില്ലെന്നും ക്യാമറയില്‍ കാണുമ്പോള്‍ സൗന്ദര്യം കുറവാണെന്നും പറഞ്ഞ് എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് സൗന്ദര്യ സംരക്ഷണമൊക്കെ നോക്കാന്‍ തുടങ്ങിയതോടെയാണ് തനിക്ക് മാറ്റം വന്നതെന്നാണ്,' അമൃത പറയുന്നത്. അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അമ്മ വളര്‍ത്തിയ മകളാണ് അമൃത നായര്‍.
ഒരു സഹോദരനും നടിയ്ക്കുണ്ട്. വളരെ കഷ്ടപ്പെട്ട് ഉയരങ്ങളിലേക്ക് വളരുകയാണ് താനെന്നും അവിടെ തന്നെ തളര്‍ത്താനും തകര്‍ക്കാനുമൊക്കെ ശ്രമിച്ചത് കൂടെ നിന്ന സുഹൃത്തുക്കള്‍ തന്നെയാണെന്നാണ് നടി അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. അത്തരത്തില്‍ പല അനുഭവങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും ബാധിക്കാതെ മുന്നോട്ട് പോവുകയാണ്. അതേ സമയം അമൃതയുടെ സൗന്ദര്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പല കഥകളും പ്രചരിച്ചിരുന്നു. അതിന് കാരണമായത് നടിയുടെ പഴയൊരു ഫോട്ടോ വൈറലായതാണ്.
കോളേജില്‍ പഠിക്കുമ്പോഴോ മറ്റോ എടുത്ത ചിത്രം നടി തന്നെയാണ് മുന്‍പൊരിക്കല്‍ പുറത്ത് വിട്ടത്. അമൃതയുടെ ഇപ്പോഴത്തെ ലുക്ക് കൂടി ചേര്‍ത്ത് പഴയ ഫോട്ടോ കാണുമ്പോള്‍ വളരെ വ്യത്യാസം തോന്നും. മുന്‍പ് നിറം കുറച്ച് കുറവായിരുന്നെങ്കില്‍ അതില്‍ നിന്നെല്ലാം വലിയ മാറ്റമാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഗ്ലൂട്ടാത്തയോണ്‍ ടാബ്‌ലെറ്റ് കഴിച്ചതാണ് തനിക്കിങ്ങനൊരു മാറ്റം വരാന്‍ കാരണമെന്ന് അടുത്തിടെ അമൃത വെളിപ്പെടുത്തിയിരുന്നു. മുന്‍പൊന്നും സൗന്ദര്യം സംരക്ഷിക്കാന്‍ വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യാറില്ലായിരുന്നു. എന്നാലിപ്പോള്‍ അതിനും കെയര്‍ കൊടുത്ത് തുടങ്ങി. അങ്ങനെയാണ് വലിയൊരു മാറ്റം സംഭവിച്ചതെന്നും അതല്ലാതെ വലിയ ട്രീറ്റ്‌മെന്റിന് താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് നടി പറഞ്ഞത്.
#amruthanair #opensup #about #she #faced #bad #experience #serial #location