വെളുക്കാനായി ചെയ്തത് എന്ത്? സ്‌കിന്‍ ട്രീറ്റ്‌മെന്റോ ഗ്ലൂട്ടാതയോണോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി മാളവിക

വെളുക്കാനായി ചെയ്തത് എന്ത്? സ്‌കിന്‍ ട്രീറ്റ്‌മെന്റോ ഗ്ലൂട്ടാതയോണോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി മാളവിക
Mar 30, 2025 04:49 PM | By Athira V

സോഷ്യല്‍ മീഡിയയിലെ താരമാണ് മാളവിക കൃഷ്ണദാസ്. ടിവി റിയാലിറ്റിഷോകളിലൂടെയാണ് മാളവികയെ മലയാളികള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് സിനിമയിലൂടെയും സീരിയലുകളിലൂടെയും കയ്യടി നേടി താരമായി മാറി. ഡാന്‍സിലൂടെയും പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. അടുത്തിടെയാണ് മാളവികയ്ക്ക് കുഞ്ഞ് പിറന്നത്. ഗര്‍ഭിണിയായപ്പോള്‍ മുതലുള്ള എല്ലാ വിശേഷങ്ങളും മാളവികയും ഭര്‍ത്താവ് തേജസും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ നാളുകളായുള്ളൊരു ചോദ്യത്തിന് മറുപടി നല്‍കുകയാണ് മാളവിക. സ്‌കിന്‍ കളര്‍ കൂട്ടാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് മാളവിക മറുപടി നല്‍കുന്നത്. തേജസിനും അമ്മയ്ക്കും മകള്‍ക്കുമൊപ്പം നടത്തിയ ഷോപ്പിംഗ് വ്‌ളോഗിനിടെയാണ് മാളവിക ചോദ്യങ്ങളോട് പ്രതികരിച്ചത്.

''എന്നോട് കുറേ പേര്‍ ചോദിച്ചു, സ്‌കിന്‍ ലൈറ്റനിംഗ് ട്രീറ്റ്‌മെന്റ് എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഗ്ലൂട്ടോതയാമിന്‍ ചെയ്തിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. നമ്മള്‍ ജനിക്കുമ്പോള്‍ നല്ല രസമാകും. സ്‌കൂളില്‍ പോകുമ്പോള്‍ വൃത്തികേടാകും. വെയിലത്ത് കളിക്കും. ഒന്നും ശ്രദ്ധിക്കാതാകും. അങ്ങനെ സ്‌കിന്‍ നാശമാകും. പിന്നെ 18 വയസൊക്കെ കഴിഞ്ഞാകും സ്‌കിന്‍ നന്നാവുക. നമ്മളും സ്‌കിന്‍ സംരക്ഷിക്കാന്‍ ശ്രമിക്കും'' മാളവിക പറയുന്നു.

പണ്ട് വെയിലത്ത് ഓടിക്കളിച്ചത് പോലെ ഇപ്പോള്‍ ഓടിക്കളിക്കത്തില്ല. സണ്‍ സ്‌ക്രീന്‍ ഇ്‌ട്ടോ കുട പിടിച്ചോ ആകും പുറത്തു പോവുക. ആ കെയര്‍ തന്നെയാകും കാരണം. പണ്ട് കുട്ടിയായിരുന്നപ്പോഴുണ്ടായിരുന്നത് തിരിച്ചു വന്നതാകും. അല്ലാതെ ഞാന്‍ വേറൊന്നും ചെയ്തിട്ടില്ലെന്നും മാളവിക പറയുന്നുണ്ട്.

''ബ്യൂട്ടി പാര്‍ലറില്‍ പോകാറുണ്ട്. ത്രെഡ് ചെയ്യാനും മുടി വാഷ് ചെയ്യാനുമൊക്കയൊയിട്ട്. കല്യാണ സമയത്ത് ഒരു തവണ ഹൈഡ്ര ഫേഷ്യലും ഒരു ക്ലീന്‍ അപ്പും ചെയ്തിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ആദ്യമായി ഫേസിന് വേണ്ടി ചെയ്തത് കല്യാണ സമയത്താണ്. ഏതൊരു കല്യാണപ്പെണ്ണിനും കാണും അങ്ങനൊരു ആഗ്രഹം. അതുവരെ ചെയ്യാത്തവര്‍ പോലും ഒന്ന് പരീക്ഷിച്ചു നോക്കും.'' എന്നും താരം പറയുന്നു.

എന്റെ സ്‌കിന്‍ വളരെ സെന്‍സിറ്റീവ് ആയതിനാല്‍ വേറെ ഫേഷ്യലൊക്കെ ട്രൈ ചെയ്യാന്‍ പേടിയായിരുന്നു. കുറച്ച് ദിവസം മുമ്പ് തന്നെ ചെയ്തിരുന്നു. എന്തെങ്കിലും റിയാക്ഷന്‍ വരുമോ എന്ന് പേടിച്ച് രണ്ട് മൂന്നാഴ്ച മുമ്പ് തന്നെ ചെയ്തിരുന്നു. കല്യാണത്തിന് നാല് ദിവസം മുമ്പ് ക്ലീന്‍ അപ്പും ചെയ്തു. ഇത് രണ്ടുമാണ് എന്റെ മുഖത്ത് ആകെ നടത്തിയ പരീക്ഷണം. മുടിയിലും പുരികത്തിലും പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മാളവിക പറയുന്നുണ്ട്.

ഈയ്യടുത്തായിരുന്നു മാളവികയുടേയും തേജസിന്റേയും മകളുടെ ചോറൂണ് നടന്നത്. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുല്‍സുവിന്റെ യഥാര്‍ത്ഥ പേരെന്താണെന്ന് ഇപ്പോഴും ആളുകള്‍ തന്നോട് ചോദിക്കാറുണ്ടെന്ന് വീഡിയോയില്‍ മാളവിക പഞ്ഞിരുന്നു. റുഥ്വി തേജസ് എന്നാണ് മോളുടെ പേരെന്നും പലര്‍ക്കും ഗുല്‍സു എന്ന പേര് മാത്രമെ അറിയുകയുള്ളുവെന്നുമാണ് മാളവിക പറഞ്ഞത്.

നേരത്തെ, എന്തുകൊണ്ടാണ് മാളവികയുടെ വ്‌ളോഗുകളില്‍ തേജസിന്റെ കുടുംബത്തെ ഇപ്പോള്‍ കാണാത്തത് എന്ന് പലരും ചോദിച്ചിരുന്നു. പണ്ട് സ്ഥിരം സാന്നിധ്യമായിരുന്നവരെ കാണാതായതോടെയാണ് ആരാധകര്‍ ചോദ്യങ്ങളുമായി വന്നത്. പിന്നാലെ ആ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാളവികയും തേജസും എത്തുകയായിരുന്നു.

''കുറേ പേര്‍ ചോദിച്ചിരുന്നു എന്താണ് അങ്കിളിനേയും ആന്റിയേയും താര ചേച്ചിയേയും ഭാനുവിനേയും വ്ളോഗില്‍ കാണിക്കാത്തത് എന്ന്. അങ്കിളിന് അവിടെ സ്‌കൂളിലെ കാര്യങ്ങളും കമ്മിറ്റ്മെന്റ്സുമുണ്ട്. അവര്‍ക്ക് അങ്ങനെ എപ്പോഴും വിട്ടു നില്‍ക്കാന്‍ പറ്റില്ല. ആന്റിയ്ക്കും തിരക്കുണ്ട്. ചേച്ചിയ്ക്ക് ക്ലിനിക്കുണ്ട്. ഭാനു ഒമ്പതാം ക്ലാസിലാണ്. പരീക്ഷ വരുന്നുണ്ട്. അതാണ് അവരെ സ്ഥിരമായി കാണാത്തത്'' എന്നായിരുന്നു മാളവികയുടെ മറുപടി.

#malavikakrishnadas #gives #reply #questions #about #doing #skin #lightening #surgeries

Next TV

Related Stories
'നീ വീട്ടിലേക്ക് പോണ്ട', പാട്ട് പാടി നടക്കുന്നത് കൊണ്ട് കുട്ടികളെ കളഞ്ഞെന്ന് അവർ പറഞ്ഞു! ഗര്‍ഭകാലത്തെ പറ്റി സുജാത

Apr 1, 2025 03:02 PM

'നീ വീട്ടിലേക്ക് പോണ്ട', പാട്ട് പാടി നടക്കുന്നത് കൊണ്ട് കുട്ടികളെ കളഞ്ഞെന്ന് അവർ പറഞ്ഞു! ഗര്‍ഭകാലത്തെ പറ്റി സുജാത

മൂന്ന് മാസത്തിന് ശേഷം വീട്ടിലേക്ക് വന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഒന്‍പത് മാസം വരെയും ഡോക്ടര്‍ ബെഡ് റെസ്റ്റ്...

Read More >>
‘മാപ്പ് പറയേണ്ടത് പൃഥ്വിരാജ്, എമ്പുരാന്‍ ഭീകരവാദത്തെ വെള്ളപൂശുന്നു’; നടന്‍ വിവേക് ഗോപൻ

Apr 1, 2025 03:01 PM

‘മാപ്പ് പറയേണ്ടത് പൃഥ്വിരാജ്, എമ്പുരാന്‍ ഭീകരവാദത്തെ വെള്ളപൂശുന്നു’; നടന്‍ വിവേക് ഗോപൻ

ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം നേടിയ ആൾ രാജ്യസുരക്ഷയ്‌ക്ക് കാവലാളാകുന്നതായാണ് ചിത്രത്തിൽ...

Read More >>
17 അല്ല എമ്പുരാനില്‍  24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ നീക്കി

Apr 1, 2025 01:10 PM

17 അല്ല എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ നീക്കി

ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ...

Read More >>
ഫ്രണ്ട്സിനോട് പോലും പറയാത്ത കാര്യങ്ങൾ, എനിക്കേ അറിയൂ എല്ലാം, ഞങ്ങൾ പിരിഞ്ഞതിന് കാരണം!  മഞ്ജു പിള്ള

Apr 1, 2025 12:59 PM

ഫ്രണ്ട്സിനോട് പോലും പറയാത്ത കാര്യങ്ങൾ, എനിക്കേ അറിയൂ എല്ലാം, ഞങ്ങൾ പിരിഞ്ഞതിന് കാരണം! മഞ്ജു പിള്ള

പ്രണയ കാലത്തെക്കുറിച്ച് സുജിത്തും മഞ്ജു പിള്ളയും സംസാരിച്ചിരുന്നു. മൂന്ന് മാസം കൊണ്ടാണ്...

Read More >>
'രാജ്യവിരുദ്ധ പ്രചരണം': എമ്പുരാന്‍ പ്രദര്‍ശനം തടയണം ഹൈക്കോടതിയില്‍ ഹർജി

Apr 1, 2025 12:50 PM

'രാജ്യവിരുദ്ധ പ്രചരണം': എമ്പുരാന്‍ പ്രദര്‍ശനം തടയണം ഹൈക്കോടതിയില്‍ ഹർജി

സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യം, സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹർജിയില്‍...

Read More >>
ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം  'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് 2 ന് തിയേറ്ററുകളിലേക്ക്

Apr 1, 2025 12:32 PM

ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം 'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് 2 ന് തിയേറ്ററുകളിലേക്ക്

ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം...

Read More >>
Top Stories