( moviemax.in ) മേക്കപ്പ് രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത സീമ വിനീത് ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്. ട്രാൻസ് വുമണായ സീമയ്ക്ക് ഇന്ന് മുഖ്യധാര സമൂഹത്തിൽ വലിയ സ്ഥാനമുണ്ട്. അടുത്തിടെ തന്റെ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സീമ വിനീത് സംസാരിക്കുകയുണ്ടായി. പങ്കാളിയിൽ നിന്നുണ്ടായ മോശം വാക്കുകളും പെരുമാറ്റവും കാരണം വിവാഹത്തിൽ നിന്ന് പിന്മാറുന്നു എന്നായിരുന്നു സീമ വിനീതിന്റെ പ്രഖ്യാപനം. ജെൻഡർ അധിക്ഷേപം നേരിട്ടെന്നും ഒരുമിച്ച് മുന്നോട്ട് പാേകാൻ പറ്റില്ലെന്നുമായിരുന്നു സീമ പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് അന്ന് ഏറെ ചർച്ചയായി. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ പോസ്റ്റ് സീമ പിൻവലിച്ചു. പങ്കാളിയുമായി വീണ്ടും ഒരുമിക്കുകയാണെന്ന് വ്യക്തമാക്കുകയാണിപ്പോൾ സീമ വിനീത്. 'പിരിയാൻ എളുപ്പമാണ് എന്ന് മനസ്സിലായി..... പിരിയാൻ പറയാനും അതിനേക്കാൾ എളുപ്പമാണ്..... പക്ഷേ പരസ്പരം തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ കഴിയുന്നിടത്ത്......,' എന്ന് കുറിച്ച് കൊണ്ടാണ് പങ്കാളിക്കൊപ്പമുള്ള ഫോട്ടോകൾ സീമ വിനീത് പങ്കുവെച്ചത്.
മുമ്പൊരിക്കലും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് സീമ വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. എന്നാൽ പിന്നീട് പോസ്റ്റ് പിൻവലിച്ചു. ഇത് രണ്ടാം തവണയാണ് സീമ പോസ്റ്റ് പിൻവലിക്കുന്നത്. ആദ്യത്തെ പോസ്റ്റ് നീക്കിയതിനെക്കുറിച്ച് നേരത്തെ സീമ പരാമർശിച്ചിരുന്നു. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലമാണ് അന്ന് പോസ്റ്റ് പിൻവലിച്ചത്. ഇനി ആ വ്യക്തിയിൽ നിന്ന് അത്തരത്തിലുള്ള മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ തുടർന്നും ഇത് ആവർത്തിച്ചെന്ന് അന്ന് സീമ വിനീത് ആരോപിച്ചു.
വ്യക്തിഹത്യയും ജെൻഡർ അധിക്ഷേപവും നേരിട്ടു. ഞാനെന്ന വ്യക്തിയെ ഇല്ലാതാക്കുന്ന അധിക്ഷേപ വാക്കുകളാണ് കിട്ടിക്കൊണ്ടിരുന്നത്. യാതൊരു വിലയും തരാതെ സംസാരിച്ചു. തൊഴിലിനെയും അധിക്ഷേപിച്ചു. ഒരുപാട് തവണ മറ്റുള്ളവർക്ക് മുമ്പിൽ മാതൃകാ ദമ്പതികളായി അഭിനയിച്ചെന്നും അന്ന് സീമ വിനീത് തുറന്ന് പറഞ്ഞു. ഈ പോസ്റ്റാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തങ്ങൾ പ്രണയത്തിലായതിനെക്കുറിച്ച് സീമ വിനീത് സംസാരിച്ചിരുന്നു. നാല് വർഷത്തെ അടുപ്പത്തിന് ശേഷമാണ് വിവാഹമെന്ന് സീമ വിനീത് അന്ന് വ്യക്തമാക്കി. നാല് വർഷത്തെ അടുപ്പത്തിന് ശേഷമാണ് വിവാഹമെന്ന് സീമ വിനീത് അന്ന് വ്യക്തമാക്കി. മുൻപത്തെ ബ്രേക്കപ്പിന് ശേഷം ഇനി ജീവിതത്തിൽ ആരും ഉണ്ടാവില്ലെന്ന് വിചാരിച്ച സമയം. പുള്ളിക്കാരൻ പുറത്താണ്. ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. പുള്ളിക്കാരൻ ബ്രേക്കപ്പ് നിൽക്കുന്ന സമയമായിരുന്നു.
ഞങ്ങൾ രണ്ട് പേരും വഞ്ചിക്കപ്പെട്ടവരായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും എന്തോ ഇഷ്ടം തോന്നി. ഞങ്ങൾ ഏകദേശം ഒരേ സ്വഭാവക്കാരാണ്. ഏകദേശം ഞങ്ങളുടെ രണ്ടാളുടെയും സ്വഭാവം ഒരുപോലെയാണ്. എന്ത് ഇഷ്ടമല്ലെങ്കിലും തുറന്ന് പറയും. ചിലപ്പോൾ ആ നിമിഷത്തിൽ ബുദ്ധിമുട്ടുണ്ടാകും. സാധാരണക്കാരനാണ്. അതാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. എന്തും തുറന്ന് പറയാൻ മടിയില്ലാത്ത ആൾ. ചേർത്ത് പിടിക്കുമെന്ന് ഉറപ്പുണ്ട്. മനുഷ്യന്റെ കാര്യമാണ്.
ഉറപ്പ് തോന്നിയ സമയത്താണ് എൻഗേജ്മെന്റിലേക്ക് പോയത്. വിവാഹമായി വേണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. കല്യാണം ഞങ്ങൾ രണ്ട് പേരുടെയും സ്വപ്നമാണെന്നും വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും സീമ വിനീത് അന്ന് വ്യക്തമാക്കി. ജീവിതത്തിൽ നേരിട്ട ദുരുനഭവങ്ങളെക്കുറിച്ചും സീമ തുറന്ന് സംസാരിക്കുകയുണ്ടായി. മുൻ പ്രണയ ബന്ധത്തിൽ താൻ സാമ്പത്തികമായി വഞ്ചിക്കപ്പെട്ടിരുന്നു, ആ വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും സീമ വിനീത് അന്ന് വ്യക്തമാക്കി.
#seemavineeth #reconcile #with #her #partner #says #its #easy #to #separate