കല്യാണത്തിന് ശ്രമിക്കുന്നത് നിര്‍ത്തി! ആരെങ്കിലും പ്രൊപ്പോസ് ചെയ്താല്‍ നോക്കാം; മണിക്കുട്ടന്‍

കല്യാണത്തിന് ശ്രമിക്കുന്നത് നിര്‍ത്തി! ആരെങ്കിലും പ്രൊപ്പോസ് ചെയ്താല്‍ നോക്കാം; മണിക്കുട്ടന്‍
Mar 30, 2025 02:06 PM | By Athira V

( moviemax.in ) കായംകുളം കൊച്ചുണ്ണിയായിട്ടാണ് നടന്‍ മണിക്കുട്ടന്‍ മലയാളികളുടെ മനസില്‍ കയറിക്കൂടുന്നത്. പിന്നീട് വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതോടെ കൈ നിറയെ സിനിമകള്‍ ലഭിച്ചു. എന്നാല്‍ മണിക്കുട്ടന്റെ ജീവിതം മാറ്റി മറിച്ചത് ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ പോയതോട് കൂടിയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസിന്റെ മൂന്നാം സീസണിലാണ് മണിക്കുട്ടന്‍ പങ്കെടുത്തത്.

ആ സീസണിലെ വിന്നറായിട്ടാണ് മണിക്കുട്ടന്‍ പുറത്തിറങ്ങുന്നത്. ഏറ്റവുമൊടുവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിലും പ്രധാനപ്പെട്ടൊരു റോളില്‍ മണിക്കുട്ടന്‍ അഭിനയിച്ചിരിക്കുകയാണ്. രാഷ്ട്രീയക്കാരന്റെ റോളാണെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ നടന് സാധിച്ചു. ഇതിനോട് അനുബന്ധിച്ച് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ അഭിനയത്തെ കുറിച്ചും വിവാഹം കഴിക്കുന്നതിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടനിപ്പോള്‍.

സിനിമ സ്വപ്‌നം കണ്ടിട്ടൊന്നും ഈ മേഖലയിലേക്ക് വന്നയാളല്ല ഞാനെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. എന്റെ ജീവിതത്തില്‍ ഒരു ഭാഗ്യത്തിലൂടെ ഇന്‍ഡസ്ട്രിയിലേക്ക് വന്നതാണ്. കായംകുളം കൊച്ചുണ്ണി ഭാഗ്യമായി കിട്ടിയതാണ്. ഓഡിഷന് പത്ത്, ഇരുന്നൂറ്റിയമ്പത് ആളുകള്‍ വന്നയിടത്ത് നിന്നാണ് എന്നെ കൊച്ചുണ്ണിയായി സെലക്ട് ചെയ്യുന്നത്. പണ്ട് പഠിക്കുന്ന കാലത്തേ നിനക്കൊരു കള്ളലക്ഷണമുണ്ടെന്ന് ടീച്ചര്‍മാര്‍ പറയുമായിരുന്നു. അത് സത്യമായത് കള്ളനായി സെലക്ട് ചെയ്തപ്പോഴാണ്.

എനിക്ക് രണ്ട് ചേച്ചിമാരാണ്. ആ സമയത്തൊക്കെ പെണ്‍കുട്ടികള്‍ക്കാണ് പ്രധാന്യം കൊടുക്കുക. ചെക്കന്മാര്‍ എങ്ങനെയും വളര്‍ന്നോളും എന്നാണ് എല്ലാവരുടെയും ധാരണ. മാത്രമല്ല ഞാന്‍ വളര്‍ന്നത് പോലും സ്വന്തം വീട്ടില്‍ നിന്നിട്ട് അല്ലായിരുന്നു. എന്റെ മാതാപിതാക്കള്‍ക്ക് ഒത്തിരി ബുദ്ധിമുട്ടുകള്‍ ഉള്ളത് കൊണ്ടാണ് വേറെ വീട്ടില്‍ നില്‍ക്കേണ്ടി വന്നത്. ജനിച്ചത് ക്രിസ്ത്യന്‍ ആയിട്ടാണെങ്കിലും എന്നെ വളര്‍ത്തിയത് ഹിന്ദു കുടുംബമാണ്. ഒത്തിരി കാര്യങ്ങള്‍ പഠിച്ചു.

അങ്ങനെ കൊച്ചുണ്ണിയിലേക്ക് വന്നതിനൊപ്പം വിനയന്‍ സാറിന്റെ സിനിമയില്‍ നായകനായി അവസരം കിട്ടി. പിന്നാലെ അഞ്ചാറ് സിനിമകള്‍ ലഭിച്ചെങ്കിലും ഇങ്ങനെയല്ല സിനിമ ചെയ്യേണ്ടതെന്ന് മനസിലായി. ഒരു വ്യക്തിയെന്ന നിലയില്‍ സ്വന്തമായൊരു വീട് വെച്ചു, കാറ് വാങ്ങി. എന്നാലൊരു നടനെന്ന നിലയില്‍ ഇനിയും ഒത്തിരി കാര്യങ്ങളില്‍ ഇടപെടാനുണ്ട്. ഞാന്‍ വിതയ്ക്കുന്നത് എന്താണോ അതേ ഞാന്‍ കൊയ്യുകയുള്ളു. അത്യാഗ്രഹത്തിനുള്ളത് ആയിട്ടില്ല.

കല്യാണം അകമഴിഞ്ഞ് നോക്കുന്നുണ്ട്. ഇപ്പോഴത്തെ ജനറേഷനിലെ ആളുകളുടെ കാഴ്ചപ്പാട് മൊത്തത്തില്‍ മാറി. ഞാന്‍ മാത്രം വിചാരിച്ചത് കൊണ്ട് കല്യാണം നടക്കില്ല. നാല് കണ്ണുകള്‍ കാണുന്ന സ്വപ്‌നമാണ് പ്രണയവും വിവാഹവുമൊക്കെ. അപ്പുറത്തെ രണ്ട് കണ്ണുകള്‍ ഇനി കണ്ടുപിടിക്കണം. ചിലപ്പോള്‍ ഒരു പ്രണയത്തിലേക്ക് ഞാന്‍ വീണേക്കാം, പ്രണയിക്കുന്ന ആളുമായി ലിവിംഗ് ടുഗദറായി കുറച്ച് നാള്‍ ജീവിച്ചിട്ട് പിന്നെ വിവാഹത്തിലേക്ക് എത്തിയേക്കാം.

ഫേഴ്‌സ്ഫുള്ളിയായി കല്യാണത്തിന് ശ്രമിക്കുന്നത് ഞാന്‍ നിര്‍ത്തി. സിനിമയിലുള്ള ആള്‍ കല്യാണത്തിന് ശ്രമിക്കുമ്പോള്‍ ചില വീട്ടുകാര്‍ ഇപ്പോഴും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട്. ഇവനാരാണ്, നാളെ എന്താവുമെന്ന് ഒന്നും അറിയില്ലല്ലോ. സമയമാവുമ്പോള്‍ ആരെങ്കിലും വന്ന് പ്രൊപ്പോസ് ചെയ്യട്ടെ, അതിനായിട്ട് ഞാന്‍ സമയം കളയുന്നില്ല. ആ സമയത്ത് വല്ല സിനിമയും ചെയ്യാമല്ലോ എന്നാണ് ചിന്തിക്കുന്നതെന്നും മണിക്കുട്ടന്‍ പറയുന്നു.

മോഹൻലാലിനോടുള്ള തൻ്റെ സ്നേഹത്തെ കുറിച്ചും മണിക്കുട്ടൻ സംസാരിച്ചു. ലാലേട്ടനോട് ഇഷ്ടമുള്ളത് കൊണ്ടാണ് അദ്ദേഹം പഠിച്ച കോളേജിൽ തന്നെ പോയി ചേരുന്നത്. മമ്മൂക്കയെയും ഇഷ്ടമാണ്. ഇവർ രണ്ട് പേരിൽ ആരാണെന്ന് ചോദിച്ചാൽ ഒരു പൊടിയ്ക്ക് ഇഷ്ടം കൂടുതൽ ലാലേട്ടനോട് ആണെന്നും മണിക്കുട്ടനൻ പറയുന്നു.

#anikuttan #reveals #he #stopped #marriage #planing #because #some #problems

Next TV

Related Stories
'നീ വീട്ടിലേക്ക് പോണ്ട', പാട്ട് പാടി നടക്കുന്നത് കൊണ്ട് കുട്ടികളെ കളഞ്ഞെന്ന് അവർ പറഞ്ഞു! ഗര്‍ഭകാലത്തെ പറ്റി സുജാത

Apr 1, 2025 03:02 PM

'നീ വീട്ടിലേക്ക് പോണ്ട', പാട്ട് പാടി നടക്കുന്നത് കൊണ്ട് കുട്ടികളെ കളഞ്ഞെന്ന് അവർ പറഞ്ഞു! ഗര്‍ഭകാലത്തെ പറ്റി സുജാത

മൂന്ന് മാസത്തിന് ശേഷം വീട്ടിലേക്ക് വന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഒന്‍പത് മാസം വരെയും ഡോക്ടര്‍ ബെഡ് റെസ്റ്റ്...

Read More >>
‘മാപ്പ് പറയേണ്ടത് പൃഥ്വിരാജ്, എമ്പുരാന്‍ ഭീകരവാദത്തെ വെള്ളപൂശുന്നു’; നടന്‍ വിവേക് ഗോപൻ

Apr 1, 2025 03:01 PM

‘മാപ്പ് പറയേണ്ടത് പൃഥ്വിരാജ്, എമ്പുരാന്‍ ഭീകരവാദത്തെ വെള്ളപൂശുന്നു’; നടന്‍ വിവേക് ഗോപൻ

ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം നേടിയ ആൾ രാജ്യസുരക്ഷയ്‌ക്ക് കാവലാളാകുന്നതായാണ് ചിത്രത്തിൽ...

Read More >>
17 അല്ല എമ്പുരാനില്‍  24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ നീക്കി

Apr 1, 2025 01:10 PM

17 അല്ല എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ നീക്കി

ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ...

Read More >>
ഫ്രണ്ട്സിനോട് പോലും പറയാത്ത കാര്യങ്ങൾ, എനിക്കേ അറിയൂ എല്ലാം, ഞങ്ങൾ പിരിഞ്ഞതിന് കാരണം!  മഞ്ജു പിള്ള

Apr 1, 2025 12:59 PM

ഫ്രണ്ട്സിനോട് പോലും പറയാത്ത കാര്യങ്ങൾ, എനിക്കേ അറിയൂ എല്ലാം, ഞങ്ങൾ പിരിഞ്ഞതിന് കാരണം! മഞ്ജു പിള്ള

പ്രണയ കാലത്തെക്കുറിച്ച് സുജിത്തും മഞ്ജു പിള്ളയും സംസാരിച്ചിരുന്നു. മൂന്ന് മാസം കൊണ്ടാണ്...

Read More >>
'രാജ്യവിരുദ്ധ പ്രചരണം': എമ്പുരാന്‍ പ്രദര്‍ശനം തടയണം ഹൈക്കോടതിയില്‍ ഹർജി

Apr 1, 2025 12:50 PM

'രാജ്യവിരുദ്ധ പ്രചരണം': എമ്പുരാന്‍ പ്രദര്‍ശനം തടയണം ഹൈക്കോടതിയില്‍ ഹർജി

സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യം, സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹർജിയില്‍...

Read More >>
ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം  'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് 2 ന് തിയേറ്ററുകളിലേക്ക്

Apr 1, 2025 12:32 PM

ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം 'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് 2 ന് തിയേറ്ററുകളിലേക്ക്

ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം...

Read More >>
Top Stories